Tuesday, November 23, 2021 11:03 PM IST
കേരള സംസ്ഥാനത്തെ പതിനാലാമത്തെ സര്‍വകലാശാലയും സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയുമാണ് തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി. 2020 ലാണ് ഈ സര്‍വകലാശാല സ്ഥാപിതമായത്.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ ഉല്പത്തി
2020ൽ സര്‍ക്കാര്‍ ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരള (IIITM-K) എന്ന സ്ഥാപനം ആരംഭിച്ചതാണ് ഡിജിറ്റൽ സർവകലാശാലയിലേക്കുള്ള ആദ്യ ചുവടുവയ്പ്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലാണ് IIITM-K പ്രവർത്തനം ആരംഭിച്ചത്. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(കുസാറ്റ്)IIITM-K അഫിലിയേറ്റ് ചെയ്തത്. പിന്നീട് അതേവർഷം തന്നെ സർക്കാർ ഒാർഡിനൻസിലൂടെ IIITM-K യെ പൂർണസർവകലാശാല പദവിയിലേക്ക് ഉയർത്തി. സര്‍വകലാശാലയുടെ പ്രവര്‍ത്തന കേന്ദ്രം പഴയതുപോലെതന്നെ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ തുടരുന്നു. ഈ സര്‍വകലാശാലയുടെയും ചാന്‍സിലര്‍ കേരള ഗവര്‍ണറാണ്. പിവിസി മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രിയും. സര്‍വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥാണ്.
സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂളുകള്‍
കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ് ഇന്നവേഷന്‍ ടെക്നോളജി അഥവാ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള (DUK)ക്ക് അഞ്ച് പ്രധാന സ്കൂളുകള്‍ ആണ് ഉള്ളത്.
1) സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്
2) സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍
3) സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സ്
4) സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്.
5) സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യുമാനിറ്റീസ്
ആന്‍ഡ് ലിബറല്‍ ആര്‍ട്സ്.
അഞ്ച് സ്കൂളുകള്‍ കൂടാതെ രാജ്യത്തെ രണ്ടാമത്തേതും കേരളത്തില്‍ ആദ്യത്തേതുമായ കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും പ്രവർത്തിക്കുന്നു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എംടെക്, എംഎസ്സി കോഴ്സുകളിലേക്ക് പ്രവേശന ലഭിക്കുന്നതിന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കൂടാതെ സര്‍വകലാശാല നടത്തുന്ന ഒരു പ്രവേശന പരീക്ഷ യില്‍ കൂടി വിദ്യാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ട് ആയിരിക്കണം. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DUAT) എന്ന പേരിലാണ് ഈ പ്രവേശനപരീക്ഷ അറിയപ്പെടുന്നത്. എന്നാല്‍, ദേശീയതലത്തില്‍ നടക്കുന്ന GATE/N ET പരീക്ഷകളില്‍ ഉയര്‍ന്ന സ്കോർ ലഭിച്ചിട്ടുള്ളവരെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡിപ്പാര്‍ട്ട്മെന്റുകളും കോഴ്സുകളും സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്
കമ്പ്യൂട്ടര്‍ സയന്‍സ് അനുബന്ധമായ മേഖലയില്‍ റിസര്‍ച്ച് സൗകര്യമൊരുക്കി ക്കൊണ്ടുള്ള പിഎച്ച്ഡി പ്രോഗ്രാമും. ബിരുദാനന്തര ബിരുദമായഎംടെക് കോഴ്സുകളും നടത്തുന്നു. തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടേഷണല്‍ ഇന്റലിജന്‍സ്, സിസ്റ്റം ആന്‍ഡ് നെറ്റ്വര്‍ക്ക് തുടങ്ങിയ മേഖലകളില്‍ ഗവേഷണ അവസരങ്ങൾ നൽകുന്നു. ബിരുദാനന്തര പ്രോഗ്രാമുകള്‍: എം ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിത്ത് സ്പെഷലൈസേഷന് ഇന്‍ കണക്ട് സിസ്റ്റം ആന്‍ഡ് ഇന്‍ഗ്രീഡിയന്‍സ്, എംടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിത്ത് സ്പെഷലൈസേഷന് ഇന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, എംടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിത്ത് സ്പെഷലൈസേഷന് ഇന്‍ സൈബര്‍ സെക്യൂരിറ്റി എന്‍ജിനിയറിംഗ്. എംടെക്ക്/ എംഎസ്സി പ്രവേശന യോഗ്യതകള്‍: ബിടെക്/ബിഇ/എംസിഎ / അല്ലെങ്കില്‍ എംഎസ്സി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. എംഎസ്സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷലൈസേഷന് ഇന്‍ മെഷീന് ഇന്റലിജന്‍സ്, എംഎസ് സിഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷലൈസേഷന് സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിന് ഉണ്ടായിരിക്കേണ്ട വിദ്യാഭ്യാസയോഗ്യത: ബിടെക് /ബിഇ/ബിസിഎ/അല്ലെങ്കില്‍ ബിഎസ്സി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. പിഎച്ച്ഡി പ്രോഗ്രാമുകള്‍: ഫുള്‍ടൈം റെഗുലര്‍, ഇന്‍ഡസ്ട്രി റെഗുലര്‍, പാര്‍ടൈം മോഡും നടത്തുന്നതിന് സര്bകലാശാല അനുവദിക്കുന്നുണ്ട്.
സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ഓട്ടോമേഷന്‍
എംടെക് ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിത്ത് സ്പെഷലൈസേഷന് ഇന്‍ എഐ ഹാര്‍ഡ് വെയര്‍, എംടെക് ഇന്‍ ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിത്ത് സ്പെഷലൈസേഷന് ഇന്‍ സിഗ്നല്‍ പ്രോസസിംഗ് ആന്‍ഡ് ഓട്ടോമേഷന്‍ എന്നിവയാണ് കോഴ്സുകൾ. സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് സ്കൂളിലെ പ്രവേശന യോഗ്യത തന്നെയാണ് ഇവിടയും പരിഗണിക്കുന്നത്.
സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സ്
സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സ് നല്കുന്ന കോഴ്സുകള്‍ STEM എഡ്യൂക്കേഷന്‍ ഊന്നല്‍ നല്‍കുന്നതാണ്. സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിംഗ് ആന്‍ഡ് മാത്തമാറ്റിക്സ് വിഷയങ്ങൾ ചേരുന്ന പഠനമാണ് STEM എഡ്യൂക്കേഷന്‍. ബിരുദാനന്തരബിരുദ കോഴ്സുകൾ: എംഎസ്സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷലൈസേഷന് ഡാറ്റാ അനലിറ്റിക്സ്, എംഎസ്സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ജിയോ സ്പെഷല്‍ അനലിറ്റിക്സ്. മറ്റ് സ്കൂളുകളുടെ യോഗ്യതകള്‍ തന്നെയാണ് സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സ് കോഴ്സുകൾക്കും വേണ്ടത്. പിഎച്ച്ഡി കോഴ്സുകളും ഉണ്ട്. മൂന്നു ഗണത്തില്‍പ്പെടുന്ന പിഎച്ച്ഡി കോഴ്സുകളാണുള്ളത്. 1) ഇന്റഗ്രേറ്റഡ് പിഎച്ച്ഡി( റെഗുലര്‍ മോഡ്). 2) പിഎച്ച്ഡി (റെഗുലര്‍ ). 3) പിഎച്ച്ഡി ( ഇന്‍ഡസ്ട്രിയില്‍ നിന്നും നേരിട്ട് വരുന്ന കാന്‍ഡിഡേറ്റ് കള്‍ക്ക്).
സ്കൂള്‍ ഓഫ് ഇന്‍ഫോമാറ്റിക്സ്
കമ്പ്യൂട്ടര്‍ അനുബന്ധ പരിജ്ഞാനം പ്രാക്ടിക്കൽ ആൻഡ് സോഷ്യല്‍ സയന്‍സ് മേഖലകളില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂളിന്റെ കോഴ്സുകൾ തയാറാക്കിയിരിക്കുന്നത്. എം എസ്സി ഇക്കോളജി വിത്ത് സ്പെഷലൈസേഷന് ഇന്‍ ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് എന്ന ബിരുദാനന്തരബിരുദ കോഴ്സ് സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ് ഓഫര്‍ ചെയ്യുന്നു. മറ്റ് സ്കൂളുകളുടെ യോഗ്യത തന്നെയാണ് ഈ കോഴ്സിന്റെയും വിദ്യാഭ്യാസ യോഗ്യത.
സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ് ഫുള്‍ ടൈം, പാര്‍ട്ട് ടൈം, ഇന്‍ഡസ്ട്രി മോഡ് എന്നീ രീതിയില്‍ പിഎച്ച്ഡി കോഴ്സുകളും ഓഫര്‍ ചെയ്യുന്നു.
സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് ലിബറല്‍ ആര്‍ട്സ്
ഡിജിറ്റല്‍ ടെക്നോളജി മനുഷ്യ സമൂഹങ്ങളില്‍ ഏതൊക്കെ രീതിയില്‍ ഇടപെടുഎന്നതിനെക്കുറിച്ച് ആഴത്തില്‍ പഠിപ്പിക്കുക എന്നതാണ് ഈ കോഴ്സുകളുടെ ലക്ഷ്യം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇ ഗവര്ണൻസ് ആണ് ഈ സ്കൂൾ നൽകുന്ന കോഴ്സ്. പ്രധാനമായും സര്‍ക്കാര്‍ മേഖലയിലും അര്‍ദ്ധ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കും ജോലി ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ പ്രാപ്തി ലഭിക്കാൻ ഈ കോഴ്സ് സഹായിക്കും . ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കുകയും കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ കോഴ്സിനു ചേരാം. കൂടുതല്‍ വിശദമായ അറിവിനായി http s://duk.ac.in സന്ദര്‍ശിക്കുക.
ബാബു പള്ളിപ്പാട്ട്
9496181703