കന്പോളശക്തികളുടെ നിയന്ത്രണമോ?
ക​ര​ട് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ഭാഗം-2 / ജെ. ​​പ്ര​​ശാ​​ന്ത് പാ​​ല​​ക്കാ​​പ്പി​​ള്ളി​​ൽ സി​​എം​​ഐ

7. ഗ​​വേ​​ഷ​​ണ ആ​​ഭി​​മു​​ഖ്യ​​ത്തി​​ന്‍റെ അ​​ഭാ​​വം - വ​​ള​​രെ പ്ര​​സ​​ക്ത​​മാ​​യ ഈ ​​കു​​റ​​വ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ കരട് രേഖയിൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ ഗ​​വേ​​ഷ​​ണ​​ത്തി​​ന്‍റെ പ്രാ​​മു​​ഖ്യം എ​​ല്ലാ ത​​ല​​ങ്ങ​​ളി​​ലും ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നു ന​​യ​​രേ​​ഖ വ്യ​​ക്ത​​മാ​​ക്കു​​ന്നു.
ഇ​​ക്കാ​​ര്യ​​ത്തി​​ൽ വി​​ഭ​​വ​​സ്രോ​​ത​​സു​​ക​​ളു​​ടെ അ​​ഭാ​​വം അം​​ഗീ​​ക​​രി​​ക്കു​​ക​​യും അ​​തി​​ന് ആ​​ക്കം ന​​ൽ​​കാ​ൻ ഒ​​രു വ​ർ​ഷം 20,000 കോ​​ടി രൂ​​പ വ​​രെ ഗ​​വേ​​ഷ​​ണ സ​​ഹാ​​യം (Doctorate & Post doctoral fellowships) ന​​ൽ​​കു​​ന്ന ദേ​​ശീ​​യ ഗ​​വേ​​ഷ​​ണ ഫൗ​​ണ്ടേ​​ഷ​​ൻ സ്ഥാ​​പി​​ക്കാ​​ൻ നി​​ർ​​ദേ​ശി​​ക്കു​​ന്നു. ഇ​​പ്പോ​​ഴ​​ത്തെ വ​​ലി​​യ ന്യൂ​​ന​​ത വി​​ര​​മി​​ക്കു​​ന്ന മു​​തി​​ർ​​ന്ന അ​​ധ്യാ​​പ​​ക​​രു​​ടെ ഗ​​വേ​​ഷ​​ണ മി​​ക​​വ് പ്ര​​യോ​​ജ​​ന​പ്പെ​​ടു​​ത്താ​​ൻ ആ​​കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ്. ഇ​​തി​​നാ​​യി മെ​​ന്‍റ​ർ പ​​ദ​​വി രൂ​​പ​​ക​ല്​​പ​​ന ചെ​​യ്തി​​രി​​ക്കു​​ന്നു.

8. നൈ​​പു​​ണ്യ​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​മാ​​ണ് മ​​റ്റൊ​​രു പ്ര​​ശ്ന​​മെ​​ങ്കി​​ൽ, IX മു​​ത​​ൽ XII വ​​രെ ക്ലാ​സു​​ക​​ളി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ സ​​ർ​​വ​​വി​​ഷ​​യ​​ക​​മാ​​യ ഉ​​ദാ​​ര ക​​ല വി​​ദ്യാ​​ഭ്യാ​​സ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യും തൊ​​ഴി​​ൽ​​പ​​ര​​മാ​​യ നൈ​​പു​​ണ്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന പ​​രി​​ശീ​​ല​​ന ന​​യം വി​​വ​​ക്ഷി​​ക്കു​​ന്നു. ഇ​​തി​​നു നാ​​ഷ​​ണ​​ൽ സ്കി​​ൽ ക്വാ​​ളി​​ഫി​​ക്കേ​​ഷ​​ൻ ഫ്രെ​​യിം വ​​ർ​​ക്ക് (NSQF), നാ​​ഷ​​ണ​​ൽ ഹ​​യ​​ർ എ​​ഡ്യൂ​​ക്കേഷ​​ൻ ക്വാ​​ളി​​ഫി​​ക്കേ​​ഷ​​ൻ ഫ്രെ​​യിം വ​​ർ​​ക്ക് (NHEQF) എ​​ന്നി​​വ ത​​മ്മി​​ലു​​ള്ള ഏ​​കോ​​പ​​ന​​വും വി​​ഭാ​​വ​​നം ചെ​​യ്യു​​ന്നു.

