സ്വാതന്ത്ര്യം
1947 ഓഗ​സ്റ്റ് 14 അ​ർ​ധരാ​ത്രി ഇ​ന്ത്യ ഒ​രു സ്വ​ത​ന്ത്ര രാ​ഷ്‌്ട്രമാ​യി. പാക്കിസ്ഥാൻ മറ്റൊരു രാഷ്‌ട്രമായും പ്രഖ്യാപിക്കപ്പെട്ടു. ഇ​തി​നു പി​ന്നാ​ലെ ഹി​ന്ദു​ക്ക​ളും മു​സ്‌ലിംകളും സി​ഖ് മ​ത​സ്ഥ​രും ത​മ്മി​ൽ ര​ക്ത​രൂ​ക്ഷി​ത​മാ​യ സം​ഘ​ട്ട​ന​ങ്ങ​ൾ ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി നെഹ്‌റുവും ഉ​പ പ്ര​ധാ​ന​മ​ന്ത്രി സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ലും മൗ​ണ്ട് ബാ​റ്റ​ണെ ഇ​ന്ത്യ​യു​ടെ ഗ​വ​ർ​ണ​ർ ജ​ന​റ​ൽ ആ​യി തു​ട​രാ​ൻ ക്ഷ​ണി​ച്ചു. 1948 ജൂ​ണി​ൽ മൗ​ണ്ട് ബാ​റ്റ​ണു പ​ക​രം സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി ഇ​ന്ത്യ​യു​ടെ ഗ​വ​ർ​ണ​ർ ജ​ന​റ​ലാ​യി സ്ഥാ​ന​മേ​റ്റു.

ഭ​ര​ണ​ഘ​ട​ന നി​ർ​മി​ക്കു​ന്ന ജോ​ലി 1949 ന​വം​ബ​ർ 26നു ​നി​യ​മ​സ​ഭ പൂ​ർ​ത്തി​യാ​ക്കി. 1950 ജ​നു​വ​രി 26നു ​റി​പ്പ​ബ്ലി​ക്ക് ഓ​ഫ് ഇ​ന്ത്യ ഒൗ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നു. നി​യ​മ​സ​ഭ ഡോ. ​രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ രാ​ഷ്ട്ര​പ​തി​യാ​യി തെര​ഞ്ഞെ​ടു​ത്തു.


രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഗ​വ​ർ​ണ​ർ ജ​ന​റ​ൽ രാ​ജ​ഗോ​പാ​ലാ​ചാ​രി​യി​ൽനി​ന്ന് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. 1954ൽ ​ഫ്ര​ഞ്ച് അ​ധീ​ന​ത​യി​ൽനി​ന്നു പോ​ണ്ടി​ച്ചേ​രി​യും 1961ൽ ​പോ​ർ​ച്ചു​ഗീ​സ് നി​യ​ന്ത്ര​ണ​ത്തി​ൽനി​ന്ന് ഗോ​വ​യും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി. 1952ൽ ​ഇ​ന്ത്യ​യി​ലെ ആ​ദ്യ പൊ​തു തെര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. 62 ശ​ത​മാ​നം ആ​ളു​ക​ൾ സ​മ്മ​തി​ദാ​നാവകാശം രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​ന്ത്യ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.