ജീവനെടുക്കുംകാലത്ത് ജീവനേകാൻ അവയവദാനം
Tuesday, January 18, 2022 10:58 PM IST
അ​വ​യ​വ​ദാ​നം വീ​ണ്ടും വാ​ർ​ത്ത​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ലോ​കം ഈ ​നാ​ളു​ക​ളി​ൾ ക​ട​ന്നുപോ​കു​ന്ന​ത്.​ അ​തി​നു​ദാ​ഹ​ര​ണ​മാ​യി അ​മേ​രി​ക്ക​യി​ൽ ഈയിടെ 57 വ​യ​സു​ള്ള ഒ​രാ​ളി​ൽ ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ ഹൃ​ദ​യം മ​നു​ഷ്യ​നി​ല്‍ വി​ജ​യ​ക​ര​മാ​യി വച്ചു​പി​ടി​പ്പി​ച്ച സം​ഭ​വ​ത്തെ കാ​ണാം.​ അ​മേ​രി​ക്ക പോ​ലു​ള്ള വ​ലി​യ രാ​ജ്യ​ങ്ങ​ളി​ൽ പോ​ലും ദീ​ര്‍​ഘ​കാ​ല​മാ​യി അ​വ​യ​വ​ദാ​ന​രം​ഗ​ത്ത് നേ​രി​ടു​ന്ന ദൗ​ര്‍​ല​ഭ്യം വ​ള​രെ വ​ലു​താ​ണ് എ​ന്നു കാ​ണി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​രീ​ക്ഷ​ണ​ം.​ കൃ​ത്യ​സ​മ​യ​ത്ത് അ​വ​യ​വം മാ​റ്റി​വ​യ്ക്കാ​ൻ സാധി​ക്കാ​ത്ത​തി​നാ​ൽ അ​മേ​രി​ക്ക​യി​ൽ 12 പേ​ർ ദി​വ​സേ​ന മ​രി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്.​ ഇ​ന്ത്യ​യി​ലും സ്ഥി​തി മ​റ്റൊ​ന്ന​ല്ല.​

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ 2012 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന "മൃ​ത​സ​ഞ്ജീ​വ​നി'യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​വ​യ​വ​ദാ​നം ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​രു​ടെ എ​ണ്ണം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ഈ ​മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ആ​വ​ശ്യ​മാണെ​ന്നാ​ണ്.​ അ​ടു​ത്ത ബ​ന്ധു​വി​നോ സു​ഹൃ​ത്തി​നോ ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ഴാ​ണ് ഇ​തി​ന്‍റെ പ്രാ​ധാ​ന്യം എ​ത്രമാ​ത്ര​മു​ണ്ടെ​ന്ന് നാം ​തി​രി​ച്ച​റി​യു​ന്ന​ത്. ​വൈ​ദ്യ​ശാസ്ത്രം എ​ത്ര​യൊ​ക്കെ പു​രോ​ഗ​മി​ച്ചാ​ലും മ​നു​ഷ്യ​ന്‍റെ കാ​രു​ണ്യംകൂ​ടി ചേ​ര്‍​ത്തുവ​ച്ചു മാ​ത്ര​മേ അ​വ​യ​വ​ം മാ​റ്റി​വ​യ്ക്ക​ല്‍ സാ​ധ്യ​മാകുക​യു​ള്ളൂ.

തുടക്കം

1954ലാ​ണ് ലോ​ക​ത്ത് ആ​ദ്യ​മാ​യി വി​ജ​യ​ക​ര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. 1967ൽ അ​മേ​രി​ക്ക​യി​ല്‍ ആ​ദ്യ ക​ര​ള്‍മാ​റ്റശ​സ്ത്ര​ക്രി​യ, 1967 സൌ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍ ആ​ദ്യ ഹൃ​ദ​യ​മാ​റ്റശ​സ്ത്ര​ക്രി​യ, 1983 കാ​ന​ഡ​യി​ല്‍ ശ്വാ​സ​കോ​ശ​മാ​റ്റശ​സ്ത്ര​ക്രി​യ തു​ട​ങ്ങി​യ​വ വിജയകരമായി നടത്തി.

