ടി.കെ. മാധവൻ
കേ​ര​ള​ത്തി​ലെ സ​മ​ര​ങ്ങ​ളി​ൽ പ്രാ​ധാ​ന്യം ഏ​റെ​യു​ള്ള​താ​ണ് വൈ​ക്കം സ​ത്യ​ഗ്ര​ഹം. അ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് ടി.കെ. മാ​ധ​വ​ൻ എ​ന്ന വി​പ്ല​വ​കാ​രി​യാ​യി​രു​ന്നു.1885 സെ​പ്റ്റം​ബ​ർ 2 ന് ​മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗ​ല​ത്ത് ഒ​രു ധ​നി​ക ഈ​ഴ​വ കു​ടും​ബ​ത്തി​ലാ​യി​രു​ന്നു ടി.കെ. മാ​ധ​വ​ന്‍റെ ജ​ന​നം. ​ചെ​റു​പ്പം മു​ത​ൽ പ​ഠ​ന​ത്തി​ലും സം​ഘാ​ട​നം, രാഷ്‌ട്രീയ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലുമൊ​ക്കെ മാ​ധ​വ​ൻ ത​ല്പ​ര​നാ​യി​രു​ന്നു. ഉ​പ​രിപ​ഠ​ന​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ​കീ​യ വി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ന്നെ​ങ്കി​ലും അ​ച്ഛ​ൻ മ​രി​ച്ച​തോ​ടെ പ​ഠ​നം അ​വ​സാ​നി​ച്ചു. 1902-ൽ ​ഈ​ഴ​വ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ച്ചു. പ​ഠി​ക്കു​ന്ന കാ​ല​ത്തേ മി​ക​ച്ച പ്ര​സം​ഗ​ക​നാ​യി അ​റി​യ​പ്പെ​ട്ട അ​ദ്ദേ​ഹം അ​ക്കാ​ല​ത്തെ പ​ത്ര​ങ്ങ​ളി​ലും മാ​സി​ക​ക​ളി​ലും ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​രു​ന്നു.

1914ൽ ശ്രീ ​നാ​രാ​യ​ണ​ഗു​രു​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട അ​ദ്ദേ​ഹം ഗു​രു​വി​നു​വേ​ണ്ടി ആ​ലു​വ​യി​ൽ ഒ​രു സം​സ്കൃ​ത പ​ഠ​ന​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ധ​നം ശേ​ഖ​രി​ക്കാ​ൻ ന​ട​ത്തി​യ യാ​ത്ര​യി​ലെ മു​ഖ്യ പ്ര​ചാ​ര​ക​നും പ്ര​സം​ഗ​ക​നു​മാ​യി​രു​ന്നു. ഇ​ക്കാ​ല​ത്ത് സ്വ​സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി ഒ​രു പ​ത്രം എ​ന്ന ചി​ന്ത​യെതു​ട​ർ​ന്ന് 1915ൽ ​ദേ​ശാ​ഭി​മാ​നി പ​ത്രം സ്ഥാ​പി​ച്ചു. (​ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ള്ള ദേ​ശാ​ഭി​മാ​നി​യ​ല്ല). അക്കാലത്തു നിലനിന്നിരുന്ന ഈഴവവിരുദ്ധമായ അ​നാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രെ ദേ​ശാ​ഭി​മാ​നി​യി​ലൂ​ടെ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.​ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ലി​യ വ​ഴി​ത്തി​രി​വാ​യ​ത് ശ്രീമൂ​ലം പ്ര​ജാസ​ഭ​യി​ൽ അം​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​താ​ണ്.


1917, 18 വ​ർ​ഷ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്രജാസഭയിൽ അം​ഗ​മാ​യി​രു​ന്നു.​ ഈ ഘ​ട്ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പൗ​ര​സ​മ​ത്വ​ത്തി​നാ​യി ശ​ക്തി​യാ​യി വാ​ദി​ച്ചു.​ തീ​ണ്ട​ൽ, തൊ​ടീ​ൽ എ​ന്നീ ദു​ര​ചാ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നാ​ണ് ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​നാ​യി അ​ദ്ദേ​ഹം വാ​ദി​ച്ച​ത്.​ ഇ​തി​നു മു​ന്നോ​ടി​യാ​യി ‘ക്ഷേ​ത്ര​പ്ര​വേ​ശ​നം’ എ​ന്ന പേ​രി​ൽ ഒ​രു പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു.

1921​ൽ മ​ഹാ​ത്മാഗാ​ന്ധി തി​രു​നെ​ൽ​വേ​ലി​യി​ൽ എ​ത്തി​യ​പ്പോ​ൾ മാ​ധ​വ​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ട് തന്‍റെ ആ​ശ​യ​ങ്ങ​ൾ അ​റി​യി​ച്ചു.1923​ൽ കാ​ക്കി​നട​ കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ലും 1924ലെ ​ബ​ൽ​ഗാം സ​മ്മേ​ള​ന​ത്തി​ലും സം​ബ​ന്ധി​ച്ചു.1924 മാ​ർ​ച്ച് 30 ന് ​വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​റ​സ്റ്റ് വ​രി​ച്ചു. 1930 ഏ​പ്രി​ൽ 27 ന് ​അ​ന്ത​രി​ച്ചു.​ ക്ഷേ​ത്ര​പ്ര​വേ​ശ​നം, ഡോ. ​പ​ല്പു - ജീ​വ​ച​രി​ത്രം, ഹ​രി​ദാ​സി (വി​വ​ർ​ത്ത​നം), എ​ന്‍റെ ജ​യി​ൽ വാ​സം ഇ​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.