അതിഥിത്തൊഴിലാളികളും കെ-റെയിലും
Sunday, January 9, 2022 2:08 AM IST
അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന ഓ​മ​ന​പ്പേ​രി​ട്ട് കേ​ര​ളം വി​ളി​ക്കു​ന്ന ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ലെ സ്വൈ​രജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​വു​ക​യാ​ണോ? കി​ഴ​ക്ക​ന്പ​ല​ത്ത് കി​െ റ്റ​ക്സി​ൽ ജോ​ലി ചെ​യ്യു​ന്ന അ​തി​ഥിത്തൊഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ ആ​ഘോ​ഷം ക​ലാ​പ​ത്തി​ൽ ക​ലാ​ശി​ച്ച​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മി​ഡി​യയി​ല​ട​ക്കം പ്ര​ച​രി​ക്കു​ന്ന ഭീ​തി​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇ​ത്ത​രം ഒ​രു ചി​ന്ത​യി​ലേ​ക്ക് സാ​ധാ​ര​ണ​ക്കാ​രെ ന​യി​ക്കു​ന്ന​ത്. ലോ​ക​ത്താ​കെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പ്ര​ശ്ന​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലൂം രൂ​പംകൊ​ള്ളു​ക​യാ​ണോ? തൊ​ഴി​ലും ജീ​വി​തമാ​ർ​ഗ​വും തേ​ടി എ​ന്ന പേ​രി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പ​ല​വി​ധ ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന​ത് ആ​ഗോ​ള യാ​ഥാ​ർ​ഥ്യമാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ പല രാ​ജ്യ​ക്കാ​രും കു​ടി​യേ​റ്റ​ത്തൊഴി​ലാ​ളി​ക​ൾ​ക്കു നേരേ വാ​തി​ല​ട​ച്ചുക​ഴി​ഞ്ഞു.​

പോ​ലീസി​ന്‍റെ രഹസ്യാന്വേഷണവി​ഭാ​ഗ​ത്തി​ന് ഇ​തു സം​ബ​ന്ധി​ച്ച നീ​ക്ക​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​നാ​വാ​തെ പോ​യ​തും ഭീ​തി​പ്പെ​ടു​ത്തു​ന്ന വീ​ഴ്ച​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ സം​ഭ​വ​മാ​യി കിറ്റെക്സി​ലെ അ​തി​ഥിത്തൊഴി​ലാ​ളി​ക​ളു​ടെ ക​ലാ​പം. അ​തി​നുമു​ന്പ് കേ​ര​ള​ത്തെ ആ​കെ ന​ടു​ക്കി​യ പെ​രു​ന്പാ​വൂ​രി​ലെ ജി​ഷ​വ​ധം അ​ട​ക്ക​മു​ള്ള പ​ല കേ​സു​ക​ളി​ലും ഇ​വ​ർ പ്ര​തി​ക​ളാ​യി​ട്ടു​ണ്ട്. പി​ടി​ച്ചു​പ​റി, മോ​ഷ​ണം, ഭ​വ​ന ഭേ​ദ​നം, വൃ​ദ്ധ​ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്ക​ൽ തു​ട​ങ്ങി​യ​വ മു​ത​ൽ ഭീ​ക​ര​മാ​യ ക​ള്ള​ക്ക​ട​ത്തും മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​വും മ​നു​ഷ്യ​ക്ക​ട​ത്തും വ​രെ​യു​ള്ള എ​ല്ലാ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും ഇ​വ​ർ വ്യാ​പ​രി​ക്കു​ന്ന​താ​യി​ട്ടാ​ണ്് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. ഇ​വ​രെ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ആ​ർ​ക്കും ഇ​ല്ലതാ​നും. ഉ​ള്ള വി​വ​ര​ങ്ങ​ൾ സത്യ​മോ എ​ന്ന് തീ​ർ​ച്ച​യുമില്ല.

കേ​ര​ള​ത്തി​ലെ സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് ന​ട​ത്തി​യ പ​ഠ​നമനു​സ​രി​ച്ച്, അ​ടു​ത്ത എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യു​ടെ ആ​റി​ലൊ​ന്ന് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​കുമെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ ഇ​വാ​ല്യുവേ​ഷ​ൻ വി​ഭാ​ഗം അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ഉൾ​പ്പെ​ടു​ന്ന അ​സം​ഘ​ടി​ത തൊ​ഴി​ൽ മേ​ഖ​ല​യും ന​ഗ​ര​വ​ത്കര​ണ​വും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ക​ണ​ക്കു​ള്ള​ത്.

