ഒതുക്കാൻ നോക്കരുത്, നശിക്കും
ആരും ആരെയും ഒ​തു​ക്കാ​ൻ നോ​ക്ക​രു​ത്; ന​ശി​ക്കും. പു​തി​യ ത​ല​മു​റ ഒ​ട്ടും നോ​ക്ക​രു​ത്; വ​ല്ലാ​ത്ത ദു​ര​ന്ത​മാ​വും ഫ​ലം. സ്വപ്ന​ങ്ങ​ൾ അ​കാ​ല​ത്തി​ൽ പൊ​ലി​യും. പ​ഴ​യ ത​ല​മു​റ വി​ട്ടുവീ​ഴ്ച ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ വം​ശ നാ​ശ​മാ​വും ഫ​ലം. അ​താ​ണ് ച​രി​ത്രം ത​രു​ന്ന പാ​ഠം.​

ലീ​ഗി​ന്‍റെ അ​ഞ്ചാം മ​ന്ത്രി വി​വാ​ദം വ​ന്ന​പ്പോ​ൾ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പാ​ർ​ട്ടിയോ​ഗ​ത്തി​ൽ ന​ട​ത്തി​യ ഒ​രു പ്ര​വ​ച​ന​മു​ണ്ട്. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ പോ​യാ​ൽ കേ​ര​ള​ത്തി​ലെ അ​വ​സാ​ന​ത്തെ കോൺഗ്രസ് മു​ഖ്യ​മ​ന്ത്രി​യാ​കും ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നാ​യി​രു​ന്നു ആ ​വാ​ക്കു​ക​ൾ. ആ ​വാ​ക്കു​ക​ൾ നി​റ​വേ​റു​ന്ന മ​ട്ടി​ലാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ച​രി​ത്ര​പാ​ഠം

പി.​ടി. ചാ​ക്കോ​യെ ഒ​തു​ക്കാ​ൻ നോ​ക്കി​യ ശ​ങ്ക​റി​ൽ തു​ട​ങ്ങാം ആ ​പു​രാ​ണം. പി​ന്നീ​ട് ശ​ങ്ക​ർ ഒ​ന്നു​മാ​യി​ല്ല. ആ ​വേ​ദ​ന​യി​ൽനി​ന്ന് ഉ​ണ്ടാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഇ​ങ്ങ​നെ ആ​യ​തിൽ ഒ​തു​ക്കാ​ൻ നോ​ക്കി ഒ​തു​ങ്ങിയ​തി​ന്‍റെ ക​ഥ​ക​ള​ല്ലേ? 126 അം​ഗ നി​യ​മ​സ​ഭ​യി​ൽ 25 അം​ഗ​ങ്ങ​ളെ ജ​യി​പ്പി​ച്ചു വ​ന്ന പാ​ർ​ട്ടി ഇ​ന്ന് വ​ല്ല​വ​രു​ടെ​യും ഒൗ​ദാ​ര്യ​ത്തി​ൽ ക​ഴി​യു​ന്ന സ്ഥി​തി​യി​ലെ​ത്തി​യ​ത് അ​തു​കൊ​ണ്ട​ല്ലേ?

1960ൽ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​ൻ കൂ​ട്ടുകൂ​ടി​യ ലീ​ഗി​ന്‍റെ തൊ​പ്പി ഉൗ​രി​ച്ച കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു വ​രു​ന്ന​ത് 1979ൽ ​ലീ​ഗ് നേ​താ​വ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യെ മു​ഖ്യ​മ​ന്ത്രി ആ​ക്കി​യാ​യി​രു​ന്നു. അ​ന്ന് കേ​ര​ള​ത്തി​ൽ ഒ​രു പാ​ർട്ടി​യും കൂ​ട്ടു​കൂ​ടാ​ൻ ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന ക​രു​ണാ​ക​ര​ന്‍റെ ഇ​ന്ദി​രാ കോ​ണ്‍​ഗ്ര​സി​ന് കൊ​ള്ളാ​വു​ന്ന ഒ​രു കൂ​ട്ടു കി​ട്ടി​യ​ത് അ​ങ്ങ​നെ​യാ​ണ്. ഇ​ന്ന് ലീ​ഗ​ല്ലേ കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി​യി​ലെ വ​ൻ ശ​ക്തി?

