ഉദ്ധം സിംഗ്
1899 ഡി​സം​ബ​ർ 26നു ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന പ​ഞ്ചാ​ബി​ലെ സു​നം എ​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും വി​പ്ല​വ​കാ​രി​യു​മാ​യ ഉ​ദ്ധം സിം​ഗി​ന്‍റെ ജ​ന​നം. അ​ച്ഛ​നും അ​മ്മ​യും ബാ​ല്യ​ത്തി​ലേ മ​രി​ച്ചതി​നാ​ൽ ഉ​ദ്ധം സിം​ഗും സ​ഹോ​ദ​ര​ൻ മു​ക്ത സിം​ഗും പ​ഞ്ചാ​ബി​ലെ ഒ​രു അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് വ​ള​ർ​ന്ന​ത്.​ മെട്രി​ക്കുലേ​ഷ​ൻ പാ​സാ​യ​തോ​ടെ 1919ൽ ​അ​നാ​ഥാ​ല​യ​ത്തി​ൽനി​ന്നു പു​റ​ത്തെ​ത്തി.

ഭ​ഗ​ത് സിം​ഗി​ൽ നി​ന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട ഉ​ദ്ധം സിം​ഗും വി​പ്ല​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് താ​ല്പ​ര്യ​പ്പെ​ട്ടി​രു​ന്ന​ത്. 1924 ൽ ​ഗ​ദ്ദാ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി. 1927 ൽ ​ഭ​ഗ​ത് സിം​ഗി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വെ​ടി​ക്കോപ്പു​ക​ളുടെ ഏ​കോ​പ​നം ഏ​റ്റെ​ടു​ത്തു. ​

എ​ന്നാ​ൽ, അ​ധി​കം വൈ​കാ​തെത​ന്നെ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത റിവോ​ൾ​വ​റു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​യ്യി​ൽ വച്ച​തി​ന് അ​റ​സ്റ്റി​ലാ​യി.​ അ​ഞ്ചു വ​ർ​ഷ​ത്തെ ജ​യി​ൽവാ​സം ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ ഉ​ദ്ധം സിം​ഗ് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ എ​ന്നാ​ൽ കാ​ഷ്മീ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ജ​ർ​മ​നി​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട അ​ദ്ദേ​ഹം 1934ൽ ​ല​ണ്ട​നി​ൽ എ​ത്തി.​ അ​വി​ടെ വ​ച്ച് ര​ഹ​സ്യ​മാ​യി ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യെ ന്യാ​യീ​ക​രി​ച്ച ഒ. ​ഡെയ​റി​നെ വ​ധി​ച്ചു.


സൈ​നി​ക​രി​ൽനി​ന്നു സം​ഘ​ടി​പ്പി​ച്ച തോ​ക്ക് ഒ​രു പു​സ്ത​ക​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഡെയ​റി​നെ കൊ​ല്ലാ​നാ​യി എ​ത്തി​യ​ത്. 1940 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് സിം​ഗി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ബ്രി​ക്സ്റ്റ​ൺ ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​മ്പോ​ൾ ഉ​ദ്ധം സിം​ഗ് റാം ​മു​ഹ​മ്മ​ദ്‌ സിം​ഗ് ആ​സാ​ദ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു.

​ആ​ദ്യ​ത്തെ മൂ​ന്ന് പേ​രു​ക​ൾ പ​ഞ്ചാ​ബി​ലെ അ​ന്ന​ത്തെ മ​ത​ങ്ങ​ളെ​ സൂചിപ്പിക്കുന്നതും ആ​സാ​ദ് (സ്വാ​ത​ന്ത്ര്യം ) ബ്രിട്ടീഷ് ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള നി​ല​പാ​ടു​മാ​യി​രു​ന്നു. ജ​യി​ലി​ൽ 42 ദി​വ​സ​ത്തെ നി​രാ​ഹാ​ര സ​മ​ര​വും അ​ദ്ദേ​ഹം ന​ട​ത്തി.1940 ജൂ​ലൈ 31 ന് ​പെ​ന്‍റോൻ​വി​ല്ല ജ​യി​ലി​ൽ ഉ​ദ്ധം സിം​ഗി​നെ തൂ​ക്കി​ലേ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.