ക്ഷ​യി​ക്ക​രു​ത്, ഈ ​അ​ക്ഷ​യ​പാ​ത്രം
Saturday, November 7, 2020 12:34 AM IST
മ​ണ്ണ​റി​ഞ്ഞും വി​ത്ത​റി​ഞ്ഞും കൃ​ഷി ചെ​യ്യ​ണം എ​ന്നാ​ണു പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ക. സ​മ്പ​ത്തു​കാ​ല​ത്തു തൈ ​പ​ത്തു വ​ച്ചാ​ല്‍ ആ​പ​ത്തു​കാ​ല​ത്തു കാ ​പ​ത്തു തി​ന്നാം എ​ന്നു വ​രും​ത​ല​മു​റ​യെ അ​വ​ര്‍ ഓ​ര്‍​മി​പ്പി​ക്കു​ക കൂ​ടി ചെ​യ്തു. കൃ​ഷി​യു​ടെ മാ​ഹാ​ത്മ്യം തി​രി​ച്ച​റി​ഞ്ഞ ക​ര്‍​ഷ​ക​രെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കാ​നും കാ​ര്‍​ഷി​ക​മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ക്കാ​നും പ​ക്ഷേ സ​ര്‍​ക്കാ​രു​ക​ള്‍ വേ​ണ്ട​ത്ര ഉ​ത്സാ​ഹി​ച്ചി​ല്ല. താ​ത്കാ​ലി​ക രാ​ഷ്‌​ട്രീ​യ നേ​ട്ട​ങ്ങ​ള്‍​ക്കും വോ​ട്ടു ബാ​ങ്കി​നും അ​പ്പു​റ​ത്ത് ന​യ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യും കാ​ര്യ​ക്ഷ​മ​വും ഫ​ല​പ്ര​ദ​വു​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യാ​ണ് പ്ര​ധാ​നം. സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളും ഒ​രു പോ​ലെ മ​ന​സു​വ​ച്ചാ​ല്‍ കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന രം​ഗ​ത്ത് ലോ​ക​ത്തി​ന്‍റെ ത​ന്നെ അ​ക്ഷ​യ​പാ​ത്ര​മാ​യി മാ​റാ​ന്‍ ഇ​ന്ത്യ​ക്കു ക​ഴി​യും.

പ​ണ​ത്തി​നു മീ​തെ പ​റ​ക്കാ​നാ​യി​രു​ന്നു രാ​ഷ്‌​ട്രീ​യ പ​രു​ന്തു​ക​ള്‍​ക്ക് എ​ന്നും താ​ത്പ​ര്യം. വ​മ്പ​ന്‍ വ്യ​വ​സാ​യി​ക​ളു​ടെ​യും അ​ന്താ​രാ​ഷ്‌​ട്ര കു​ത്ത​ക​ക​ളു​ടെ​യും കോ​ര്‍​പ​റേ​റ്റ് ഭീ​മ​ന്മാ​രു​ടെ​യും പി​ടി​യി​ല്‍ കൃ​ഷി​യും ക​ര്‍​ഷ​ക​രും ത​ഴ​യ​പ്പെ​ട്ടു. പെ​ാരി​വെ​യി​ലി​ലും കൊ​ടും​മ​ഴ​യ​ത്തും ചോ​ര നീ​രാ​ക്കി പ​ണി​യെ​ടു​ക്കു​ന്ന ക​ര്‍​ഷ​ക​രാ​ക​ട്ടെ അ​സം​ഘ​ടി​ത​രാ​ണ്. നാ​ണ്യ​വി​ള​ക​ള്‍ അ​ട​ക്കം കേ​ര​ള​ത്തി​ലെ ഏ​താ​ണ്ടെ​ല്ലാ കൃ​ഷി​യും ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ര്‍​ഷ​ക​ര്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു നേ​രി​ടു​ന്ന​ത്.

