“സാറേ ആ കന്പിയാണ് പ്രധാനം. അതിന്റെ ഇടയിലൂടെ എച്ച് വരയ്ക്കുന്നവരാ ജയിക്കുന്നത്. അവർക്കാണ് ലൈസൻസ് കിട്ടുന്നത്.”
“എന്റെ അഭിപ്രായത്തിൽ ടെസ്റ്റിംഗ് പരിപാടിതന്നെ ശരിയല്ല. ഇതു കണ്ടാൽ തോന്നും നമ്മുടെ നാട്ടിൽ മുഴുവൻ റോഡിൽ കന്പി നാട്ടിയിരിക്കുകയാണെന്ന്. ശരിക്കും കന്പി നാട്ടിയല്ല, ഗട്ടർ വെട്ടിച്ച് ഒാടിക്കാനുള്ള ടെസ്റ്റാണ് നടത്തേണ്ടത്. ഇതൊക്കെ കാലോചിതമായി പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.”- കസ്റ്റമറുടെ ധാർമികരോഷമുണർന്നു.
“അപ്പോൾ സാറിതൊന്നും അറിഞ്ഞില്ലേ.. ഇനി എച്ച് വരച്ചതുകൊണ്ടും കാര്യമില്ല. എച്ച് വരച്ചതിന്റെ പേരിൽ ഒരുത്തനും ലൈസൻസ് കൊടുക്കേണ്ടെന്നാ പുതിയ മന്ത്രിയുടെ ഉത്തരവ്.”
“അതു ടിവിയിലെവിടെയോ പറയുന്നതു കേട്ടു. ഡ്രൈവിംഗ് ടെസ്റ്റ് പാർക്കിലേക്കോ മറ്റോ മാറ്റാൻ പോവുകയാണെന്ന്.
അതുകൊണ്ടെന്തു കാര്യം. ടെസ്റ്റിനു വരുന്നവർ ഇത്തിരി കാറ്റു കൊണ്ടോട്ടെയെന്നു മന്ത്രി കരുതിയിട്ടാണോയെന്തോ?”
“അയ്യോ സാറേ, ടെസ്റ്റ് പാർക്കിൽ നടത്തുന്ന കാര്യമല്ല മന്ത്രി പറഞ്ഞത്. ഇനി ടെസ്റ്റിനു വന്നാൽ എച്ച് വരച്ചു രക്ഷപ്പെടാൻ പറ്റില്ല, വണ്ടി ഇനി പാർക്ക് ചെയ്തു കാണിക്കണമത്രേ.”
“അതെന്തു പരിഷ്കാരം...? വണ്ടി പാർക്ക് ചെയ്യാൻ ഇത്രയ്ക്കു പാടാണോ?”
“നമുക്കു പാടായിട്ടല്ല. പലരും പാർക്ക് ചെയ്തിട്ടു പോയാൽ നാട്ടുകാർക്ക് അതൊരു കഷ്ടപ്പാടായിട്ടാ. വെറുതെ പാർക്ക് ചെയ്തിട്ടാൽ പോരാ. ബോക്സോ ചട്ടമോ ഒക്കെ കാണും. അതിൽ കൃത്യമായി പാർക്ക് ചെയ്തു കാണിച്ചാലേ ലൈസൻസ് കിട്ടൂ. തീർന്നില്ല, കയറ്റത്തിൽ നിർത്തിയിട്ട് വണ്ടി എടുക്കാനും കഴിയണം... ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നവർക്കു മാത്രം ലൈസൻസ് കൊടുത്താൽ മതിയെന്നാ മന്ത്രി പറഞ്ഞിരിക്കുന്നത്.”
കേട്ടിട്ട് ഇത് ഉദ്യോഗസ്ഥർക്കുള്ള ‘ടെസ്റ്റ്’ ആണല്ലോ! എന്തായാലും ഉദ്യോഗസ്ഥരുടെ മുട്ടു വിറയ്ക്കുമോ അതോ മന്ത്രി എട്ടായിട്ടു വരച്ചു പോക്കറ്റിലിടുമോയെന്നു വൈകാതെ അറിയാം. അതുവരെ നമുക്ക് യു ട്യൂബിൽ എച്ച് വരച്ചു പഠിക്കാം!
മിസ്ഡ് കോൾഎംടിയുടെ വിമർശനം മോദിക്കെതിരേയെന്ന് ഇ.പി. ജയരാജൻ, പിണറായിക്കെതിരേയെന്നു കെ. മുരളീധരൻ.
- വാർത്ത
ഏതെടുത്താലും പത്തു രൂപ!