9. വ​​ള​​രെ വി​​പ്ല​​വാ​​ത്മ​​ക​​വും എ​​ന്നാ​​ൽ തി​​ക​​ച്ചും പ്ര​​യോ​​ഗി​​ക​​മ​​ല്ലാ​​ത്ത​​തു​​മാ​​യ ഒ​​രു നി​​ർ​​ദേ​​ശം സേ​​വ​​ന​​വൃ​​ത്തി​​യു​​ടെ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളെ​​യെ​​ല്ലാം മു​​ൻ​​പ് സൂ​​ചി​​പ്പി​​ച്ച ലി​​ബ​​റ​​ൽ ആ​​ർ​​ട്സ് ച​​ട്ട​​ക്കൂ​​ടി​​ൽ ആ​​ക്കും എ​​ന്ന​​താ​​ണ്. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ഒ​​രു പ്ര​​ധാ​​ന നി​​ർ​​ദേ​ശം കൃ​​ഷിവി​​ദ്യാ​​ഭ്യാ​​സം സാ​​ർ​വ​​ത്രി​​ക​​മാ​​ക്കു​​ക എ​​ന്ന​​താ​​ണ് - ഇ​​പ്പോ​​ഴു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ൽ​നി​​ന്നു വി​​ടു​​ത​​ലാ​​ക്കി എ​​ല്ലാ വി​​ദ്യാ​​ർ​ഥി​ക​​ളി​​ലേ​​ക്കും കൃ​​ഷി പാ​​ഠ​​ങ്ങ​​ൾ എ​​ത്തി​​ക്കു​​ക വ​​ള​​രെ മു​​ഖ്യ​​മാ​​യ ഒ​​രു കാ​​ര്യ​​മാ​​ണ് എ​​ന്നി​​രി​​ക്കി​​ലും പ്ര​​ഫ​​ഷ​​ണ​​ൽ പ​​രി​​പാ​​ടി​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ലു​​ള്ള അ​​പ്രാ​​യോ​​ഗി​​ക​​ത ഇ​​ക്കാ​​ര്യ​​ത്തി​​ലും ഉ​​ണ്ട്.

10. ഇ​​ന്ത്യ​​ൻ ഭാ​​ഷ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​ള്ള ഊ​​ന്ന​​ൽ: ഒ​​രു മു​​ഴു​​വ​​ൻ അ​ധ്യാ​​യം ത​​ന്നെ അ​​തി​​നാ​​യി മാ​​റ്റി​​വ​​ച്ചു​​കൊ​​ണ്ടു വ​​ള​​രെ പ്ര​​സ​​ക്ത​​മാ​​യ കാ​​ര്യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്നു. മാ​​തൃ​​ഭാ​​ഷ​​യി​​ലു​​ള്ള അ​​ടി​​സ്ഥാ​​ന വി​​ദ്യാ​​ഭ്യാ​​സം മ​​നഃ​​ശാ​​സ്ത്ര​​ജ്ഞ​​ന്മാ​​ർ അം​​ഗീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന ഒ​​രു കാ​​ര്യ​​മാ​​ണ്. എ​​ന്നാ​​ൽ, ഇ​​ന്ന​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മാ​​തൃ​​ഭാ​​ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​വും അ​​തി​​നു​​ശേ​​ഷം അ​​ഭി​​രു​​ചി​​ക്ക​​നു​​സ​​ര​​ണം മ​​റ്റു ഭാ​​ഷ​​ക​​ൾ - ഭാ​​ര​​തീ​​യ​​മോ, അ​​ല്ലാ​​ത്ത​​തോ ആ​​യ ഭാ​​ഷ​​ക​​ൾ പ​​ഠി​​ക്കു​​ന്ന​​തി​​ന് അ​​വ​​സ​​രം ഒ​​രു​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ ന​​യ​​മാ​​ണ് ഉ​​ണ്ടാ​​കേ​​ണ്ട​​ത്.

