പറയരുതാത്തതു പറയുന്നവർ
ത​ങ്ങ​ൾ പ​റ​ഞ്ഞ വി​ടു​വാ​യ്ക്ക് അ​പ​ക​ട​ത്തി​ലാ​യ നേ​താ​ക്ക​ൾ പ​ല​രു​ണ്ട് കേ​ര​ള​ത്തി​ൽ. അ​തി​ലൂടെ ഏ​റ്റ​വും ഭീ​ക​ര​മാ​യ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട​ത് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യാ​ണ്. പ​ഞ്ചാ​ബ് മോ​ഡ​ൽ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്ന പേ​രി​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി വ​യ​്ക്കേ​ണ്ടി വ​ന്നു അ​ദ്ദേ​ഹ​ത്തി​ന്. ​കോ​ട​തി വി​ധി​യി​ലൂ​ടെ അ​ഗ്നിശു​ദ്ധി വ​രു​ത്തി​യി​ട്ടും തി​രി​ച്ചു​ക​യ​റാ​ൻ "ക്ഷ' ​വ​ര​യ്ക്കേ​ണ്ടി​യുംവ​ന്നു.

അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ന്ന മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ അ​വി​ടെ ബ​ലാ​ൽ​സം​ഗം ഒ​ക്കെ ഒ​രു ചാ​യ​കു​ടി​ക്കുന്ന​തു​പോ​ലെ​യേ ഉ​ള്ളു എ​ന്നു പ​റ​ഞ്ഞ​തും ഇ​ട​തു സ​ഖ്യം വി​ടാ​ൻ തീ​രു​മാ​നി​ച്ച കെ. ​കേ​ള​പ്പ​നെ കൊ​ല്ലാ​ൻ പാ​ർ​ട്ടി പ​രി​പാ​ടി ഇ​ട്ടെ​ന്ന് പ​റ​ഞ്ഞ​തും വ​ല്ലാ​ത്ത പു​ലി​വാ​ലാ​യി. കെ. ​ക​രു​ണാ​ക​ര​ൻ മൃ​ഗസം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഒ​രു യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്ക​വെ അ​രി​യി​ല്ലെ​ങ്കി​ൽ പാ​ലു കു​ടി​ക്ക​രു​തോ എ​ന്ന് ചോ​ദി​ച്ച​താ​യി ചി​ത്രീക​രി​ച്ചും വ​ല്ലാ​ത്ത വി​വാ​ദ​മു​ണ്ടാ​യി.​ വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​ൻ കാ​ർ​ഗി​ൽ ര​ക്ത​സാ​ക്ഷി ഉ​ണ്ണി​ക്കൃ​ഷ​ണ​നെക്കുറി​ച്ചു പ​റ​ഞ്ഞ​തും മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ വ​ൻവി​ജ​യം നേ​ടു​ന്ന മു​സ്‌ലിം വിദ്യാർഥിക​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തും വ​ലി​യ വി​വാ​ദ​മാ​യി. പി​ണ​റാ​യി​യു​ടെ നി​കൃ​ഷ്ടജീ​വി​യും കൊ​ല്ല​ത്തെ ലോ​ക്സ​ഭാ യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയെക്കു​റി​ച്ചു പ​റ​ഞ്ഞ വാ​ക്കും വി​വാ​ദ​മാ​യി.

ഇ​പ്പോ​ഴി​താ നി​യ​മ​സ​ഭ​യി​ലെ ഒ​രു പരാമ​ർ​ശ​ത്തി​ന് സിപി​എ​മ്മി​ലെ മ​ന്ത്രി റി​യാ​സ് കു​ടു​ക്കി​ലാ​യി. ക​രാ​റു​കാ​രെ​യും കൂ​ട്ടി എംഎ​ൽഎമാ​ർ മ​ന്ത്രി​യു​ടെ അ​ടു​ത്തു ശി​പാ​ർ​ശ​യ്ക്കു വ​ര​രു​ത് എ​ന്ന് അ​ദ്ദേ​ഹം ന​ല്കി​യ ഉ​പ​ദേ​ശം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ പൊ​ട്ടി​ത്തെ​റിയുണ്ടാ​ക്കി.

