സ്വാതന്ത്ര്യത്തിനു മുന്പുള്ള സ്വാതന്ത്ര്യദിനം
Wednesday, September 8, 2021 11:37 PM IST
1947 ഓഗസ്റ്റ് 15 നാണ് ഒദ്യോഗികമായി ഇന്ത്യൻ ജനത സ്വതന്ത്രരാക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിനു മുന്പ്, 1930 ജനുവരി 26 മുതൽ എല്ലാവർഷവും ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ ഇന്ത്യക്കാരോട് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. 1929 ലെ ലാഹോർ സമ്മേളനത്തിൽവച്ചാണ് കോണ്ഗ്രസ് നേതാക്കൾ ഇത്തരമൊരു ആഹ്വാനം നടത്തിയത്.
പൂർണമായ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുന്നതുവരെ പ്രതീകാത്മക സ്വാതന്ത്രദിനാഘോഷം ഇന്ത്യക്കാരിൽ ദേശീയത വളർത്താൻ സഹായിക്കുമെന്ന നിലപാടിലാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്.സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങൾ സ്വാതന്ത്ര്യപ്രതിജ്ഞ ചൊല്ലിയിരുന്നു. ഈ സ്വാതന്ത്രദിനാഘോഷത്തെക്കുറിച്ച് ജവഹർലാൽ നെഹ്റു അദ്ദേഹത്തിന്റെ ആത്മകഥയായ ആൻ ഓട്ടോബയോഗ്രഫിയിൽ ഇത്തരം കൂടിച്ചേരലുകൾ തീർത്തും സമാധാനപരവും ഐക്യത്തോടെയുമുള്ളതായിരുന്നുവെന്ന് പരാമർശിക്കുന്നുണ്ട്.