ന​​മ്മു​​ടെ നാ​​ട്ടി​​ൽ വ​​ലി​​യ ന്യൂ​​ന​​ത​​യാ​​യി അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന പു​​തു​​മ​​യാ​​ർ​​ന്ന ചി​​ന്ത​​ക​​ൾ, ക​​ണ്ടു​​പി​​ടി​ത്ത​​ങ്ങ​​ൾ (innovation) എ​​ന്നി​​വ​​യു​​ടെ അ​​ഭാ​​വം പ​​രി​​ഹ​​രി​ക്കാ​​ൻ ദീ​​ർ​ഘ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഈ ​​ന​​യം ഉ​​പ​​ക​​രി​​ച്ചേ​​ക്കാം. എ​​ന്നാ​​ൽ, ഈ ​​ഒ​​രു മേ​​ഖ​​ല​​യു​​ടെ കു​​റ​​വി​​നെ പ​​റ്റി​​യു​​ള്ള വി​​ശ​​ക​​ല​​നം തീ​​ർ​​ത്തും ഈ ​​ന​​യ​​രേ​​ഖ​​യി​​ൽ കാ​​ണാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല എ​​ന്ന​​തും പ്ര​​സ്താ​​വ്യ​​മാ​​ണ്.

11. പ്ര​​ഫ​​ഷ​​ണ​​ൽ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​ന്‍റെ​​യും മ​​റ്റു പ​​ല ത​​ല​​ങ്ങ​​ളു​​ടെ​​യും മു​​ര​​ടി​​പ്പി​നു കാ​​ര​​ണ​​മാ​​യ നി​​യ​​ന്ത്ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ൾ അ​​ഴി​​ച്ചു പ​​ണി​​യു​​ന്ന നി​​ർ​​ദേ​ശം വ​​ള​​രെ പ്ര​​സ​​ക്ത​​മാ​​ണ്. ചു​​രു​​ക്ക​​മാ​​യി എ​​ന്നാ​​ൽ ക​​ർ​​ശ​​ന​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ (light but tight) ആ​​യി​​രി​​ക്കും ഇ​​തി​​നു​​ള്ള പ്ര​​തി​​വി​​ധി എ​​ന്നു ന​​യം പ​​റ​​യു​​ന്നു. ഇ​​പ്പോ​​ഴു​​ള്ള പ​​ല അ​​ഴി​​മ​​തി​​യാ​​ർ​​ന്ന നി​​യ​​ന്ത്ര​​ണ സ​​മി​​തി​​ക​​ൾ - കൗ​​ൺ​​സി​​ലു​​ക​​ൾ - പ്ര​​ഫ​​ഷ​​ണ​​ൽ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ ഉ​​പ​​ദേ​​ശ​​ക സ​​മി​​തി​​ക​​ൾ ആ​​യി മാ​​റും. ഉ​​ദാ: AICTE, MCI, NEC, NCI തു​​ട​​ങ്ങി​​യ​​വ. അ​​വ PSSB പ്ര​ഫ​​ഷ​​ണ​​ൽ നി​​ല​​വാ​​ര നി​​ർ​​ദേ​​ശ​​ക സ​​മി​​തി​​ക​​ൾ ആ​​കും. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം സം​​ബ​​ന്ധി​​ച്ച എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളു​​ടെ​​യും നി​​യ​​ന്ത്ര​​ണം NHERA - ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ നി​​യ​​ന്ത്ര​​ണ അ​​ഥോ​​റി​​റ്റി​​യി​​ൽ ആ​​കും. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ ല​​ക്ഷ്യ​​ങ്ങ​​ൾ, പ​​രി​​പാ​​ടി​​ക​​ളി​​ൽ​​നി​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ഫ​​ല​​ങ്ങ​​ൾ (outcomes, attributes), വി​​ദ്യാ​​ർ​​ഥി​​ക്കു വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ സ​​മാ​​ന്ത​​ര​​മാ​​യും മു​​ന്നോ​​ട്ടും സു​​ഗ​​മ​​മാ​​യി നീ​​ങ്ങാ​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ, അ​​ന്ത​​ാ​​രാ​​ഷ്‌​ട്ര വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​ള്ള പ്രോ​​ത്സാ​​ഹ​​നം എ​​ന്നി​​വ​​യും ഈ ​​സ​​മി​​തി​​യു​​ടെ ചു​​മ​​ത​​ല​​യി​​ൽ വ​​രും. UGC യു​​ടെ ചുമതലകൾ പലതും അതിന്‍റെ സ്ഥാ​​ന​​ത്തു വ​​രു​​ന്ന NHEGC ക്ക് ​ആ​​യി​​രി​​ക്കും. എ​​ല്ലാ​​റ്റി​​നും മു​​ക​​ളി​​ലാ​​യി പ്ര​​ധാ​​ന മ​​ന്ത്രി ത​​ന്നെ നി​​യ​​ന്ത്രി​​ക്കു​​ന്ന ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ൻ (രാ​​ഷ്‌​ട്രീ​​യ ശി​​ക്ഷാ ആ​​യോ​​ഗ്) നി​​ല​​വി​​ൽ വ​​രും. ഗ​​വേ​​ഷ​​ണ​​ത്തി​​നാ​​യി നാ​​ഷ​​ണ​​ൽ ഗ​​വേ​​ഷ​​ണ ഫ​​ണ്ട് (NRF) ഉ​​ണ്ടാ​​കും.