വാ​ക്കി​ലൊ​തു​ങ്ങു​ന്ന ക​ര്‍​ഷ​ക​പ്രേ​മം

ആ​യി​രം, 500 രൂ​പ നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു പി​ന്നാ​ലെ കോ​വി​ഡും നീ​ണ്ട ലോ​ക്ക്ഡൗ​ണും വ​ന്ന​തോ​ടെ സ​മ​സ്ത​മേ​ഖ​ല​ക​ളും ത​ക​ര്‍​ച്ച​യി​ലാ​യി. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​യി​രു​ന്ന റ​ബ​ര്‍, തേ​യി​ല അ​ട​ക്ക​മു​ള്ള തോ​ട്ടം മേ​ഖ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഏ​താ​ണ്ടെ​ല്ലാ കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ​യും തോ​ട്ട​വി​ള​ക​ളു​ടെ​യും വി​ല​ത്ത​ക​ര്‍​ച്ച ക​ര്‍​ഷ​ക​രെ ത​ള​ര്‍​ത്തി. പ്ര​കൃ​തി​ക്ഷോ​ഭം, രോ​ഗ​ങ്ങ​ള്‍, വ​ളം, കീ​ട​നാ​ശി​നി തു​ട​ങ്ങി​യ​വ​യു​ടെ വി​ല​ക്ക​യ​റ്റം, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വും ഉ​യ​ര്‍​ന്ന കൂ​ലി​യും എ​ല്ലാം കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കു വെ​ല്ലു​വി​ളി​ക​ളാ​ണ്.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ നി​ക്ഷേ​പം കു​റ​യു​ക​യും ക​ര്‍​ഷ​ക​പ്രേ​മം വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ഒ​തു​ങ്ങു​ക​യും ചെ​യ്ത​തോ​ടെ രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക വ​ള​ര്‍​ച്ച പ​ട​വ​ല​ങ്ങ പോ​ലെ താ​ഴേ​ക്കാ​യി. 1950ക​ളി​ല്‍ ജി​ഡി​പി​യു​ടെ 50 ശ​ത​മാ​നം കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍​നി​ന്നാ​യി​രു​ന്നു. പ​ടി​പ​ടി​യാ​യി കു​റ​ഞ്ഞ് ഇ​പ്പോ​ഴ​ത് 15 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യെ​ത്തി.

ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ര്‍​ഷി​ക വ​ള​ര്‍​ച്ച മു​ര​ടി​പ്പി​ലാ​ണ്. 2005-06ല്‍ 5.8 ​ശ​ത​മാ​നം ആ​യി​രു​ന്ന കാ​ര്‍​ഷി​ക വ​ള​ര്‍​ച്ച 2009-10ല്‍ 0.4 ​ശ​ത​മാ​ന​വും 2014-15ല്‍ -0.2 ​ശ​ത​മാ​ന​വും വ​രെ ത​ക​ര്‍​ന്ന​താ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മ​റ്റൊ​രു ക​ണ​ക്കി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. 2020-21ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ കൃ​ഷി​യും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും 3.4 ശ​ത​മാ​നം വ​രെ വ​ള​ര്‍​ച്ച നേ​ടി​യ​താ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ നേ​രി​യ ആ​ശ്വാ​സ​മാ​യ​ത്.

ഇ​ന്ത്യ​യി​ലെ 130 കോ​ടി ജ​ന​ങ്ങ​ളി​ല്‍ 58 ശ​ത​മാ​നം പേ​രു​ടെ​യും പ്രാ​ഥ​മി​ക ജീ​വ​നോ​പാ​ധി​യാ​ണു കൃ​ഷി​യും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും. 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ കൃ​ഷി, വ​നം, മ​ല്‍​സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ള്‍ 19.48 ല​ക്ഷം കോ​ടി രൂ​പ​യു​ടെ മൊ​ത്തം മൂ​ല്യം കൂ​ട്ടി​യ​താ​യാ​ണു ക​ണ​ക്ക്. 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ മൊ​ത്തം ഭ​ക്ഷ്യ​ധാ​ന്യ ഉ​ത്പാ​ദ​നം മാ​ത്രം 2,956.7 ല​ക്ഷം ട​ണ്‍ ആ​യി. റി​ക്കാ​ര്‍​ഡ് ആ​ണി​ത്. എ​ന്നി​ട്ടും പാ​വം ക​ര്‍​ഷ​ക​നു ഗു​ണ​മി​ല്ല. കോ​ര​നു ക​ഞ്ഞി കു​മ്പി​ളി​ല്‍ ത​ന്നെ.

