ഭരണഘടന അസംബ്ലി
Tuesday, December 28, 2021 12:56 AM IST
ഇ​ന്ത്യ​ സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തോ​ടെ ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കാ​നാ​യി രൂ​പ​പ്പെ​ട്ട സ​ഭ​യാ​ണ് കോ​ണ്‍​സ്റ്റി​റ്റു​വെന്‍റ്് അ​സം​ബ്ലി ഓ​ഫ് ഇ​ന്ത്യ. ഇ​ന്ത്യ​യു​ടെ ആ​ദ്യ പാ​ര്‍​ല​മെ​ന്‍റ് ആ​യി പ്ര​വ​ര്‍​ത്തി​ച്ച​ത് ഈ ​സ​ഭ​യാ​യി​രു​ന്നു. 1950 ജ​നു​വ​രി 26 വ​രെ ഈ ​അ​സം​ബ്ലി നി​ല​നി​ന്നു. പ്ര​വി​ശ്യ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 292 പേ​രും നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 93 പേ​രും മ​റ്റ് നാ​ല് പേ​രു​മ​ട​ക്കം 389 അം​ഗ​ങ്ങ​ളാ​ണ് സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

1934​ല്‍ എം.​എ​ന്‍. റോ​യ് ആ​ണ് ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വയ്ക്കു​ന്ന​ത്. പി​ന്നീ​ട് 1935 മു​ത​ല്‍ കോ​ണ്‍​ഗ്ര​സ് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​മാ​യി ഇ​തി​നെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി. 1940ല്‍ ​ഈ ആ​വ​ശ്യ​ത്തെ അം​ഗീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ടം, 1946ല്‍ ​അ​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.


1946 ഓ​ഗ​സ്റ്റി​ല്‍ ന​ട​ന്ന പ്ര​വി​ശ്യാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 203 സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സും 73 സീ​റ്റു​ക​ളി​ല്‍ മു​സ്‌​ലിം ലീ​ഗും വി​ജ​യി​ച്ചു. എ​ന്നാ​ല്‍ സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദം ത​ക​രു​ക​യും ക​ലാ​പ​ങ്ങ​ള്‍ പൊട്ടിപ്പുറ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ 1947ലെ ​ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍​സ് ആ​ക്റ്റ് ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​ക​യും വി​ഭ​ജ​നം ന​ട​ക്കു​ക​യും ചെ​യ്തു.1946 ഡി​സം​ബ​ര്‍ 9ന് ​ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി ആ​ദ്യ യോ​ഗം ചേ​ര്‍​ന്നു. 1947 ആ​ഗ​സ്റ്റ് 14ന് ​ഒ​രു പ​ര​മാ​ധി​കാ​ര സ​ഭ​യാ​യി മാ​റി​യ അ​സം​ബ്ലി 1950 ജ​നു​വ​രി 26 വ​രെ അ​ങ്ങ​നെ തു​ട​ര്‍​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.