ഇ​​പ്പോ​​ഴു​​ള്ള ര​​ണ്ടോ മൂ​​ന്നോ സ​​മി​​തി​​ക​​ളു​​ടെ സ​​മ്പ​​ർ​​ക്ക​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടാ​​ൻ ത​​ന്നെ ക​​ഷ്ട​​പ്പെ​​ടു​​ന്ന ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​പ്ര​​കാ​​ര​​മു​​ള്ള വി​​വി​​ധ​​ങ്ങ​​ളാ​​യ അ​​ധി​​കാ​​ര ​കേ​ന്ദ്ര​ങ്ങ​​ളു​​മാ​​യു​​ള്ള സ​​മ്പ​​ർ​​ക്ക​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​യ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേ​​രി​​ടും എ​​ന്ന​​താ​​ണ് ഈ ​മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​രു​​ടെ ആ​​ശ​​ങ്ക. പ്ര​​ധാ​​ന​മ​​ന്ത്രി ത​​ന്നെ നി​​യ​​ന്ത്രി​​ക്കു​​ന്ന ഒ​​രു സ​​മി​​തി വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യു​​ടെ പ്രാ​​ധാ​​ന്യം കാ​​ണി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ഇ​​തു പ്ര​​ത്യ​​ക്ഷ ഭൂ​​രി​​പ​​ക്ഷ രാ​​ഷ്‌​ട്രീ​​യ​​വ​​ത്ക​​ര​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​മോ എ​​ന്ന ഭ​​യ​​വും ഉ​​യ​​ർ​​ത്തു​​ന്നു.

12. ഇ​​ന്ന് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല ഗൗ​​ര​​വ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന ഒ​​രു പ്ര​​ധാ​​ന മേ​​ഖ​​ല അ​​ക്രെ​​ഡി​​റ്റേ​​ഷ​​ൻ ആ​​ണ്. നാ​​ക് (NAAC) നി​​ല​​നി​​ൽ​​ക്കു​​ക​​യും മു​​ൻ സ​​ർ​​ക്കാ​​രു​​ക​​ൾ സൂ​​ചി​​പ്പി​​ച്ചി​​രു​​ന്നതു പോ​​ലെ മ​​റ്റ് അ​​ക്രെ​​ഡി​​റ്റിം​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ൾ (AI) നി​​ല​​വി​​ൽ വ​​രു​​ക​​യും ചെ​​യ്യും.