വി​ഭ​വ​മു​ണ്ട് വൈ​ഭ​വ​മി​ല്ല

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും ക​ര്‍​ഷ​ക​രും കൈ​കോ​ര്‍​ത്താ​ല്‍ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നും ലോ​ക​ത്തി​ന്‍റെ ഭ​ക്ഷ്യ ബാ​സ്‌​ക​റ്റ് ആ​യി ഇ​ന്ത്യ​യെ വ​ള​ര്‍​ത്താ​നും ക​ഴി​യും. ലോ​ക​മാ​കെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ല്‍​കാ​ന്‍ ഇ​ന്ത്യ​ക്കു ശേ​ഷി​യു​ണ്ട്. ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടി​യ​തി​നു പു​റ​മേ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ക്കി​യ രാ​ജ്യ​മെ​ന്ന അ​പൂ​ര്‍​വ ബ​ഹു​മ​തി​യും ഇ​ന്ത്യ​ക്കു സ്വ​ന്തം.കൃ​ഷി ചെ​യ്യാ​വു​ന്ന ഭൂ​മി​യു​ടെ വി​സ്തൃ​തി രാ​ജ്യ​ത്തി​നു നേ​ട്ട​മാ​ക്കി മാ​റ്റ​ണം. അ​രി​യും ഗോ​ത​മ്പും അ​ട​ക്കം എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ധാ​ന്യ​ങ്ങ​ള്‍, പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍, കി​ഴ​ങ്ങ്, സ​വോ​ള, ക​രി​മ്പ്, എ​ണ്ണ​ക്കു​രു​ക്ക​ള്‍, പ​രു​ത്തി, തേ​യി​ല, കാ​പ്പി, റ​ബ​ര്‍, നാ​ളി​കേ​രം, ക​ശു​വ​ണ്ടി, ച​ണം, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ എ​ന്നി​വ മു​ത​ല്‍ പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ വ​രെ​യെ​ല്ലാം വ​ലി​യ തോ​തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യും.

മ​ത്സ്യം, മാം​സം, പാ​ൽ, മു​ട്ട തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ലും ഇ​ന്ത്യ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ മോ​ശ​മ​ല്ലാ​ത്ത സ്ഥാ​ന​മു​ണ്ട്. 7,500 കി​ലോ​മീ​റ്റ​ര്‍ തീ​ര​പ്ര​ദേ​ശ​മു​ള്ള ഇ​ന്ത്യ​ക്കു പ​ക്ഷേ മ​ല്‍​സ്യ​മേ​ഖ​ല​യി​ല്‍ മേ​ധാ​വി​ത്വ​മി​ല്ല. മ​ത്സ്യോ​ത്പാ​ദ​ന​ത്തി​ല്‍ ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നം ഉ​ണ്ടെ​ങ്കി​ലും അ​ന്ത​ാരാ​ഷ്‌​ട്ര മ​ത്സ്യ​വി​പ​ണ​യി​ല്‍ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ ഇ​നി​യു​മാ​യി​ട്ടി​ല്ല.

ആ​ഗോ​ള ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള വി​ള​വെ​ടു​പ്പ്, സം​ഭ​ര​ണം, സം​സ്‌​ക​ര​ണം, പാ​യ്ക്കിം​ഗ്, വി​പ​ണ​നം തു​ട​ങ്ങി കാ​ര്‍​ഷി​ക മേ​ഖ​ല പൊ​തു​വെ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും ത​ന്നെ​യാ​ണു ഫി​ഷ​റീ​സ് മേ​ഖ​ല​യി​ലും കാ​ണു​ന്ന​ത്. എ​ല്ലാ​മു​ണ്ടാ​യി​ട്ടും ഒ​രി​ട​ത്തു​മെ​ത്താ​ത്ത സ്ഥി​തി. ആ​ഗോ​ള​വി​പ​ണി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ല​ത്തി​ലേ​ക്കു വ​ള​രാ​തെ രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​യും ക​ര്‍​ഷ​ക​രും ര​ക്ഷ നേ​ടി​ല്ല.