1964ൽ ​സിപി​ഐ​യെ ഒ​തു​ക്കാ​ൻ ക​ളി​ച്ച ഇ​എംഎ​സ് അ​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. അ​വി​ടി​രു​ന്ന് ഇഎം​എ​സി​നെ ഒ​തു​ക്കി പു​തി​യ മു​ന്ന​ണി ഉ​ണ്ടാ​ക്കി 1969ൽ ​മു​ഖ്യ​മ​ന്ത്രി പ​ദം നേ​ടി​യ സി​പി.​ഐ അ​വ​സാ​നം 1979ൽ ​സ​മ​സ്താ​പ​രാ​ധ​ങ്ങ​ൾ​ക്കും മാ​പ്പു പ​റ​ഞ്ഞ് ക്ലീ​ൻ സ്ലേ​റ്റി​ൽ എ​ഴു​തി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. 1967ൽ ​പ്ര​മു​ഖ​ർ മ​ടി​ച്ച കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി നേ​തൃ​ത്വ പ​ദ​വി ഏ​റ്റെ​ടു​ത്ത ക​രു​ണാ​ക​ര​ൻ സി.​എ​ച്ചി​നെ അ​ട​ക്കം പ​ല​രെ​യും ഉ​യ​ർ​ത്തി​യ ക​ളി​ക​ളി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.

സ്വ​ന്തം പ​ദ​വി ഉ​റ​പ്പി​ക്കാ​ൻ ആ​ന്‍റ​ണി​യെ​യും കൂ​ടെ നി​ന്ന നേ​താ​ക്ക​ളെ​യും ഒ​തു​ക്കാ​ൻ നോ​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹം വീ​ണു. തി​രി​ച്ചു വ​രാ​നാ​വാ​ത്ത വീ​ഴ്ച. ആ​ന്‍റ​ണി മൂ​ന്നു​വ​ട്ടം കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും പ​ത്തു വ​ർ​ഷം കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​യി.​ ക​രു​ണാ​ക​ര​ൻ ഒ​രു പ​ദ​വി​യു​മി​ല്ലാ​തെ മ​രി​ച്ചു.

ഇന്നത്തെ കളികൾ

ഇ​നി ഇ​ന്ന​ത്തെ ക​ളി​ക്കാ​രി​ലേ​ക്കു വ​രാം. ക​രു​ണാ​ക​ര​നെ​തിരേ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ ന​ട​ന്ന എ​ല്ലാ ക​ളി​ക​ൾ​ക്കും നേ​തൃ​ത്വം കൊ​ടു​ത്ത ഉ​മ്മ​ൻ ചാ​ണ്ടി​ക്കു മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ 2003വ​രെ കാ​ത്തി​രി​ക്കേ​ണ്ടിവ​ന്നു. ക​ളി ജയിച്ച​പ്പോ​ഴെ​ല്ലാം ട്രോ​ഫി വാ​ങ്ങാ​ൻ നോ​ണ്‍ പ്ലേയിം​ഗ് ക്യാ​പ്റ്റ​ൻ ഡ​ൽ​ഹി​യി​ൽനി​ന്നും എ​ത്തി, സാ​ക്ഷാ​ൽ ആ​ന്‍റ​ണി. അ​വ​സാ​നം ആ​ർ​ക്കും ത​ട​സം പ​റ​യാ​നാ​വാ​തെ അ​ദ്ദേ​ഹം തി​ക​ച്ചും അ​പ്ര​തീക്ഷി​ത​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി.

2010ൽ ​അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ ഒ​തു​ക്കാ​ൻ ര​മേ​ശ് ക​ളി​ച്ചു. മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നു വേ​ണ്ടി ര​മേ​ശ് ന​ട​ത്തി​യ ക​ളി​ക​ള​ല്ലേ യുഡി​എ​ഫി​നെ ഈ ​പ​രു​വ​ത്തി​ലെ​ത്തി​ച്ച​ത്? മാ​ണി​ക്കു​ണ്ടാ​യ മു​ഖ്യ​മ​ന്ത്രി മോ​ഹ​ത്തി​നു ത​ട​യി​ടാ​ൻ ബാ​ർക്കോഴ ഭൂ​ത​ത്തെ തു​റ​ന്നുവി​ട്ടു. സ​ർ​വ​നാ​ശ​മാ​യി​രു​ന്നു ഫ​ലം. മാ​ണി​യെ ഒ​തു​ക്കാ​നു​ള്ള ക​ളി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യും കൂ​ട്ടുനിന്നു, അ​തി​ന് ഒ​രു അ​തി​ജീ​വ​ന ന്യാ​യം പ​റ​യാ​മെ​ങ്കി​ലും.