പു​​തു​​താ​​യി വ​​രു​​ന്ന സ്ഥാ​​പ​​നങ്ങ​​ൾ അ​ഞ്ചു വ​​ർ​​ഷ​​ത്തി​​ന​​കം നാ​​ക് വ​​ഴി​​യും പി​​ന്നീ​​ട് അ​ഞ്ചു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ മ​​റ്റൊ​​രു സ്ഥാ​​പ​​ന​​ത്തി​​ന്‍റെ​​യും അം​​ഗീ​​കാ​​രം നേ​​ടേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.
ഇ​​പ്പോ​​ഴു​​ള്ള ഗ്രേ​​ഡ് അ​​ടി​​സ്ഥാ​​ന​​മു​​ള്ള അ​​ക്രെ​​ഡി​​റ്റേ​​ഷ​​ൻ 2030 ഒാടെ ​​അ​​വ​​സാ​​നി​​ച്ച് ദ്വി​​മാ​​ന അ​​ക്രെ​​ഡി​​റ്റേ​​ഷ​​ൻ - Accredited - Not Accredited - എ​​ന്ന നി​​ല​​യി​​ലേ​​ക്കു വ​​രു​​ക​​യും ചെ​​യ്യും.
ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​നങ്ങ​​ൾ നേ​​രി​​ടു​​ന്ന അ​​നാ​​വ​​ശ്യ​​​​മാ​​യ സ​​മ്മ​​ർ​ദം ഒ​​ഴി​​വാ​​ക്കാ​​ൻ ഈ ​​നി​​ർ​​ദേ​​ശം സ​​ഹാ​​യി​​ക്കു​​മെ​​ങ്കി​​ലും, വ​​ലി​​യ മൂ​​ല്യ ശോ​​ഷ​​ണ​​ത്തി​​നു വ​​ഴി​തെ​​ളി​​ക്കാ​​നും ഇ​​ട വ​​രു​​ത്തി​​യേ​​ക്കാം.

പൊ​​തു​​വി​​ൽ,

വി​​ദ്യാ​​ർ​​ഥി​​ക്കു സ്വ​​ന്തം സാ​​വ​​കാ​​ശ​​ത്തി​​ലും (multiple entry and exit), താ​​ത്പ​​ര്യ​​മ​​നു​​സ​​രി​​ച്ചും വി​​ദ്യാ​​ഭ്യാ​​സം പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം, മൂ​​ല്യ​​ബോ​​ധ​​നം - പ്ര​​ത്യേ​​കി​​ച്ചു ഭ​​ര​​ണ​​ഘ​​ട​​ന അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി വി​​ദ്യാ​​ഭ്യാ​​സം, ഭാ​​ഷ​​ക​​ൾ​​ക്കും ക​​ല​​ക​​ൾ​​ക്കും ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന ഊ​​ന്ന​​ൽ, സേ​​വ​​നം പ​​രി​​ശീ​​ല​​ന​​ത്തി​ന്‍റെ അ​​വ​​ശ്യ ഭാ​​ഗ​​മാ​​കു​​ന്ന ന​​യം, പ​​ഠ​​ന സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ത്തി​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ (20 - 50 % വ​​രെ ഭാ​​ഗി​​ക​​മോ, പൂ​​ർണ​​മോ ആ​​യ സ്‌​​കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ) ഗ​​വേ​​ഷ​​ണം, സ്ഥാ​​പ​​ന സ്വാ​​ത​​ന്ത്ര്യം (സ്വ​​യം ഭ​​ര​​ണം), അ​ധ്യാ​​പ​ക സ്വാ​​ത​​ന്ത്ര്യം, അ​​ധ്യാ​​പ​​ക നി​​യ​​മ​​നം - പ​​രി​​ശീ​​ല​​നം എ​​ന്നി​​വ​​യ്ക്കു ന​​ൽ​​കു​​ന്ന പ്രാ​​ധാ​​ന്യം, ദേ​​ശീ​യ വ​​രു​​മാ​​ന​​ത്തി​ന്‍റെ ആ​റു ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​നു​​ള്ള ശ്ര​​മം എ​​ന്നി​​വ സ്വാ​​ഗ​​താ​ർ​ഹ​​മാ​​യി കാ​​ണ​​വേ, ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടു​​ന്ന സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്തം പ​​ല വി​​ധ​​ത്തി​​ൽ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തു വ​​ൻ കി​​ട വ്യ​​വ​​സാ​​യ​​ങ്ങ​​ളു​​ടെ​​യും ക​​മ്പോ​​ള ശ​​ക്തി​​ക​​ളു​​ടെ​​യും കൈ​​പ്പി​​ടി​​യി​​ലേ​​ക്ക് ഉ​​പ​​രി വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യെ ന​​യി​​ക്കു​​ന്ന ഒ​​രു ന​​യ​​മാ​​യി ഇ​​തി​​നെ കാ​​ണാം. ഈ ​​ന​​യ​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഭീ​​ഷ​​ണി​​യും ഇ​​തു ത​​ന്നെ​​യാ​​ണ്. സ്ഥാ​​പ​​ന ന​​ട​​ത്തി​​പ്പി​​ന്‍റെ 25% ക​​വി​​യു​​ന്ന ചെ​​ല​​വു​​ക​​ൾ​​ക്കു​​ള്ള വ​​രു​​മാ​​നം ഫീ​​സ് അ​​ല്ലാ​​ത്ത സ്രോ​​ത​​സു​ക​​ളി​​ൽ​​നി​​ന്നു ക​​ണ്ടെ​​ത്ത​​ണം എ​​ന്നു പ​​റ​​യു​​മ്പോ​​ൾ ആ ​​മേ​​ഖ​​ല വ​​ൻ​​വ്യ​​വ​സാ​യ​​ങ്ങ​​ൾ​​ക്ക് എ​​ഴു​​തി​വ​​ച്ചി​​രി​​ക്കു​​ന്നു എ​​ന്നു വേ​​ണം വാ​​യി​​ക്കാ​​ൻ .