വി​മ​ർ​ശ​ന​ങ്ങ​ൾ

മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ത്തി​നുശേ​ഷം ന​ട​ന്ന പാ​ർ​ട്ടി നി​യ​മ​സ​ഭാക​ക്ഷി യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ തീ​പ്പൊ​രി നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ എ.​എ​ൻ. ഷം​സീറാ​ണ് മ​ന്ത്രി​യെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. യോ​ഗ​ത്തി​ൽ പി​ണ​റാ​യി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് അ​ദ്ദേ​ഹം അ​വ​സ​ര​മാ​ക്കി എ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്. യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭാ ക​ക്ഷി സെ​ക്ര​ട്ട​റി മു​ൻ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന​ല്ലാ​തെ ആ​രും റി​യാ​സി​നെ സം​ര​ക്ഷി​ക്കാ​നും ഉ​യ​ർ​ന്നി​ല്ല. അ​വ​സാ​നം മ​ന്ത്രി​ക്ക് മാ​പ്പു പ​റ​യേ​ണ്ടി വ​ന്ന​താ​യാ​ണ് വാ​ർ​ത്ത. എ​ന്നാ​ൽ താ​ൻ പ​റ​ഞ്ഞ​തി​ൽ തെ​റ്റി​ല്ലെ​ന്നും നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും ആ​ണ് റി​യാ​സ് പി​റ്റേ​ന്ന് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്. അ​തി​ന​ർ​ഥം പി​ണ​റാ​യി അ​ദ്ദേ​ഹ​ത്തി​നു മു​ന്നോ​ട്ടുപോ​കാ​ൻ പച്ചക്കൊടി ന​ല്കി​യെ​ന്നാ​ക​ണം.

ക​രാ​ർ​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ അ​വി​ഹി​തബ​ന്ധമു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​ള്ള ക​രാ​റു​കാ​രു​ടെ ശി​പാ​ർ​ശ​ക​ളു​മാ​യി വ​രു​ന്ന എംഎ​ൽ​എമാ​ർ ഉ​ണ്ടെ​ന്നും റി​യാ​സ് വെ​ളി​പ്പെ​ടു​ത്തി. ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ത​മ്മി​ൽ മാ​ത്ര​മ​ല്ല അ​വി​ഹി​ത ബ​ന്ധം എ​ന്ന​ല്ലേ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്?

അ​വ​കാ​ശ ലം​ഘ​ന​മോ?

നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ ഒ​രു പ​ര​മാ​ർ​ശ​​ത്തി​ന് സ​ഭ​യ​്ക്കുപു​റ​ത്ത് ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് സ​ഭ​യു​ടെ അ​വ​കാ​ശ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. 1988 ൽ ​സി.​എം. സു​ന്ദ​രം എംഎ​ൽഎ ​നി​യ​മ​സ​ഭ​യി​ൽ ചോ​ദി​ച്ച ഒ​രു ചോ​ദ്യ​ത്തി​ന്‍റെ പേ​രി​ൽ സ്വ​ദേ​ശി പ​ത്ര​ഉ​ട​മ എം.​വി. ചേ​റു​സ് അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച​തി​ന് ചേ​റു​സി​നെ സ​ഭ ശി​ക്ഷി​ക്കു​ക​യും 1989 ഫെ​ബ്രു​വ​രി ഒ​ന്നി​ന് നി​യ​മ​സ​ഭ​യി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​ഴി​ക്കൂ​ട്ടി​ൽ നി​ർ​ത്തുകയും ചെ​യ്തു. റി​യാ​സ് നി​മ​യ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന് പാ​ർ​ട്ടിസ​മ്മേ​ള​ന​ത്തി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ വ​ല്ല​തും ഉ​ണ്ടാ​കു​മോ ആ​വോ?

അ​സൂ​യ​പ്പെ​ടു​ത്തു​ന്ന ക​യ​റ്റം

കേ​ര​ള​ത്തി​ലെ സിപിഎ​മ്മി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ശ​ക്തി​പ്രാ​പി​ക്കു​ന്ന സ​ഖാ​വാ​യി​ട്ടു​ണ്ട് മ​രാ​മ​ത്തു വ​കു​പ്പു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ത​നി​ക്കു കി​ട്ടി​യ അ​വ​സ​ര​വും സാ​ധ്യ​ത​ക​ളും എ​ല്ലാം അ​ദ്ദേ​ഹം വ​ള​രെ സൂ​ക്ഷി​ച്ച് ത​ന്ത്ര​പൂ​ർ​വം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്.​ താ​ൻ ചെ​യ്യു​ന്ന​തും പ​റ​യു​ന്ന​തും മാ​ലോ​ക​രെ അ​റി​യി​ക്കു​വാ​ൻ സോ​ഷ്യ​ൽ മി​ഡി​യാ​യും അ​ദ്ദേ​ഹം സൂ​ക്ഷ​്മ​ത​യോ​ടെ ഉ​പ​യോ​ഗി​ക്കു​ന്നു.