ഇ​ന്ത്യ​യി​ൽ ആ​ദ്യ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത് 1965ല്‍ ​മുംബൈ​യി​ലെ കെഇഎം ആ​ശു​പ​ത്രി​യി​ലാ​ണ്. ജീ​വ​നു​ള്ള ദാ​താ​വി​ന്‍റെ വൃ​ക്ക ആ​ദ്യം മാ​റ്റി​വ​ച്ച​ത് 1971ല്‍ ​സിഎംസി വെ​ല്ലൂ​രില്‍ ആ​ണ്. ​വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​നേ​ക്കാ​ളും സ​ങ്കീ​ര്‍​ണമാ​യ ക​ര​ള്‍ മാ​റ്റിവ​യ്ക്ക​ല്‍ ന​ട​ന്ന​ത് 90ക​ളി​ലാ​ണ്. ചി​കി​ത്സാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു മ​നു​ഷ്യ​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ അ​വ​ന്‍റെ ശ​രീ​ര​ത്തി​ല്‍​നി​ന്നും നീ​ക്കം ചെ​യ്യു​ന്ന​തി​നും മ​റ്റൊ​രാ​ളി​ന്‍റെ ശ​രീ​ര​ത്തി​ല്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​നു​ഷ്യാ​വ​യ​വ​ങ്ങ​ളു​ടെ ക​ച്ച​വ​ട​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​നും വേ​ണ്ടി​ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ച്ച നി​യ​മ​മാ​ണ് 1994ല്‍ ​നി​ല​വി​ല്‍ വ​ന്ന Transplantation of Human Organs Act (THOA). 2012 ഓ​ഗ​സ്റ്റ് 12ന് ​കേ​ര​ള​സ​ര്‍​ക്കാ​രി​ന്‍റെ സം​രം​ഭ​മാ​യ "മൃ​ത​സ​ഞ്ജീ​വ​നി' പ​ദ്ധ​തി നി​ല​വി​ല്‍ വ​ന്നു. ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി Kerala Network for Organ Sharing (KNOS) എ​ന്ന ഏ​ജ​ന്‍​സി രൂ​പീ​കൃ​ത​മാ​യി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന KNOS വ​ഴി ആ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലെ മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​നം ന​ട​ക്കു​ന്ന​ത്.

മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ം മാ​റ്റി​വ​യ്ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​സ​ങ്കീ​ര്‍​ണമാ​യ ശസ്ത്ര​ക്രി​യ​ക​ള്‍ കേ​ര​ള​ത്തി​ലും ന​ട​ന്നി​ട്ടു​ണ്ട്. 2015ൽ ​തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ശി​ശു​ക്ക​ള്‍ ത​മ്മി​ല്‍ ന​ട​ന്ന സം​യു​ക്ത ക​ര​ള്‍/വൃ​ക്കമാ​റ്റി​വ​യ്ക്ക​ല്‍ ഉ​ദാ​ഹ​ര​ണ​മാ​ണ്. കൂ​ടാ​തെ, അ​ടു​ത്തി​ടെ ന​ട​ന്ന അ​വ​യ​വ​ദാ​ന​ത്തി​ൽ ഒ​രു വ്യ​ക്തി​യു​ടെ എട്ട് അ​വ​യ​വ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​തും പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

മരണത്തിനു മുന്പും ശേഷവും

ക​ണ്ണു​ക​ള്‍, ഹൃ​ദ​യ​വാ​ല്‍​വു​ക​ള്‍ തു​ട​ങ്ങി​യവ മ​ര​ണ​ശേ​ഷ​വും പ​രി​മി​ത​മാ​യ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ നീ​ക്കം ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. നേ​ത്ര​ദാ​നം വീ​ടു​ക​ളി​ല്‍വ​ച്ചു മ​ര​ണം സം​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കുപോ​ലും സാ​ധ്യ​മാ​ണ്. അ​തുവ​ഴി ര​ണ്ടുപേ​രു​ടെയെ​ങ്കി​ലും ജീ​വി​ത​ത്തി​ലേ​ക്ക് വെ​ളി​ച്ചം പ​ക​രാ​ന്‍ സാ​ധി​ക്കു​ന്ന​തു​മാ​ണ്.