2015ൽ ​ര​മേ​ശ് മ​ത്സ​രി​ച്ച​തു പോ​ലൂം 2020ൽ ​മു​ഖ്യ​മ​ന്ത്രി​യാ​കു​വാ​ൻ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ക്ഷ്യംവ​ച്ചാ​യി​രു​ന്നു എ​ന്ന​ല്ലേ പി​ന്നാ​ന്പു​റ ക​ഥ​ക​ൾ.

ഇടതുകളികൾ

1980ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യ നാ​യ​നാ​രെ മു​ന്ന​ണിയി​ൽ വെ​ള്ളം കുടിപ്പി​ക്കുംവി​ധം പാ​ർ​ട്ടി​ക്കാ​രെ ഇ​ള​ക്കിവി​ടാൻ നേ​തൃ​ത്വം കൊ​ടു​ത്ത​ത് സാ​ക്ഷാ​ൽ വി.​എ​സ് ആ​യി​രു​ന്നി​ല്ലേ. 1987ൽ ​അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ നാ​യ​നാ​രെ ഒ​രു വ​ർ​ഷം കൂ​ടി കാ​ലാവധി നി​ൽ​ക്കെ 1991ൽ ​തെ​ര​ഞ്ഞെ​ടു​പ്പി​നു പോ​കാ​ൻ നി​ർ​ബ​ന്ധി​ച്ച​തും വിഎ​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കൊ​തി​യാ​യി​രു​ന്നി​ല്ലേ?

1991ൽ ​പ​ക്ഷേ ജ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത് ക​രു​ണാ​ക​ര​നെ ആ​യി​രു​ന്നു. 1996ൽ ​പ​ക്ഷേ ഇ​ട​തു മു​ന്ന​ണി ജ​യി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വിഎ​സ് അ​ച്യു​താ​ന​ന്ദ​ൻ മാ​രാ​രി​ക്കു​ള​ത്തു തോ​റ്റു. അ​ങ്ങ​നെ നാ​യ​നാ​ർ വീ​ണ്ടും മു​ഖ്യ​മന്ത്രി ആ​യി.

2001ൽ ​വിഎ​സി​നെ ഒ​തു​ക്കാ​ൻ ക​ളി​ക​ളാ​യി. അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റു നി​ഷേ​ധി​ച്ചു. സ​ഖാ​ക്ക​ൾ ഇ​ള​കി. മ​ത്സ​രി​ച്ചു മു​ഖ്യ​മ​ന്ത്രി​യാ​യി. 2011ലും ​സീ​റ്റ് നി​ഷേ​ധി​ക്കാ​ൻ നോ​ക്കി. പ​ക്ഷേ ന​ട​ന്നി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വാ​യി. ഒ​തു​ക്കാ​ൻ നോ​ക്കി​യ​വ​ർ ഒ​തു​ങ്ങി. 2016ലും ​മ​ത്സ​രി​ച്ചു.​ പ​ക്ഷേ, പി​ണ​റാ​യി ആ​യി മു​ഖ്യ​മ​ന്ത്രി.​ വിഎസ് കാ​ബി​ന​റ്റ് റാ​ങ്കു​ള്ള പ​ദ​വി നേ​ടി വി​ശ്ര​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി.

ഇ​തെ​ല്ലാം കാ​വ്യ​നീ​തി​ക​ളാ​കും. പ​ക്ഷേ, ര​മേ​ശി​നെ ഒ​തു​ക്കി കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷി​ക്കാം എ​ന്ന് ക​രു​തി​യാ​ൽ മൗ​ഢ്യ​മാ​വും.​ ക​ടു​ത്ത സാ​ഹ​സം കാ​ണി​ച്ച് ആ​ളാ​കാ​ൻ നോ​ക്കി​യാ​ൽ ര​മേ​ശി​നും ദു​ര​ന്ത​മാ​വും ഉ​ണ്ടാ​വു​ക. കാ​ത്തി​രു​ന്നാ​ൽ ചി​ല​പ്പോ​ൾ വിഎ​സി​നെ പോ​ലെ അ​വ​സ​രം കി​ട്ടി​ക്കൂ​ടെന്നി​ല്ല.