ഒ​രി​ക്ക​ൽ സിപിഎംകാ​ര​നാ​യി​രി​ക്കു​ക​യും വ​ല്ലാ​തെ അ​പ​മാ​നി​ക്ക​പ്പെ​ട്ട് പാ​ർ​ട്ടിവി​ടു​ക​യും ചെ​യ്ത സിപിഐ​ക്കാ​രനാ​യ ടി.​ജെ. ആ​ഞ്ച​ലോ​സ് മാ​ത്ര​മ​ല്ല സി​പിഎ​മ്മി​ന്‍റെ​യും അ​തി​ലുപ​രി മു​ഖ്യൻ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ബ​ദ്ധ​ശ​ത്രു​വാ​യി സം​സാ​രി​ക്കു​ന്ന ഓ​ഞ്ചി​യ​ത്തെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ധ​വ കെ.​കെ. ര​മ പോ​ലും റി​യാ​സി​നെ പു​ക​ഴ്ത്തി സം​സാ​രി​ക്കു​ന്ന​ത് കേ​ര​ളം കേ​ട്ട​താ​ണ്. മു​ൻ പ്ര​തി​പ​ക്ഷനേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും റി​യാ​സി​നെ ന​ന്നാ​യി പ്ര​ശം​സി​ച്ചു.

ക​മ്യൂണി​സ്റ്റ് നേ​താ​ക്കൾ സാ​ധാ​ര​ണ കാ​ണി​ക്കു​ന്ന മു​ര​ട​ൻ ശൈ​ലി​ക്കു പ​ക​രം ത​ന്‍റെ കു​ടും​ബ​ക്കാ​രു​ടെ കോ​ണ്‍​ഗ്ര​സ് പെ​രു​മാ​റ്റശൈ​ലി​യാ​ണ് റി​യാ​സി​ന്‍റെ വാ​ക്കു​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ത്തി​ലും കാ​ണു​ന്നത്. മ​രാ​മ​ത്ത് വ​കു​പ്പ് കാ​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്നും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടുക്കു​മെ​ന്നും പ​റ​യു​ന്ന​ത്, ന​ട​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും കൈ​യ​ടികി​ട്ടു​ന്ന പ്ര​സ്താ​വ​ന​യാ​ണത്. 68,000ത്തോ​ളം പേ​രാ​ണ് ഇ​പ്പോ​ൾ ഫേ​സ്ബു​ക്കി​ൽ റി​യാ​സി​നെ ഫോ​ളോ ചെ​യ്യു​ന്ന​ത്.


പൈ​തൃ​ക ടൂ​റി​സ മു​സി​രി​സ് പ​ദ്ധ​തി​യി​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മസ്ജിദാ​യ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ചേ​ര​മാ​ൻ പ​ള്ളി പു​ന​രു​ദ്ധ​രി​ക്കു​വാ​ൻ അ​ദ്ദേ​ഹം എ​ടു​ത്ത ന​ട​പ​ടി​യി​ലും വി​വാ​ദനാ​യ​ക​നാ​യ വാ​ര്യ​ൻകു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ പു​ക​ഴ്ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തി​ലും ഒ​ക്കെ ചി​ല സൂച​ന​ക​ൾ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്നു​ണ്ട്. മ​ന്ത്രി റി​യാ​സി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ 21 അം​ഗ​ങ്ങ​ളി​ൽ 19 പേ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മു​ദാ​യ​ക്കാ​രാ​ണ് എ​ന്ന് സ​ർ​ക്കാ​ർ സൈ​റ്റ് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഫോ​ർവേ​ഡ് ചെ​യ്തു​കൊ​ണ്ട് എ​തി​രാ​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ​ണ്ട് ലി​ഗ് മ​ന്ത്രി​മാ​ർ ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​രെ മാ​ത്രം പേഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ എ​ടു​ക്കു​ന്ന​തി​നെ വ​ല്ലാ​തെ പ​രി​ഹ​സി​ച്ച സിപിഎ​മ്മി​നെ പ്ര​തി​കൂ​ട്ടി​ൽ നി​ർ​ത്തു​ന്നതാ​ണ് ഈ ​ക​ണ​ക്ക്.