ചില കണക്കുകൾ

2017-18 ൽ ​കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 31.4 ല​ക്ഷം അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. 2030ൽ അ​ത് 60 ല​ക്ഷം ആ​കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. അ​ന്ന് കേ​ര​ള ജ​ന​സം​ഖ്യ 3.6 കോ​ടി ആ​യി​രി​ക്കു​മെ​ന്നും ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്നു. അ​ന്യസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നെത്തി കേ​ര​ള​ത്തി​ൽ കു​ടും​ബ​മാ​യി തു​ട​രു​ന്ന​ത് 10.3 ല​ക്ഷ​മു​ണ്ട്. ഇ​വ​രു​ടെ സം​ഖ്യ മൂ​ന്നു വ​ർ​ഷം കൊ​ണ്ട് 13.2 ല​ക്ഷ​മാ​യി ഉ​യ​രും.​ എ​ട്ടു​വ​ർ​ഷംകൊ​ണ്ട് 15.2 ല​ക്ഷ​മാ​യും ഉ​യ​രും. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ ഏ​റെ​യു​ള്ള നി​ർ​മാ​ണമേ​ഖ​ല​യി​ലാ​ണ് 17.5 ല​ക്ഷം. ഉത്പാദനമേ​ഖ​ലയി​ൽ 6.3 ല​ക്ഷ​വും കൃ​ഷി പോ​ലു​ള്ള അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ മൂ​ന്നു ല​ക്ഷ​വും റ​സ്റ്ററ​ന്‍റു​ക​ളി​ൽ 1.7 ല​ക്ഷം പേ​രും ജോ​ലി ചെ​യ്യു​ന്നു.

തൊ​ഴി​ലി​നാ​യി കു​ട​യേ​റു​ന്ന​വ​രെ ബോ​ധവത​്കരി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ആ​സൂ​ത്ര​ണ ബോ​ർ​ഡ് ശി​പാ​ർ​ശ ചെ​യ്യു​ന്നു. കു​റ്റകൃ​ത്യ​ങ്ങ​ൾ ചെ​യ്തശേ​ഷം നാ​ടു​വി​ടു​ന്ന സം​ഭ​വ​ങ്ങ​ൾ പ​ലതാ​യി​ട്ടു​ണ്ട്. പ​ല​രും ത​രു​ന്ന വ​വി​ര​ങ്ങ​ൾ സ​ത്യ​സ​ന്ധ​മ​ല്ലെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ബം​ഗ്ലാ​ദേ​ശി​ൽനി​ന്നു നു​ഴ​ഞ്ഞുക​യ​റി​യ​വ​ർവ​രെ അ​വ​ർ​ക്കി​ട​യി​ൽ ഉ​ണ്ടെ​ന്നും ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു.

കി​ഴ​ക്ക​ന്പ​ല​ത്തെ എ​ല്ലാ രാ​ഷ്‌്ട്രീയ​ക്കാ​ർ​ക്കും ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി​യ കി​റ്റെക്സ് എം.​ഡി. സാ​ബു​വി​നെ കു​ടു​ക്കു​വാ​നുള്ള ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​യി അ​വി​ടെ ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്. അ​തി​ഥിത്തൊഴി​ലാ​ളി​ക​ളി​ൽ ക്രൈ​സ്ത​വ​ർ ന​ട​ത്തി​യ ക​രോ​ളി​നെ ഇ​ട​യ്ക്കു ക​യ​റി​യവർ ക​ലാ​പ​മാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നു വ​രെ ആ​ക്ഷേ​പ​മു​ണ്ട്. യ​ഥാ​ർ​ത്ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നാ​യി​ല്ലെ​ങ്കി​ൽ നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രും.

കി​റ്റെക്സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​തി​ലെ പ്ര​തി​ക​ളാ​യ കേ​ര​ള​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ചും ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ പോ​ലീസ് നീ​ക്കമാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ടി​യേ​റ്റ​ക്കാ​രു​ടെ വി​ഷ​യം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തി​ന് സ്വി​ക​രി​ക്കേ​ണ്ട പ്ര​ധാ​ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഗ്രീ​സി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം വ​ത്തി​ക്കാ​നി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ ഡി​സം​ബ​ർ 17ന് ​വി​മാ​ന​ത്ത​വ​ള​ത്തി​ൽവ​ച്ച് പ​ത്ര​ലേ​ഖ​ക​രോ​ട് ഫ്രാ​ൻ​സി​സ് പാ​പ്പാ പ​റ​ഞ്ഞ വാ​ക്കു​ക​ൾ സു​പ്ര​ധാ​ന​മാ​ണ്. അ​ദ്ദേ​ഹം പ​റ​ഞ്ഞു​: "കു​ടി​യേ​റ്റ​ക്കാ​ർ മു​ഖ്യ​സ​മു​ഹ​വു​മാ​യി സം​യോ​ജി​ക്ക​പ്പെ​ട​ണം. കാ​ര​ണം കു​ടി​യേ​റ്റ​ക്കാ​ര​നെ സമൂഹത്തോടു സം​യോ​ജി​പ്പി​ച്ച​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് ഒ​രു ത​രം ഗെ​റ്റോ പൗ​ര​ത്വ​മാ​യി​രി​ക്കും.​ എ​ന്നെ ഏ​റ്റ​വും സ്പ​ർ​ശി​ച്ച ഉ​ദാ​ഹ​ര​ണം സ്വന്തം ദു​ര​ന്ത​മാ​ണ്, വി​മ​ാന​ത്താ​വ​ള​ത്തി​ലെ ദു​ര​ന്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ബ​ൽ​ജി​യം​കാ​ർ ആ​യി​രു​ന്നു. ​