ഇ​ര​ട്ട നീ​തി

ആ​ന്ധ്ര​പ്ര​ദേ​ശിൽ തെ​ലു​ങ്കു5ദേ​ശ​ത്തെ പു​റ​ത്താ​ക്കി അ​ധി​കാ​രം പി​ടി​ച്ച രാ​ജ​ശേ​ഖ​ര റെ​ഡ്ഡി അ​പ​ക​ട​ത്തി​ൽ മരിച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ച്ച​വ​രെ​ല്ലാം മു​ന്നോ​ട്ടു വ​ച്ച നേ​താ​വ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ മ​ക​ൻ ജ​ഗൻ​മോ​ഹ​ൻ റെ​ഡ്ഡി​യാ​യി​രു​ന്നു. കു​ടും​ബ​വാ​ഴ്ച പ​റ്റി​ല്ല എ​ന്ന കേ​ൾ​ക്കാ​ൻ ഇ​ന്പ​മു​ള്ള ന്യാ​യം പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ മാ​റ്റി പ​ക​രം മു​തി​ർ​ന്ന നേ​താ​വ് റോ​സ​യ്യാ​യെ​യും പി​ന്നീ​ട് യു​വ​നേ​താ​വ് കി​ര​ണ്‍ കു​മാ​ർ റെ​ഡ്ഡി​യെ​യും ഹൈ​ക്ക​മാ​ൻ​ഡ് മു​ഖ്യ​മ​ന്ത്രി ആ​ക്കി. ആ​ന്ധ്ര​യി​ലെ കോ​ണ്‍​ഗ്ര​സ് തീ​രു​കയാ​യി​രു​ന്നു.

എംഎ​ൽഎമാ​ർ പാ​ർ​ട്ടി വി​ട്ടു. ജ​ഗ​ൻ പു​തി​യ പാ​ർട്ടി ഉ​ണ്ടാ​ക്കി. ഇ​ന്ന് ആ​ന്ധ്ര ഭ​രി​ക്കു​ന്നു.​ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്കു വി​ധേ​യ​പ്പെ​ട്ടു ജീ​വി​ക്കു​വാ​ൻ ജ​ഗ​ൻമോ​ഹ​നെ ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ രാ​ജ​ശേ​ഖ​ര​റെ​ഡ്ഡി​യു​ടെ ഭാ​ര്യ ജ​ഗ​ന്‍റെ അ​മ്മ വി​ജ​യ​മ്മ​യെ സോ​ണി​യാ ഗാ​ന്ധി ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചു.​ വി​ജ​യ​മ്മ മു​ഖ​ത്ത​ടി​ക്കും​പോ​ലെ സോ​ണി​യയോ​ട് ചോ​ദി​ച്ചു, ഈ ​നീ​തി രാ​ഹു​ലി​ന്‍റ കാ​ര്യ​ത്തി​ൽ ന​ട​പ്പാ​ക്കാ​മോ? ഞെ​ട്ടി​പ്പോ​യി സോ​ണി​യ.


കേരളത്തിലെ ഇരട്ടനീതി

കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മ​ിറ്റി അം​ഗ​വും അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സി. വേ​ണു ഗോ​പാ​ലി​നെ​തി​രേ പ്ര​തി​ക​രി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ശ്വ​സ്തൻ പി.​എ​സ്. പ്ര​ശാ​ന്തി​നെ പു​റ​ത്താ​ക്കി​യ പാ​ർ​ട്ടി നേ​തൃ​ത്വം എ​ന്തേ കോണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മ​ിറ്റി അം​ഗ​വും അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ പ​റ​ഞ്ഞ ഉ​ണ്ണി​ത്താ​നെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല?