പി​ണ​റാ​യി​യു​ടെ നീ​ക്ക​ങ്ങ​ൾ

ഇ​നി ഒ​രു അ​ങ്ക​ത്തി​നി​ല്ല എ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പാ​ർ​ട്ടി​യി​ൽ അ​തിശ​ക്ത​നാ​യി മാ​റു​ക​യാ​ണ് പി​ണ​റാ​യി.​ അ​ടു​ത്ത സം​സ്ഥ​ാന സെ​ക്ര​ട്ട​റി​യും എ​ന്തി​ന് ദേ​ശീയ സെ​ക്ര​ട്ട​റിപോ​ലും ആ​രാ​ക​ണ​മെ​ന്ന് പി​ണ​റാ​യി തീ​രു​മാ​നി​ക്കു​ന്ന ത​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ. ബം​ഗാ​ളി​ൽ പാ​ർ​ട്ടി ഇ​ല്ലാ​താ​വു​ക​യും അ​വ​രു​ടെ ന​യം ജ​നം പാ​ടെ തി​ര​സ്ക്ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ പി​ണ​റാ​യി​യുടെ നി​ല​പാ​ടു​ക​ളും ശ​ക്ത​മാ​വു​ക​യാ​യി. അ​തു​കൊ​ണ്ട് യ​ച്ചൂ​രിക്ക് മൂ​ന്നാം വ​ട്ടം സെ​ക്ര​ട്ട​റി​യാ​ക​ണ​മെ​ങ്കി​ൽ പി​ണ​റാ​യി​യു​ടെ നി​ല​പാ​ടിനു പ്രാധാന്യമുണ്ട്.

ക​ണ്ണൂ​ർ സ​മ്മേ​ള​ന​ത്തി​നു​ള്ള വെ​ട്ടിയൊരു​ക്ക​ലാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത്. കോടി​യേ​രി​യു​ടെ മ​ക​ന്‍റെ ജ​യി​ൽമോ​ച​നംപോ​ലും അ​തി​നു ശേ​ഷ​മാ​കും ഉ​ണ്ടാ​വു​ക. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ലെ ഗ്ലാ​മ​ർ താ​ര​മാ​യി​രു​ന്ന കെ.​കെ. ഷൈ​ല​ജ, ഇ.​പി. ജ​യ​രാ​ജ​ൻ, തോ​മ​സ് ഐ​സ​ക്, ജി. ​സു​ധാ​ക​ര​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ക​ണ്ണൂർ രാഷ്‌ട്രീയ​ത്തി​ലെ ശക്തമായിരുന്ന പി.​ജ​യ​രാ​ജ​ൻ, തു​ട​ങ്ങി​യ​വ​രെ​ല്ലാം ഒ​തു​ക്ക​പ്പെ​ടു​ക​യാ​ണ്.

പി.​ ജ​യ​രാ​ജ​നെ പാ​ർ​ട്ടി​യു​ടെ പാ​ലി​യേ​റ്റി​വ് സ്ഥാ​പ​ന​ത്തി​ൽ നി​ന്നുപോലും മാ​റ്റി. ഇ.​പി. ജ​യ​രാ​ജ​ന്‍റെ സം​ഘ​ട​നാ പ​ദ​വി മോ​ഹ​ങ്ങ​ളും അ​സ്ത​മി​ച്ച മ​ട്ടാ​ണ്. ഒ​രു വ​ർ​ഷ​മാ​യി മ​ക​ൻ ജ​യി​ലി​ൽ കി​ട​ക്കു​ന്ന പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോടി​യേ​രി​യും ദു​ർ​ബ​ല​നാ​ണ്. ക​ണ്ണൂ​രി​ൽ 37 സ​ഖാ​ക്ക​ൾ​ക്ക് എ​തി​രേയാ​ണ് ന​ട​പ​ടി വ​ന്ന​ത്. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി എംഎ​ൽ​എ വ​രെ ത​രം താ​ഴ്ത്ത​പ്പെ​ട്ടു. കൊ​ല്ല​ത്തും എ​റ​ണാ​കു​ള​ത്തും എ​ല്ലാം ഭീ​ക​ര​മാ​യ ന​ട​പ​ടി​ക​ളാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. വാസ​വ​നി​ലുള്ള വി​ശ്വാ​സംകൊ​ണ്ട് കോ​ട്ട​യ​ത്തെ കു​ലംകു​ത്തി​ക​ൾ ര​ക്ഷ​പ്പെ​ടു​മെ​ന്നാ​ണ് ഇ​പ്പേ​ഴ​ത്തെ സു​ച​ന​ക​ൾ. അ​വി​ടെ പാ​ലാ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും പി​റ​വ​ത്തുമെല്ലാം ഉ​ണ്ടാ​യ കാ​ലു​വാ​ര​ലു​ക​ൾ ക്ഷ​മി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​ൻ

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​ൻ എ​ന്ന നി​ല​യി​ൽകൂ​ടി​യാ​ണ് റി​യാ​സ് പാ​ർ​ട്ടി​യി​ലും ഭ​ര​ണ​ത്തി​ലും ശ​ക്തി പ്രാ​പി​ക്കു​ന്ന​തെ​ന്നാ​ണ് ശ​ക്ത​മാ​യ പി​ന്നാ​ന്പു​റ വ​ർ​ത്ത​മാ​നം. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തി​നെ വേ​റൊ​രു പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യി ഉ​ൾ​പ്പെ​ടു​ത്തു​കവ​രെ ചെ​യ്തു.

നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ റി​യാ​സി​നെ​തി​രാ​യ വി​മ​ർ​ശ​ന​ത്തി​നു തു​ട​ക്കമി​ട്ട എ.​എ​ൻ. ഷം​സീ​റി​നെ ത​ന്നെ നോ​ക്കു​ക. പാ​ർ​ട്ടി​യി​ലും സം​ഘ​ട​ന​യി​ലും റി​യാ​സി​നെ​ക്കാ​ൾ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള​ത് ഷം​സീറാ​ണ്. അ​ദ്ദേ​ഹം എ​സ്എ​ഫ്ഐയു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ഡി​ഫി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്നു. പി.​ ജ​യ​രാ​ജനുമാ​യി ചേ​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പാ​ർ​ട്ടി​ക്കുവേ​ണ്ടി ഏറെ ത്യാ​ഗ​ങ്ങ​ളും സ​ഹി​ച്ചി​ട്ടു​ണ്ട്. ഡിഫിയു​ടെ ദേ​ശീയ അ​ധ്യക്ഷ​നാ​യി​രു​ന്നു റി​യാ​സ്. ര​ണ്ടാ​ളും പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ൽ അ​ത്ര ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത് ര​ണ്ടാംവ​ട്ട​വും എംഎ​ൽഎ ആ​യ ഷം​സീറ​ല്ല, ആ​ദ്യ​വ​ട്ടം എംഎ​ൽഎ ആ​യ റി​യാ​സാണ്.

ഷം​സീ​ർ ഏ​റെ ക​ളി​ച്ചാ​ൽ ഭാ​ര്യ​യു​ടെ ജോ​ലി വി​ഷ​യം അ​ട​ക്കം പ​ല ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വാം. ജ​യ​രാ​ജ​നും കൂ​ട്ട​രും ഇ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ക്കു​ക, പാ​ർ​ട്ടി​ക്ക് എ​ന്നപേ​രി​ൽ ചെ​യ്ത മ​നു​ഷ്യ​ത്വര​ഹി​ത​മാ​യ പ​ല​തും ചെ​യ്യേ​ണ്ടി​യി​രു​ന്നു​വോ? എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും ഇ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

ക​രു​ണാ​ക​ര​ൻ മു​ര​ളി​യെ​യും മാ​ണി ജോ​സി​നെ​യും പ്ര​തി​ഷ്‌ഠിക്കാ​ൻവേ​ണ്ടി ന​ട​ത്തി​യ ക​ളി​ക​ളെ​ക്കാ​ൾ ഭീ​ക​ര​മാ​ണ് റി​യാ​സി​നെ പ്ര​തി​ഷ്ഠിക്കാ​ൻ ന​ട​ക്കു​ന്ന ക​ളി​ക​ൾ എ​ന്നും വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു.

വെ​ട്ടി നി​ര​ത്ത​ലു​ക​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന ല​ക്ഷ്യ​ത്തി​ലെ​ത്തി​യാ​ൽ എ​റ​ണാ​കു​ളം സം​സ്ഥാ​ന സ​മ്മേ​ള​നം ക​ഴി​യു​ന്നതോ​ടെ റി​യാ​സ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ക​ട​ക്കാ​നി​ട​യു​ണ്ട്. കേ​ന്ദ്രക്കമ്മ​ിറ്റി​യി​ൽ ക​ട​ന്നാ​ലും അ​ത്ഭു​ത​മി​ല്ല.

വ​ല്ലാ​ത്ത മൗ​നം!

നി​യ​മ​സ​ഭ​യി​ൽ വാ​യി​ൽ തോന്നി​യ​തു വി​ളി​ച്ചു പ​റ​ഞ്ഞ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ബാ​ബു മാ​പ്പു പ​റ​ഞ്ഞു ര​ക്ഷ​പ്പെ​ട്ടു. സ​ഭ​യി​ൽ ഇ​തൊ​ക്കെ ഉ​യ​ർ​ന്നി​ട്ടും കേ​ട്ടി​ട്ടും പ്ര​തി​ക​രി​ക്കേ​ണ്ട പ​ല​രും നി​ശ​ബ്ദ​രാ​യി കേ​ട്ടി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

അനന്തപുരി / ദ്വി​ജ​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.