കേ​ര​ള​മ​ണ്ണി​ന്‍റെ മ​ന​സ​റി​യ​ണം

കേ​ര​ള​ത്തി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മാ​റ്റ​ത്തി​നു നാ​ന്ദി കു​റി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചി​ല ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തു ശ്ലാ​ഘ​നീ​യ​മാ​ണ്. ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 14.72 ട​ണ്‍ പ​ച്ച​ക്ക​റി​ക​ളും 25,000 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് നെ​ല്‍​കൃ​ഷി​യും ന​ട​ത്തു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​ഖ്യാ​പ​നം ഫ​ല​വ​ത്താ​ക​ണം. കേ​ന്ദ്ര​ത്തി​ന്‍റെ വി​വാ​ദ​മാ​യ പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളി​ലെ ന​ല്ല വ​ശ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ക​ര്‍​ഷ​ക വി​രു​ദ്ധ തീ​രു​മാ​ന​ങ്ങ​ളെ സം​സ്ഥാ​ന​ത്തു ചെ​റു​ത്തു തോ​ല്‍​പ്പി​ക്കാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ പ്ര​ധാ​ന​മാ​ണ്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കൊ​ണ്ടു കൃ​ഷി​ഭൂ​മി​യു​ടെ വി​സ്തൃ​തി​യി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ന​ഗ​ര​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യും കൃ​ഷി ലാ​ഭ​ക​രം അ​ല്ലാ​താ​യ​തു​മെ​ല്ലാം കാ​ര​ണ​ങ്ങ​ളാ​ണ്. പ​ക്ഷേ കൃ​ഷി ചെ​യ്യാ​തെ കി​ട​ക്കു​ന്ന ഭൂ​മി​യി​ല്‍​ക്കൂ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​യി​റ​ക്കാ​ന്‍ ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​ക​ള്‍​ക്കു രൂ​പം കൊ​ടു​ക്ക​ട്ടെ. ഭ​ക്ഷ്യ​കാ​ര്യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തി​നു സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്താ​നും രോ​ഗ​ങ്ങ​ളെ അ​ക​റ്റാ​നും ഇ​തു സ​ഹാ​യ​ക​മാ​കും.ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നേ​രി​ട്ട കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി സം​സ്ഥാ​ന​ത്തും ഉ​ണ്ടാ​യി. ഭ​ക്ഷ്യ​ക്ഷാ​മ​ത്തോ​ടൊ​പ്പം വി​ല​വ​ര്‍​ധ​ന​യി​ലേ​ക്കും ഇ​തു ന​യി​ക്കും. ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​നു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​മാ​കാ​ന്‍ കോ​വി​ഡ് കാ​ലം സ​ഹാ​യ​ക​ര​മാ​യി​രി​ക്കും.

ന​വ​കാ​ര്‍​ഷി​ക സം​സ്‌​കാ​രം വേ​ണം

പു​തി​യൊ​രു കാ​ര്‍​ഷി​ക സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം. പ​ഴ​യ ത​ല​മു​റ​ക്കാ​ര്‍ ചെ​യ്തി​രു​ന്ന​തു പോ​ലെ ഓ​രോ വീ​ട്ടി​ലേ​ക്കും ആ​വ​ശ്യ​മാ​യ​തെ​ല്ലാം സ്വ​യം വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന വി​ഷ​മ​യ​മാ​യ പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, പാ​ല്‍, മു​ട്ട, മാം​സം തു​ട​ങ്ങി​വ​യെ​ല്ലാം ഉ​പേ​ക്ഷി​ച്ചു ന​ല്ല​തു സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കാ​നും മി​ച്ച​മു​ള്ള​വ വി​ല്‍​ക്കാ​നും ക​ഴി​യു​ന്ന സ്ഥി​തി കൂ​ടു​ത​ല്‍ വ്യാ​പ​ക​മാ​കേ​ണ്ട​തു​ണ്ട്.

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​ന്നേ​റ്റം പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ്. വി​വി​ധ​യി​നം പ​ഴ​ങ്ങ​ളു​ടെ കൃ​ഷി​യി​ലും മ​ല​യാ​ളി​ക​ള്‍ പു​തി​യൊ​രു പാ​ത തു​റ​ന്നി​ട്ടു​ണ്ട്. പ​ഴം, പ​ച്ച​ക്ക​റി​ക​ള്‍, പാ​ല്‍, മു​ട്ട, മ​ത്‌​സ്യ- മാം​സാ​ദി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ന​വ​വി​പ്ല​വം സൃ​ഷ്ടി​ക്കാ​ന്‍ ജ​ന​ത​യ്ക്കു പ്രോ​ല്‍​സാ​ഹ​ന​വും സ​ഹാ​യ​വും ന​ല്‍​കു​ക​യാ​ണു സ​ര്‍​ക്കാ​രു​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും മ​ത, സാ​മു​ദാ​യി​ക നേ​തൃ​ത്വ​വും ചെ​യ്യേ​ണ്ട​ത്.