എ​ന്നാ​ൽ ഗെറ്റോവ​ത്ക്ക​രി​ക്ക​പ്പെ​ട്ട അ​താ​യത് സം​യോ​ജി​ക്ക​പ്പെ​ടാ​ത്ത കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക്ക​ളാ​യി​രു​ന്നു അ​ത്. കു​ടി​യേ​റ്റ​ക്കാ​രെ, വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ജോ​ലി​യി​ലൂ​ടെ ക​രു​ത​ലി​ലൂ​ടെ നി​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, നി​ങ്ങ​ൾ ഒ​രു ഗ​റി​ല്ല പോ​രാ​ളി​യെയാ​വും സൃ​ഷ്ടി​ക്കു​ക. കു​ടി​യേ​റ്റ​ക്കാ​രു​ടെ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തും എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​ശ്നം നാം ​പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നാം ​സം​സ്ക്കാ​ര​ത്തി​ന് ഒ​രു ക​പ്പ​ൽഛേദം ​ഉ​ണ്ടാ​ക്കു​ക​യാ​വും.​' കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സം​യോ​ജി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ന്നി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടും.


കെ-റെ​യി​ൽ അ​പ​ക​ട​മോ?

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി ചി​ത്രീക​രി​ക്ക​പ്പെ​ടു​ന്ന കെ-റെ​യി​ലി​നെ​തി​രേ ജ​ന​വി​കാ​രം ശ​ക്തി​പ്പെ​ടു​ക​യാ​ണ്.​ കേ​ര​ള​ത്തി​ലെ 11 ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കെ-റെ​യി​ൽ പ​ദ്ധ​തി ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്ക് അ​ധി​കാ​രം തി​രി​ച്ചുപി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്ന​താ​യി ജ​നാ​ധി​പ​ത്യ​മു​ന്ന​ണി നേ​താ​ക്കൾ കാ​ണു​ന്നു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ കെ-റെ​യി​ൽ വി​രു​ദ്ധ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ തീ​രു​മാ​നം.

വിദഗ്ധാഭിപ്രായം

നി​ർ​ദി​ഷ്ട റെ​യി​ൽ​വേ ലൈ​നി​നു വേ​ണ്ടുന്ന പ്രാ​ഥ​മി​ക പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ സി​ട്ര​യുടെ പ​ഠ​നസം​ഘ​ത്ത​ല​വ​നാ​യി​രു​ന്ന ഇ​ന്ത്യ​ൻ റെ​യി​ൽ​വേയി​ലെ റി​ട്ട​യേ​ഡ് ചീ​ഫ് എ​ൻജിനി​യ​ർ അ​ലോ​ക് വ​ർ​മ്മ കെ-റെയി​ൽ തെ​റ്റാ​യ പ​ദ്ധ​തി​യാ​ണെ​ന്നും പ​ഠി​ക്കാ​തെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും കാ​ര​ണ​ങ്ങ​ൾ സ​ഹി​തം സ്ഥാ​പി​ക്കു​ന്നു. തീ​വ​ണ്ടി​പ്പാ​ത​ക​ളു​ടെ നി​ർ​മാ​ണത്തി​ൽ വി​ദ​ഗ്ധ​നാ​യ ഇ. ​ശ്രീ​ധ​ര​ൻ, പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടു​കാ​ര​നാ​ണ്. പ​റ​യു​ന്ന​ത്ര ചെ​ല​വ​ല്ല ഉ​ണ്ടാ​കു​ക എ​ന്നും ഇ​പ്പോ​ൾ പ​റ​യു​ന്ന പ്ര​തി​ഫ​ലം ഉ​ണ്ടാ​കില്ലെ​ന്നും വാ​ദി​ക്കു​ന്നു.​