ഗ്രൂ​പ്പി​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സി​നാ​യി ഉ​ണ്ടാ​ക്കു​ന്ന പു​തി​യ ഗ്രൂ​പ്പു​കാ​രു​ടെ കാ​ല​ത്ത് ഗ്രൂ​പ്പു സ​മ​വാ​ക്യ​ങ്ങ​ൾ തെ​റ്റി​ച്ച തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ന് ഒ​റ്റ​യ​ടി​ക്കു സം​സ്ഥാ​ന നേ​തൃത്വ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം കൊ​ടു​ത്ത​ത് ഏ​തു നീ​തി? ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ൾരാഷ്ട്രി​യ​ത്തി​നെ​തി​രേ ഏ​റെ പ്ര​സം​ഗി​ച്ച​യാ​ളാണ് തി​രു​വ​ഞ്ചൂ​ർ.

കോ​ട്ട​യം സീ​റ്റ് അ​വി​ടു​ത്തെ എംഎ​ൽഎ ​ആ​യി​രു​ന്ന ത​ന്‍റെ ഭാ​ര്യ മേ​ഴ്സി​ക്കു വ​ള​രെ പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു എ​ന്നും അ​തു​കൊ​ണ്ട് ത​ന്‍റെ മ​ക​ൾ​ക്കു മ​ത്സ​രി​ക്കു​വാ​ൻ കൊ​ടു​ക്ക​ണ​മെ​ന്നും ഒ​രി​ക്ക​ൽ വ​യ​ലാ​ർ ര​വി ആ​വ​ശ്യപ്പെ​ട്ട​പ്പോ​ഴും വ​ല്ലാ​തെ ക്ഷോ​ഭി​ച്ചയാളാ​ണ് തി​രു​വ​ഞ്ചൂ​ർ. ഇ​പ്പോ​ൾ മ​ക​ന്‍റെ രം​ഗപ്ര​വേ​ശ​നം വ​ന്ന​പ്പോ​ൾ നി​ശ​ബ്ദ​ൻ.​ ഗ്രൂ​പ്പു മാ​റി​യ​തി​ന് വേ​ണുഗോ​പാ​ൽ കൊ​ടു​ത്ത സ​മ്മാ​ന​മാ​ണ് പു​തി​യ നി​യ​മ​നം എ​ന്നാ​ണ് ഏ​തി​ർ പ​ക്ഷം പ​റ​യു​ന്ന​ത്. ഏ​താ​യാ​ലും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നി​യ​മ​നം മ​ര​വി​പ്പി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശും

ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശും ഇ​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സ് ഏ​റെ കോ​ണ്‍​ഗ്ര​സു​കാ​രി​ൽനി​ന്നും പു​റ​ത്താ​കും. കൊ​ടി പി​ടി​ച്ച് സ​മ​ര​ത്തി​നൊ​ന്നും വ​ന്നി​ല്ലെ​ങ്കി​ലും കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ വോ​ട്ടു ചെ​യ്യാ​തി​രി​ക്കും.​

2016ലെ ​തോ​ൽ​വി​യെ തു​ട​ർ​ന്ന് എ​ല്ലാ സ്ഥാന​വും വി​ട്ട ഉ​മ്മ​ൻ ചാ​ണ്ടി​യെ 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സ​മ്മ​ർ​ദ​മാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി വ​ന്നാ​ലും ജ​യി​ക്കാ​നാ​വി​ല്ലെ​ന്ന് മു​ന്ന​ണി​യി​ലെ പ​ല ഘ​ട​ക​ക്ഷി​ക​ൾ​ക്കും ഉ​റ​പ്പാ​യി​രു​ന്നു.

കെ.​എം. മാ​ണി​യെ ഒ​തു​ക്കാ​നും നി​ഗ്ര​ഹി​ക്കാ​നും നോ​ക്കി​യ​തി​ന് കൊ​ടു​ക്കേ​ണ്ടിവ​രു​ന്ന വി​ല അ​വ​ർ​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ല​പോ​ലും മോ​ശ​മാ​യ​ത് അ​തു​കൊ​ണ്ടാ​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പ്രാ​യം കൂ​ടു​ന്നെ​ങ്കി​ലും ത​ന്ത്ര​ങ്ങ​ളു​ടെ ല​ക്ഷ്യം കൃ​ത്യ​മാ​യി​രി​ക്കും.​ ഇ​ന്ന് ചിരി​ക്കു​ന്ന വേ​ണു ഓ​ർ​ക്കു​ക: ഡ​ൽ​ഹി​യി​ൽ പ്ര​ശാ​ന്ത് കി​ഷോ​ർ വ​രു​ന്പോ​ൾ അ​ങ്ങും ഇ​ങ്ങ​നെ യൊ​ക്കെ പ​റ​യു​ന്ന​ത് ഞ​ങ്ങ​ൾ​ക്കു കേ​ൾ​ക്കേ​ണ്ടിവ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