കേ​ര​ള​ത്തി​ല്‍ മാ​ത്രം 46,732 ഹെ​ക്ട​റി​ല്‍ ഇ​പ്പോ​ള്‍ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. ഇ​തി​ല്‍ 6,615 ഹെ​ക്ട​ര്‍ ഇ​ടു​ക്കി​യി​ലും 6,738 ഹെ​ക്ട​ര്‍ പാ​ല​ക്കാ​ട്ടു​മാ​ണ്. ഇ​ടു​ക്കി​യി​ലെ ബീ​ന്‍​സ്, കാ​ര​റ്റ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, കാ​ബേ​ജ് കൃ​ഷി​യും പാ​ല​ക്കാ​ട്ടെ ത​ക്കാ​ളി കൃ​ഷി​യും വ​യ​നാ​ട്ടി​ലെ കോ​ളി​ഫ്‌​ള​വ​ര്‍ കൃ​ഷി​യു​മെ​ല്ലാം വി​ജ​യ​ക​ര​മാ​ണ്. പ​തി​നാ​റ് ഇ​നം പ​ച്ച​ക്ക​റി​ക​ള്‍​ക്കു താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ കേ​ര​ളം രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യു​മാ​യി. വാ​ഴ, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ള്‍ ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കും ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

പ്ര​സ​ക്തി ത​ന്നെ ന​ഷ്ട​പ്പെ​ട്ട ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം അ​ട​ക്കം ഉ​ള്ള നി​യ​മ​ങ്ങ​ള്‍ ക​ര്‍​ഷ​കാ​നു​കൂ​ല​മാ​ക്കി മാ​റ്റേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഭൂ​പ​രി​ഷ്‌​ക​ര​ണം വ​ഴി കൃ​ഷി​ഭൂ​മി തു​ണ്ടു​വ​ത്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. റ​ബ​ര്‍, തേ​യി​ല തോ​ട്ട​ങ്ങ​ള്‍ ന​ഷ്ട​ത്തി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തോ​ട്ട​ഭൂ​മി​യു​ടെ 30 ശ​ത​മാ​നം വ​രെ കൃ​ഷി​ഭൂ​മി​യാ​ക്കി മാ​റ്റാ​നും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​ക​ണം. തോ​ട്ട​ഭൂ​മി​യു​ടെ ചെ​റി​യൊ​രു ഭാ​ഗം ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യ​ക്കും നേ​ട്ട​മാ​കും. ക​ര്‍​ഷ​ക​ര്‍​ക്കു പ​ലി​ശ​ര​ഹി​ത​മാ​യ വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കാ​നും സ​ര്‍​ക്കാ​രി​നു ക​ഴി​യ​ണം.

കൃ​ഷി​യി​ലൂ​ടെ കേ​ര​ളം ജ​യി​ക്ക​ട്ടെ

കേ​ര​ളം മു​ഴു​വ​ന്‍ ഒ​രൊ​റ്റ വ​ലി​യ കൃ​ഷി​യി​ട​മാ​ക്കി മാ​റ്റ​ട്ടെ. ഗ്രാ​മ​ങ്ങ​ള്‍ തോ​റും ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍ വ്യാ​പ​ക​മാ​യി വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും അ​വ​ര്‍​ക്കു വേ​ണ്ട സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക, ശാ​സ്ത്രീ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യ​ട്ടെ. ആ​ഗോ​ള ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ്യ സം​സ്‌​ക​ര​ണ ശാ​ല​ക​ള്‍ മു​ത​ല്‍ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നു വ​രെ ഗ്രാ​മീ​ണ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ആ​വ​ശ്യം.

കൃ​ഷി​ക്കാ​യി പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളും ജൈ​വ ഹ​ബ്ബു​ക​ളും വ്യാ​പാ​ര ശൃം​ഖ​ല​ക​ളു​മെ​ല്ലാം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ ഒ​തു​ങ്ങ​രു​ത്. ക​മ്യൂ​ണി​റ്റി കൃ​ഷി പ്രോ​ത്‌​സാ​ഹി​പ്പി​ക്കാ​നും ഗ്രാ​മീ​ണ ച​ന്ത​ക​ളും അ​ധു​നി​ക സം​ഭ​ര​ണ, സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം. പോ​സ്റ്റ് ഹാ​ര്‍​വെ​സ്റ്റിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​ക​ളും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പാ​ദ​ന സം​വി​ധാ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യാ​ല്‍ ക​യ​റ്റു​മ​തി​യി​ലൂ​ടെ ലാ​ഭം നേ​ടാ​നും ലോ​ക​വി​പ​ണി​യി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക​രു​ത്തു തെ​ളി​യി​ക്കാ​നുമാ​കും. കൃ​ഷി​യി​ലൂ​ടെ കേ​ര​ളം ജ​യി​ക്ക​ട്ടെ.

ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.