പ​ക്ഷേ, ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ മാ​റ്റിവ​യ്ക്ക​ണമെങ്കി​ല്‍ ജീ​വ​നോ​ടു​ള്ള അ​വ​സ്ഥ​യി​ല്‍ ദാ​താ​വി​ല്‍നി​ന്ന് അ​വ നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ്. ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ലെ അ​വ​യ​വ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​നസ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​ലൂ​ടെ​യു​ള്ള ര​ക്ത​ചംക്രമണം ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​സ്തി​ഷ്ക​മ​ര​ണം എ​ന്ന ആ​ശ​യംത​ന്നെ പ്ര​ചാ​ര​ത്തി​ലാ​യ​ത്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ (പ​രിക്ക്, ര​ക്ത​സ്രാ​വം, ചി​ല മ​സ്തി​ഷ്ക ട്യൂ​മ​ര്‍) മ​സ്തി​ഷ്ക​ത്തി​ന് ഏ​ല്‍​ക്കു​ന്ന ഏ​റ്റ​വും ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണ് മ​സ്തി​ഷ്ക​മ​ര​ണം. അ​താ​യ​ത്, തി​രി​ച്ചു​വ​ര​വ് സാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ മ​സ്തി​ഷ്ക​ത്തി​ന് കേ​ട് സം​ഭ​വി​ച്ച് നി​ര്‍​ജീ​വ​മാ​കു​ന്ന അ​വ​സ്ഥ​യ്ക്കാ​ണ് മ​സ്തി​ഷ്ക​മ​ര​ണം എ​ന്നു പ​റ​യു​ന്ന​ത്.


ശ​രീ​ര​ത്തി​ന്‍റെ മ​റ്റ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം യ​ന്ത്ര​സ​ഹാ​യ​ത്താ​ലും മ​രു​ന്നി​ന്‍റെ സ​ഹാ​യ​ത്താ​ലും വ​ള​രെ കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍കൂ​ടി മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. ഈ ​അ​വ​സ്ഥ​യി​ലാ​ണ് അ​വ​യ​വ​ദാ​നം സാ​ധ്യ​മാ​കു​ന്ന​ത്. ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ച് പൂ​ര്‍​ണമാ​യി മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ അ​വ​യ​വ​ദാ​നം സാ​ധ്യ​മാ​വു​ക​യി​ല്ല

സ​മ്മ​ത​പ​ത്രം എ​ഴു​തി​വ​യ്ക്കാം

ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ അ​വ​യ​വ​ദാ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും മ​രി​ച്ചശേ​ഷം അ​വ​യ​ങ്ങ​ള്‍ മ​റ്റൊ​രാ​ള്‍​ക്ക് ദാ​നം ചെ​യ്യാം.​ എ​ന്നാ​ല്‍ ഇ​തി​നും മ​ടി​ക്കു​ന്ന​വ​രു​ണ്ട്. മ​ര​ണ​ശേ​ഷം എ​ന്ത് എ​ന്ന ചി​ന്ത​യാ​ണ് അ​വ​രെ ഇ​തി​ല്‍ നി​ന്നു പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. മ​ര​ണ​ശേ​ഷം നാം ​വെ​റും ശ​രീ​ര​ങ്ങ​ള്‍ മാ​ത്ര​മാ​യി മാ​റു​മെ​ന്ന് ഉ​റ​പ്പാ​യി​രിക്കവെ ഈ ​ആ​ശ​ങ്ക തീ​ര്‍​ത്തും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണ്. കൊ​ഴി​ഞ്ഞുവീ​ഴു​ന്ന ഇ​ല​ക​ള്‍ മ​ര​ത്തി​ന് വ​ള​മേ​കു​ന്ന പോ​ലെ നമ്മുടെ അ​ഭാ​വം മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തെ പ്ര​കാ​ശി​പ്പി​ക്ക​ട്ടെ. അ​തു​കൊ​ണ്ട് മ​ര​ണ​ശേ​ഷം അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ന​ല്‍​കാ​നു​ള്ള സ​മ്മ​ത​പ​ത്രം മു​ന്‍​കൂ​ട്ടി എ​ഴു​തിവ​യ്ക്കാം. ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ളെ​ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. മ​ര​ണ​ശേ​ഷം അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ത്ര​മേ അ​വ​യ​വ​ദാ​നം സാ​ധ്യ​മാ​കൂ എ​ന്ന​തി​നാ​ലാ​ണി​ത്.​ അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്ര​വും ഡോ​ണ​ര്‍ കാ​ര്‍​ഡും KNOS​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