വ്യ​ക്തിബ​ന്ധ​ങ്ങ​ൾ

കോ​ണ്‍​ഗ്ര​സ് ഇ​ന്നും ഒ​രു കേ​ഡ​ർ പാ​ർ​ട്ടി അ​ല്ല. കോ​ണ്‍​ഗ്ര​സു​കാ​രെ ഇ​ന്ന് ചേ​ർ​ത്തുനി​ർ​ത്തു​ന്ന​ത് ആ​ദ​ർ​ശ​ങ്ങ​ളേ​ക്കാ​ൾ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളൂം ഓ​രോ​രു​ത്ത​നും ത​നി​ക്ക് എ​ന്താ​ണ് ന​ല്ല​ത് എ​ന്ന ചി​ന്ത​യു​മാ​ണ്. അ​ക്കാ​ര്യ​ത്തി​ൽ വേ​ണുഗോ​പാ​ലും ഏ​റ്റ​വും താ​ഴ​ത്തെ ത​ട്ടി​ലു​ള്ള കോ​ണ്‍​ഗ്ര​സു​കാ​ര​നും ഒ​രു മ​ന​സാ​ണ്.

പ​ണ്ടു ക​മ്യൂണി​സ്റ്റ് ഭ​യം മൂ​ലം കി​ട്ടി​യ വോ​ട്ടൊന്നും ഇ​ന്ന് അ​ധി​ക​മി​ല്ല. അ​തു​കൊ​ണ്ട് വ്യ​ക്തിബ​ന്ധ​ങ്ങ​ൾ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ര​മേ​ശി​നും കി​ട പി​ടി​ക്കാ​ൻ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ ആ​രു​ണ്ട്?​

പ​ണ്ട് ക​രു​ണാ​ക​ര​ൻ സ​ർ​വപ്ര​താ​പ​ത്തോ​ടെ കേ​ര​ളം ഭ​രി​ച്ച​പ്പോ​ൾ ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ, പി.​കെ. വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ എ ​ഗ്രൂ​പ്പു​കാ​ർ മ​ന്ത്രിപ​ദ​വി​ക്കുവേ​ണ്ടി ഗ്രൂ​പ്പു മാ​റി ക​രു​ണാ​ക​ര​ന്‍റെ കൂ​ടെ കൂ​ടി.

ര​ണ്ടാ​ളി​നും പി​ന്നീ​ട് മ​ത്സ​രി​ക്കാ​നോ എ​ന്തെ​ങ്കി​ലും ആ​കാ​നോ സാ​ധി​ച്ചി​ല്ല. കോ​ട്ട​യ​ത്ത് ഇ​നി​യും മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം കി​ട്ടി​യാ​ൽ തിരു​വ​ഞ്ചൂ​രി​ന് ഉ​മ്മ​ൻ ചാ​ണ്ടി വി​രു​ദ്ധ​നാ​കു​വാ​ൻ സാ​ധി​ക്കു​മോ? സി​ദ്ദി​ക്കും ഷാ​ഫി​യും മ​ട​ക്ക​യാ​ത്ര​യി​ലാ​ണ്. ചി​ല​രെ ക​ർ​ണാ​ട​ക​ത്തി​ലെ ചി​ല കേ​സ് കാ​ണി​ച്ചൊ​ക്കെ പേ​ടി​പ്പി​ക്കു​ന്നു​ണ്ട​ത്രെ.​

