ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്‌ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ്‍ കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
ബോ​​ലോ ഹ​​ർ​​ത്താ​​ൽ മാ​​താ കീ ​​ജ​​യ്!
രാ​​വി​​ലെ പാ​​ർ​​ട്ടി​​യാ​​പ്പീ​​സി​​ലേ​​ക്കു പാ​​ഞ്ഞെ​​ത്തി​​യ നേ​​താ​​വ് ശ്വാ​​സം പോ​​ലും വി​​ടാ​​തെ ഒ​​റ്റ​​ച്ചോ​​ദ്യം: ച​​ങ്ക് മി​​ത്ര​​മേ എ​​വി​​ടെ ന​​മ്മു​​ടെ പ​​ത്രം? പ​​ത്രം വാ​​യി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന അ​​ണി ഒ​​ന്നാം പേ​​ജ് നേ​​താ​​വി​​ന്‍റെ നേ​​രേ നീ​​ട്ടി. "എ​​ന്താ​​ണ് മി​​ത്ര​​മേ ഇ​​ത് ? ഒ​​രു നേ​​താ​​വ് ഒ​​ന്നാം പേ​​ജ് ആ​​ണോ ആ​​ദ്യം വാ​​യി​​ക്കേ​​ണ്ട​​ത്?' കാ​​ര്യം മ​​ന​​സി​​ലാ​​കാ​​തെ അ​​നു​​യാ​​യി നേ​​താ​​വി​​നെ മി​​ഴി​​ച്ചു​​നോ​​ക്കി. നേ​​താ​​വ് മ​​ട്ട​​ത്തി​​ലൊ​​ന്നു ചി​​രി​​ച്ചി​​ട്ടു പ​​റ​​ഞ്ഞു, "ച​​ര​​മ​​പ്പേ​​ജ് കാ​​ണി​​ക്കൂ, നോ​​ക്ക​​ട്ടെ...' പ​​ത്ര​​ത്തി​​ന്‍റെ ച​​ര​​മ​​പേ​​ജ് നേ​​താ​​വ് അ​​ടി​​മു​​ടി വാ​​യി​​ച്ചു തു​​ട​​ങ്ങി.

എ​​ന്തി​​നാ​​ണ് നേ​​താ​​വ് ച​​ര​​മ​​പേ​​ജ് ഇ​​ത്ര അ​​ത്യാ​​വ​​ശ്യ​​മാ​​യി വാ​​യി​​ച്ചു​​തീ​​ർ​​ക്കു​​ന്ന​​തെ​​ന്നോ​​ർ​​ത്ത​​പ്പോ​​ൾ അ​​നു​​യാ​​യി​​ക്ക് ആ​​കാം​​ക്ഷ അ​​ട​​ക്കാ​​നാ​​യി​​ല്ല. "നേ​​താ​​വേ, പ്ര​​മു​​ഖ​​ർ ആ​​രെ​​ങ്കി​​ലും മ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​വി​​ടെ​​പ്പോ​​യി റീ​​ത്തു വ​​യ്ക്കാ​​നാ​​ണോ മ​​ര​​ണ​​മെ​​ല്ലാം അ​​രി​​ച്ചു​​പെ​​റു​​ക്കു​​ന്ന​​ത്?' നേ​​താ​​വ് അ​​നു​​യാ​​യി​​യെ സൂ​​ക്ഷി​​ച്ചൊ​​ന്നു നോ​​ക്കി: എ​​ടോ മി​​ത്ര​​മേ, മ​​രി​​ച്ച​​വ​​ർ​​ക്കാ​​ണോ ന​​മ്മ​​ൾ രാ​​ഷ്‌ട്രീ​​യ​​ക്കാ​​ർ സാ​​ധാ​​ര​​ണ റീ​​ത്ത് വ​​യ്ക്കാ​​റു​​ള്ള​​ത്? ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന​​വ​​ർ​​ക്ക​​ല്ലേ. എ​​തി​​രാ​​ളി​​ക​​ളു​​ടെ സി​​റ്റൗ​​ട്ടി​​ലും ഗേ​​റ്റി​​ലു​​മൊ​​ക്കെ​​യ​​ല്ലേ ന​​മ്മ​​ൾ റീ​​ത്ത് വ​​യ്ക്കാ​​റു​​ള്ള​​ത്.