നടപടിക്രമങ്ങൾ

ഒ​രു രോ​ഗി​ക്കു മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച​തി​നു ശേ​ഷം, രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​വ​യ​വ​ദാ​ന​ത്തി​നു ത​യാ​റാ​ണെ​ങ്കി​ല്‍ ആ ​വി​വ​രം ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റെ അ​റി​യി​ക്കേ​ണ്ട​താ​ണ്. ബ​ന്ധു​ക്ക​ള്‍​ക്ക് ഇ​തേ​പ്പ​റ്റി​യു​ള്ള അ​വ​ബോ​ധം ഇ​ല്ലാ​ത്തപ​ക്ഷം ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍ത​ന്നെ അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള സാ​ധ്യ​ത ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ന്നു. അ​വ​യ​വ​ദാ​നം സാ​ധ്യ​മാ​കണ​മെ​ങ്കി​ല്‍ ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​തം അ​നി​വാ​ര്യ​മാ​ണ്.

മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യ ഡോ​ക്ട​ര്‍​മാ​രു​ടെ പാ​ന​ല്‍, അ​വ​യ​വ​ദാ​നം ന​ട​ത്തു​ന്ന രോ​ഗി​യി​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​കൾ ന​ട​ത്തി മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്നു. ഈ ​പ്ര​ക്രി​യ ആ​റു മ​ണി​ക്കൂ​റി​നു ശേ​ഷം ന​ട​ത്തി മ​സ്തി​ഷ്ക​മ​ര​ണം വീണ്ടും ഉ​റ​പ്പി​ക്കു​ന്നു. ഉ​ചി​തമായ സ്വീ​ക​ര്‍​ത്താ​ക്ക​ളെ തെര​ഞ്ഞെ​ടു​ത്തുക​ഴി​ഞ്ഞാ​ല്‍ ദാ​താ​വി​ന്‍റെ​യും സ്വീ​ക​ര്‍​ത്താ​വിന്‍റെ​യും ശ​സ്ര്ത​ക്രി​യ​ക​ള്‍ ഒ​രേ സ​മ​യ​ത്ത് പ​ല ആ​ശു​പ​ത്രി​ക​ളി​ലും തു​ട​ങ്ങു​ന്നു. ഇ​ന്ത്യയി​ലെ നി​യ​മ​പ്ര​കാ​രം അ​വ​യ​വ​മാ​റ്റ​ത്തി​നാ​യി യാ​തൊ​രു വി​ധ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​നു​വ​ദ​നീ​യ​മ​ല്ല.

ദാനം ചെയ്യാവുന്ന അവസ്ഥ

ശി​ശു​ക്ക​ള്‍ മു​ത​ല്‍ വൃ​ദ്ധ​ര്‍ വ​രെ ഏ​തൊ​രു വ്യ​ക്തി​ക്കും പ്രാ​യ​ഭേ​ദ​മെ​ന്യേ പ്ര​സ​ക്ത​മാ​യ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​വു​ന്ന​താ​ണ്. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍, കാ​ന്‍​സ​ര്‍ മു​ത​ലാ​യ​വ മൂ​ലം മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ അ​വ​യ​വ​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​റി​ല്ല.

ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ല്‍ വ​ള​രെയ​ധി​കം ആ​ള്‍​ക്കാ​രെ ബാ​ധി​ച്ചി​രി​ക്കു​ന്ന ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ളാ​ണ് പ്ര​മേ​ഹം, ര​ക്താ​തി​മ​ര്‍​ദം മു​ത​ലാ​യ​വ. ഈ ​രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് എ​ല്ലാ അ​വ​യ​വ​വും ദാ​നം ചെ​യ്യാ​ന്‍ പറ്റിയില്ലെങ്കിലും ദാ​നം ചെ​യ്യാ​ന്‍ സാ​ധ്യ​മാ​യ പ​ല​ അ​വ​യ​വ​ങ്ങ​ളുമുണ്ട്. അ​വ​യ​വ​ദാ​നം സാ​ധ്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ഏ​തൊ​ക്കെ അ​വ​യ​വം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം തീ​രു​മാ​നി​ക്കു​ന്ന​താ​ണ്.

ജോ​ബി ബേ​ബി
(ലേഖകൻ കു​വൈ​റ്റി​ൽ ന​ഴ്സാ​ണ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.