അ​സ്തി​ത്വഭീ​തി​യോ​ടെ ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് ഇ​ട​തു മു​ന്ന​ണി​യി​ൽ നി​ന്നു തി​രി​ച്ചു ന​ട​ന്ന് ഒ​രു പ​ദ​വി​യും ചോ​ദി​ക്കാ​തെ കു​ര​ണാ​ക​ര​ൻ കോ​ണ്‍​ഗ്ര​സി​ൽ ചേ​ക്ക​റി​യ​തു ച​രി​ത്രം. ​അ​ന്ന് ആ​ദ​ർ​ശം പ​റ​ഞ്ഞു മാ​റിനി​ന്ന പി.​സി. ചാ​ക്കോ​യും എ.​സി ഷ​ണ്‍​മു​ഖ​ദാ​സും കെ.​ ശ​ങ്ക​ര​പ്പി​ള്ള​യും എ.​കെ. ശ​ശീന്ദ്ര​നും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കേ​ര​ള രാ​ഷ്ട്രീയ​ത്തി​ൽ ഒ​ന്നു​മാ​യി​ല്ല.

ക​ളി​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക

കോ​ണ്‍​ഗ്ര​സി​ലെ ഇ​പ്പോ​ഴ​ത്തെ ക​ലാ​പം ക​ത്തി​യു​യ​ർ​ന്നാ​ൽ ത​ങ്ങ​ളു​ടെ കോ​ണ്‍​ഗ്ര​സ് ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശും ആ​ണെ​ന്ന് ഘ​ട​ക​ക​ക്ഷി​ക​ൾ പ​റ​ഞ്ഞാ​ലോ? ഹൈ​ക്ക​മാ​ൻ​ഡ്കോ​ണ്‍​ഗ്ര​സ് പെ​രു​വ​ഴി​യി​ലാ​വി​ല്ലേ? ഉ​മ്മ​ൻ ചാ​ണ്ടി ക​ളി​ക്കും. ര​മേ​ശി​നെ​ക്കാ​ൾ കൂ​ർ​മ്മബു​ദ്ധി​യോ​ടെ ക​ളി​ക്കും. കൂ​ട്ടു​കാ​ർ​ക്കുവേ​ണ്ടി ക​ളി​ക്കും. ക​ളി​ക്കു​ന്നു എ​ന്ന് തോ​ന്നി​പ്പി​ക്കാ​തെ ക​ളി​ക്കും.

ശ​ക്ത​മാ​യ പു​ത്ത​ൻ ക​ളി​ക​ളും വ​രാം. നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വി​നെ​തി​രേ നീ​ക്കം വ​രാം. കു​ടു​ത​ൽ എംഎ​ൽഎ മാ​ർ സ​തീ​ശ​നെ​തി​രേ നീ​ങ്ങി​യാ​ൽ ഹൈ​ക്ക​മാ​ൻ​ഡ് എ​ന്തു ചെ​യ്യും.​ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശും ഫ​ല​പ്ര​ദ​മാ​യി ക​ളി​ച്ചാ​ൽ ആ​ദ്യം തെ​റി​ക്കു​ന്ന​ത് സ​തീശ​നാ​വും. ക​രു​ണാ​ക​ര​നെ​തി​രേ ക​ളി​ച്ചു ജ​യി​ച്ച നീ​ക്ക​മാ​ണ​ത്.

സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു വേ​ണെ​മെ​ങ്കി​ലും ന​ട​ക്കാം. ര​മേ​ശും ഉ​മ്മ​ൻ ചാ​ണ്ടി​യും ഒ​ന്നി​ച്ചു നി​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ കു​ട്ടി​ക​ൾ വ​ല്ലാ​ത്ത പ​രു​വ​ത്തി​ലാ​കാ​നാ​ണി​ട. അ​പ്പോ​ൾ ഇ​ന്ന് അ​ച്ച​ട​ക്കം പ​റ​യു​ന്ന​വ​ർ എ​ല്ലാം ലം​ഘി​ക്കു​ന്ന​തു കാ​ണാം. ജ​ഗ​ന്‍റെ മാ​തൃ​ക​യും ജോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ മാ​തൃ​ക​യുമെല്ലാം സാ​ധ്യ​ത​ക​ളാ​യി നി​ൽ​ക്കു​ക​യാ​ണ്. അ​തി​ലേ​ക്ക് ക​ളി എ​ത്തി​ക്ക​രു​ത്. ഒ​തു​ക്കാ​ൻ നോ​ക്ക​രു​ത്, ന​ശി​ക്കും.

ദ്വി​ജ​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.