ആ​​കെ ക​​ണ്‍​ഫ്യൂ​​ഷ​​നി​​ൽ​​നി​​ന്ന അ​​നു​​യാ​​യി​​യെ നോ​​ക്കി നേ​​താ​​വ് തു​​ട​​ർ​​ന്നു : "മി​​ത്ര​​മേ, നാ​​ട്ടു​​കാ​​രി​​ൽ എ​​ത്ര​​യെ​​ണ്ണം ച​​ത്തെ​​ന്ന് എ​​ണ്ണാ​​ന​​ല്ല പ​​ത്രം വാ​​യി​​ക്കു​​ന്ന​​ത്. നാ​​ളെ ഹ​​ർ​​ത്താ​​ലു​​ണ്ടാ​​കു​​മോ​​യെ​​ന്ന​​റി​​യാ​​നാ.'

"അ​​തെ​​ന്താ നേ​​താ​​വേ ഇ​​പ്പോ​​ൾ ച​​ര​​മ​​പേ​​ജി​​ലാ​​ണോ ഹ​​ർ​​ത്താ​​ൽ വാ​​ർ​​ത്ത വ​​രു​​ന്ന​​ത് ?’ - അ​​നു​​യാ​​യി​​യു​​ടെ സം​​ശ​​യം തീ​​രു​​ന്നി​​ല്ല. "മി​​ത്ര​​മേ, താ​​ൻ ഈ ​​നാ​​ട്ടി​​ലൊ​​ന്നു​​മ​​ല്ലേ ജീ​​വി​​ക്കു​​ന്ന​​ത് ? എ​​ടോ ആ​​രെ​​ങ്കി​​ലും കു​​ഴ​​ഞ്ഞു​​വീ​​ണോ മ​​റി​​ഞ്ഞു​​വീ​​ണോ മ​​രി​​ച്ചി​​ട്ടു​​ണ്ടോ​​യെ​​ന്ന​​റി​​യാ​​നാ​​ടോ. എ​​ന്നി​​ട്ടു വേ​​ണം അ​​വ​​രോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി ന​​മു​​ക്കു ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ക്കാ​​ൻ. ആ​​ഴ്ച​​യി​​ൽ ര​​ണ്ടോ മൂ​​ന്നോ ഹ​​ർ​​ത്താ​​ൽ അ​​താ​​ണ് ന​​മ്മു​​ടെ പാ​​ർ​​ട്ടി​​യു​​ടെ സ്വ​​പ്നം.

ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ച്ചു പ​​ത്ര​​ക്കു​​റി​​പ്പ് ഇ​​റ​​ക്കു​​ന്പോ​​ൾ അ​​തി​​ൽ എ​​ന്തെ​​ങ്കി​​ലും എ​​ഴു​​തി​​ച്ചേ​​ർ​​ക്ക​​ണം. വെ​​റു​​തെ നാ​​ളെ ഹ​​ർ​​ത്താ​​ൽ എ​​ന്നു പ​​റ​​ഞ്ഞാ​​ലും ജ​​നം വീ​​ട്ടി​​ൽ ഇ​​രു​​ന്നോ​​ളും. കേ​​ര​​ള​​ത്തി​​ലാ​​ണെ​​ങ്കി​​ൽ ഹ​​ർ​​ത്താ​​ൽ എ​​ന്നു മു​​ഴു​​വ​​ൻ പ​​റ​​യ​​ണ​​മെ​​ന്നി​​ല്ല ഹ​​ർ എ​​ന്നു പ​​റ​​യു​​ന്പോ​​ഴെ നാ​​ട്ടു​​കാ​​രെ​​ല്ലാം ഘ​​ർ ആ​​യേ​​ഗാ, ആ​​ന വ​​ണ്ടി​​ക​​ൾ ഡി​​പ്പോ​​യി​​ൽ ആ​​യേ​​ഗാ, ബി​​വ​​റേ​​ജ്സ് ഷോ​​പ്പു​​ക​​ൾ കാ​​ലി​​ഹോ​​യേ​​ഗാ! എ​​ങ്കി​​ലും ന​​മു​​ക്കു ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്തു ഹ​​ർ​​ത്താ​​ലി​​ന് ഒ​​രു കാ​​ര​​ണം​​കൂ​​ടി എ​​ഴു​​തി​​ച്ചേ​​ർ​​ക്കും. അ​​റ​​സ്റ്റ്, ലാ​​ത്തി​​ച്ചാ​​ർ​​ജ്, മ​​ര​​ണം അ​​ങ്ങ​​നെ പ​​ല​​തു​​ണ്ട്. മ​​ര​​ണ​​മാ​​ണ് ബെ​​സ്റ്റ്. അ​​തു പ​​റ​​ഞ്ഞു​​ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നെ മ​​രി​​ച്ച​​വ​​ൻ പോ​​ലും ചോ​​ദി​​ക്കാ​​ൻ വ​​രി​​ല്ല​​ല്ലോ... '