എ.കെ. ആ​ന്‍റ​ണി​യു​ടെ കാ​ല​ത്ത് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ക്സ​്പ്ര​സ് ഹൈ​വേ​ക്ക് എ​തി​രേ എം.പി. വീരേ​ന്ദ്ര​കു​മാ​ർ കാ​ണി​ച്ച അ​തെ ആ​വേ​ശ​ത്തോ​ടെ പ​ദ്ധ​തി​ക്കാ​യി രം​ഗ​ത്തി​റ​ങ്ങി വീ​ര​ന്‍റെ പു​ത്ര​ൻ ശ്രേയാം​സ് കു​മാ​റാ​ണ് നാ​യ​ക​സ്ഥാ​ന​ത്ത്.​ പ​ക്ഷേ, അ​ദ്ദേ​ഹം ന​യി​ക്കു​ന്ന മാ​തൃ​ഭു​മി അ​ത്ര​യും ആ​വേ​ശം കാ​ണി​ക്കു​ന്നി​ല്ല.

സിപിഎം പാ​ർ​ട്ടി സെ​ക്ര​ട്ട​റി കോടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യോ​ടെ മുഖ്യമന്ത്രി പാ​ർ​ട്ടി​യി​ൽ ഉ​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി കേ​ര​ള​ത്തി​നു വെ​ളി​യി​ൽ സ്വീക​രി​ക്കു​ന്ന വി​ക​സ​ന സ​ീപ​ന​ങ്ങ​ൾ​ക്ക് ചേ​രു​ന്ന​ത​ല്ല​ല്ലോ ഈ ​പ​ദ്ധ​തി എ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി കൊ​ടു​ത്തു​കൊ​ണ്ട​ല്ല വാ​യ​ട​പ്പി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്‌്ട്രയി​ൽ സ​മാ​ന​മാ​യ ബോം​ബെ-അ​ഹ​മ്മദാബാ​ദ് ബു​ള്ള​റ്റ് തീ​വ​ണ്ടി പ​ദ്ധ​തി​ക്കെതി​രേ എ​ന്തേ പാ​ർ​ട്ടി പ്ര​തി​ഷേ​ധി​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​നും ശ​രി​യാ​യ ഉ​ത്ത​ര​മി​ല്ല. പാ​ർ​ട്ടി​യു​ടെ പ​ത്ര​മാ​യ പീ​പ്പി​ൾ​സ് ഡമോ​ക്ര​സി​യിയിലെ​ ലേ​ഖ​ന​ങ്ങ​ളും കെ​-റെ​യി​ൽ പോ​ലു​ള്ള പ​ദ്ധ​തി​ക്ക് എ​തി​രാ​ണ​ല്ലോ എ​ന്ന ചോ​ദ്യ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

എ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീക​രി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മി​ഡി​യയി​ൽ കോ​ണ്‍​ഗ്ര​സ് എം.​പി. ശ​ശി ത​രൂ​ർ അ​ട​ക്ക​മു​ള്ളവ​ർ വ​ന്നി​രി​ക്കു​ന്നു.

കോ​ണ്‍​ഗ്ര​സി​ലാ​യ​തുകൊ​ണ്ട് ഇ​ങ്ങ​നെ ന​ട​ക്കു​ന്നു എ​ന്ന് പ​രി​ത​പി​ക്കു​ന്ന​വ​രും ത​രൂരി​നെ പ്ര​ശം​സി​ക്കു​ന്ന​വ​രും ഉ​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്‌റുവി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ രാ​ഷ്‌്ട്രപ​തി രാ​ജേ​ന്ദ്ര​പ്ര​സാ​ദും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ലും എ​ടു​ത്ത നി​ല​പാ​ടു​ക​ളാ​ണ് അ​വ​ർ ഉ​ദാ​ഹ​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ സി​പിഎ​മ്മി​ൽ പി​ണ​റാ​യി​യും വി.​എ​സും ത​മ്മി​ൽ ന​ട​ന്ന​ പോ​രാ​ട്ട​ത്തെ​യും എം.വി. രാ​ഘ​വ​ന്‍റെ നേതൃത്വത്തി​ൽ ന​ട​ന്ന ബ​ദ​ൽരേ​ഖാ നീ​ക്ക​ങ്ങ​ളെ​യും ആ​ണ് ഉദാഹ​ര​ണ​മാ​യി കൊ​ണ്ടു​വ​ന്ന​ത്. അ​താ​ണ് ന്യാ​യീക​ര​ണ​​ത്തൊഴി​ലാ​ളി​ക​ളു​ടെ വൈ​ഭ​വം. സോ​മ​നാ​ഥ ക്ഷേ​ത്ര കാ​ര്യ​ത്തി​ൽ പ​ട്ടേ​ലും രാ​ജ​ൻ ബാ​ബു​വും എ​ടു​ത്ത നി​ലാ​പാ​ടാ​യി​രു​ന്നി​ല്ല നെ​ഹ്‌റുവി​ന്‍റേത്. അ​തും ഇ​ത്ത​രം ഒ​രു പ​ദ്ധ​തി​യു​മാ​യി എ​ങ്ങ​നെ തു​​ല​നം ചെ​യ്യാ​നാ​വും? സിപി​എ​മ്മി​ൽ ഒ​രു​കാ​ല​ത്തു ന​ട​ന്ന അ​ധി​കാ​ര വ​ടം​വ​ലി​യും ഇ​ത്ത​രം ഒ​രു പ​ദ്ധ​തി​യു​മാ​യി എ​ങ്ങ​നെ തു​ല​നം ചെ​യ്യാ​നാ​വും?

ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ

പെ​ട്രോ​ൾ വി​ല​ കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​റ​ച്ചത​നു​സ​രി​ച്ച കു​റ​വു വ​രു​ത്താ​ൻപോ​ലും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടുമൂ​ലം ക​ഴി​യാ​ത്ത സ​ർ​ക്കാ​ർ, കെഎ​സ്ആ​ർടിസി​യി​ൽ ശ​ന്പ​ള​ക്കു​ടി​ശി​ക വ​രു​ത്തു​ന്ന സ​ർ​ക്കാ​ർ എ​ങ്ങ​നെ ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കും എ​ന്ന് ജ​നം സം​ശ​യി​ക്കു​ന്നു. മൂല​ന്പ​ള്ളി​യി​ൽനി​ന്നു കുടി​യി​റ​ക്കി​യ​വ​രെ ഇ​തു​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ത്ത, പ്ര​ള​യക്കെ​ടു​തി​യി​ൽ വ​ല​ഞ്ഞ​വ​ർ​ക്കാ​യി ഉ​ണ്ടാ​ക്കി​യ റീ​ബി​ൽ​ഡ് കേ​ര​ള എ​വി​ടെയെത്തി എ​ന്നു പ​റ​യാ​ത്ത സ​ർ​ക്കാ​രിനെ എ​ങ്ങ​നെ വി​ശ്വ​സി​ക്കും? നാ​ട്ടി​ലെ പൗ​ര​പ്ര​മു​ഖ​രു​ടെ എ​ല്ലാം യോ​ഗം വി​ളി​ച്ചുകൂ​ട്ടി മു​ഖ്യ​മ​ന്ത്രിത​ന്നെ അ​വ​രു​മാ​യി സം​സാ​രി​ക്കാ​നാ​ണ് പ​രി​പാ​ടി.​ അ​വ​ർ​ക്ക​ല്ല​ല്ലോ, സാ​ധാ​ര​ണ​ക്കാ​ർ​ക്ക​ല്ലേ സ്ഥല​വും വീ​ടും ന​ഷ്ട​പ്പെ​ടു​ക എ​ന്ന​താ​ണ് വി​ഷ​യം.

പ​ദ്ധ​തി​ക്കെ​തി​രേ ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​ർ​ത്തു​ന്ന, ആ​ഭ്യ​ന്ത​ര​മാ​യ ഭി​ന്ന​ത​ക​ൾ ഇ​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി പ​ദ്ധ​തി​ക്ക​തി​രേ വ​രു​ന്ന മു​സ്‌ലിം ലീഗി​നെ പി​ണ​റാ​യി ഭ​യ​പ്പെ​ടു​ന്ന​തി​ന്‍റെ സൂച​ന​ക​ളാ​യി. മു​സ്‌ലിം തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഒ​ന്നാ​ന്ത​രം അ​ട​യാ​ള​ങ്ങ​ളാ​യ എ​സ്ഡിപിഐ​ക്കാ​രോ​ട് വി​ശാ​ല സൗ​ഹൃ​ദം കാ​ണി​ക്കു​ന്ന പി​ണ​റാ​യി, ലീഗി​നെ വ​ർ​ഗീയ നി​ല​പാ​ടു​ക​ളു​ടെ പാ​ർ​ട്ടി​യാ​യി ചി​ത്രീക​രി​ച്ചു ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഈ ​ഭ​യ​മു​ണ്ട്. ​കെ-റെ​യി​ൽ സ​മ​രം ക​ടു​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​യുമുണ്ട്.

അനന്തപുരി / ദ്വിജൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.