ന​​യം പൊ​​തു ന​​ന്മ​​യ്ക്കാ​​യി ഉ​​റ​​പ്പുന​​ൽ​​കേ​​ണ്ട, എ​​ടു​​ത്തു പ​​റ​​യേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ

(i) ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു ന​​ൽ​​കു​​ന്ന ന്യൂ​​ന പ​​ക്ഷ​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ അ​​വ​​കാ​​ശ​​ങ്ങ​​ൾ.

(ii) പു​​തു​​താ​​യി രൂ​​പം കൊ​​ള്ളു​​ന്ന സ​​മി​​തി​​ക​​ളി​​ൽ അ​​വ​​രു​​ടെ പ്രാ​​തി​​നി​​ധ്യം.

(iii) ഭ​​ര​​ണ​​ഘ​​ട​​ന ല​​ക്‌​​ഷ്യം വ​​യ്ക്കു​​ന്ന സ​​മ​​ത്വം ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള നി​​ല​​വി​​ലു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച - പ്ര​​ത്യേ​​കി​​ച്ചു വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ൽ വി​​ദ്യാ​​ഭ്യാ​​സ അ​​വ​​സ​​രം ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന കാ​​ര്യ​​ത്തി​​ൽ.

(iv) മി​​ക​​വി​ന്‍റെ അം​​ഗീ​​കാ​​രം പു​​ല​​ർ​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​പ്പോ​​ഴ​​ത്തെ സ്ഥി​​തി​​യി​​ൽ തു​​ട​​രു​​വാ​​നോ പു​​തി​​യ രീ​​തി​​യി​​ലേ​​ക്കു രൂ​​പാ​​ന്ത​​ര​പ്പെ​​ടു​​വാ​​നോ ഉ​​ള്ള സ്വാ​​ത​​ന്ത്ര്യം. അ​​തോ​​ടൊ​​പ്പം, പു​​തി​​യ മാ​​തൃ​​ക​​ക​​ളി​​ലേ​​ക്കു വ​​ള​​രാ​നു​​ള്ള പി​​ന്തു​​ണ.

(v) നി​​ലനി​​ൽ​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഒ​​ന്നു ചേ​​ർ​​ന്നു പു​​തി​​യ മാ​​തൃ​​ക​​ക​​ളി​​ൽ ഒ​​ന്ന് സ്വീ​​ക​​രി​ക്കാ​നു​​ള്ള അ​​വ​​സ​​ര​​വും, സാ​​മ്പ​​ത്തി​​ക​​വും ന​​യ​​പ​​ര​​വു​​മാ​​യ പി​​ന്തു​​ണ​​യും.

(vi) ഭാ​​ര​​തീ​​യ വി​​ദ്യാ​​ഭ്യാ​​സ പാ​​ര​​മ്പ​​ര്യ​​ത്തി​ന്‍റെ​യും വ​​ള​​ർ​​ച്ച​​യു​​ടെ​​യും അ​​തി​​ൽ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ൽ വി​​ദേ​​ശീ​​യ​​രും ത​​ദ്ദേ​​ശീ​​യ​​രു​​മാ​​യ​​വ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന സം​​ഭാ​​വ​​ന​​ക​​ളു​​ടെ സ​​ത്യ​​സ​​ന്ധ​​മാ​​യ പ്ര​​തി​​പാ​​ദ​​നം.

(തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​ണ് ലേ​ഖ​ക​ൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.