നേ​​താ​​വി​​ന്‍റെ രാ​​ഷ്‌ട്രീ​​യ ത​​ന്ത്രം കേ​​ട്ട് അ​​നു​​യാ​​യി അ​​ന്തം​​വി​​ട്ടു​​നി​​ന്നു. "എ​​ങ്കി​​ലും നേ​​താ​​വേ, ര​​ണ്ടോ മൂ​​ന്നോ ദി​​വ​​സം നേ​​ര​​ത്തെ ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ച്ചു​​കൂ​​ടെ..’ -അ​​നു​​യാ​​യി​​യു​​ടെ നി​​ഷ്ക​​ള​​ങ്ക​​മാ​​യ ചോ​​ദ്യം. "ച​​ങ്ക് മി​​ത്ര​​മേ, ഹ​​ർ​​ത്താ​​ൽ എ​​ത്ര താ​​മ​​സി​​ച്ചു പ്ര​​ഖ്യാ​​പി​​ക്കു​​ന്നോ അ​​തി​​ന​​നു​​സ​​രി​​ച്ചേ ഫ​​ലം കി​​ട്ടൂ. പ​​റ്റു​​മെ​​ങ്കി​​ൽ സൂ​​ര്യ​​നു​​ദി​​ക്കു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​ന്പ് പ്ര​​ഖ്യാ​​പി​​ക്ക​​ണം. നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ഈ ​​ജ​​ന​​മെ​​ന്നു പ​​റ​​യു​​ന്ന​​വ​​ന്മാ​​ർ എ​​ല്ലാ പ​​രി​​പാ​​ടി​​ക​​ളും മാ​​റ്റി​​വ​​ച്ചു ന​​മ്മ​​ളെ പ​​റ്റി​​ച്ചു​​ക​​ള​​യും. ഇ​​തി​​പ്പോ ബ​​സി​​ൽ വ​​രു​​ന്ന​​വ​​ൻ വ​​ഴി​​യി​​ലി​​റ​​ങ്ങി കു​​ത്തി​​യി​​രി​​ക്ക​​ണം, ട്രെ​​യി​​നി​​ൽ വ​​ന്ന​​വ​​ൻ വ​​ണ്ടി​​കി​​ട്ടാ​​തെ തെ​​ക്കു​​വ​​ട​​ക്ക് ന​​ട​​ക്ക​​ണം. ക​​ല്യാ​​ണ​​ത്തി​​നു പോ​​കാ​​നി​​റ​​ങ്ങി​​യ​​വ​​ൻ പൈ​​പ്പ് വെ​​ള്ളം പോ​​ലും കി​​ട്ടാ​​തെ മ​​തി​​ലും ചാ​​രി​​യി​​രി​​ക്ക​​ണം... അ​​ങ്ങ​​നെ ന​​മ്മു​​ടെ ഹ​​ർ​​ത്താ​​ൽ ഒ​​രു ച​​ർ​​ച്ച​​യാ​​യി മാ​​റും.

പ​​റ​​യു​​ന്പോ​​ൾ എ​​ല്ലാം പ​​റ​​യ​​ണ​​മ​​ല്ലോ.. ഇ​​ത്ര​​യും ക​​ഷ്ട​​പ്പെ​​ട്ടു നാ​​ട്ടു​​കാ​​ർ​​ക്കു വേ​​ണ്ടി ഹ​​ർ​​ത്താ​​ൽ ന​​ട​​ത്തി​​യി​​ട്ടും ന​​മു​​ക്ക് എ​​ന്തെ​​ങ്കി​​ലു​​മൊ​​രു ഗു​​ണ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ടോ? അ​​തു​​കൊ​​ണ്ട് ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​വ​​ർ​​ക്ക് പെ​​ൻ​​ഷ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഒ​​രു 24 മ​​ണി​​ക്കൂ​​ർ ഹ​​ർ​​ത്താ​​ൽ ന​​ട​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് പാ​​ർ​​ട്ടി ആ​​ലോ​​ചി​​ച്ചു​​വ​​രി​​ക​​യാ​​ണ്. അ​​പ്പോ​​ൾ ബോ​​ലോ ഹ​​ർ​​ത്താ​​ൽ മാ​​താ കീ ​​ജ​​യ്!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.