Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ദൗത്യ നിർവഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?
ഇ.കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി എം.ടി. അബ്ദുള്ള മൗലവി ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന ന്യായീകരണവും മറുഭാഗത്തുള്ളവർ നടത്തുന്നുണ്ട്. കൂടാതെ, ചില മുസ്ലിം പണ്ഡിതർ പ്രമാണങ്ങൾ ഉദ്ധരിച്ചു സമസ്ത പണ്ഡിതന്റെ പ്രവൃത്തിയെ ആദർശവത്കരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. ചില മുഖ്യധാരാ ദൃശ്യ മാധ്യമങ്ങളും ഇപ്പോൾ ഈ വിഷയം ചർച്ചയാക്കിയിരിക്കുന്നു! മതനിയമമാണോ ഭരണഘടന നൽകുന്ന പൗരാവകാശമാണോ മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ബാധകം എന്ന രീതിയിലുള്ള ചില ചോദ്യങ്ങളും ചർച്ചകളിൽ ഉയർന്നു കേട്ടു.
മുസ്ലീം സമുദായത്തിലെ ഇത്തരം വിഷയങ്ങളിൽ പുറത്തുള്ളവർ അഭിപ്രായം പറയുന്നതിൽ അനൗചിത്യമുണ്ട്. എങ്കിലും, ഒരു പൊതു പരിപാടിയിൽവച്ചു നടന്ന കാര്യമായതിനാലും സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച ചർച്ചകൾ സജീവമായതിനാലും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് അവിവേകമാകില്ല എന്നു കരുതുന്നു.
മാതാധിഷ്ഠിത സമൂഹങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീ-പുരുഷ തുല്യതയും
ഇന്ത്യൻ ജനാധിപത്യം സ്ത്രീകൾക്കു കുടുംബത്തിൽ മാത്രമല്ല സമൂഹത്തിലും തുല്യ അന്തസും അവസരങ്ങളും ഉറപ്പുനൽകുന്നുണ്ട്. എങ്കിലും ഇന്ത്യയിൽ മിക്കവാറും എല്ലാ സമുദായങ്ങളും മതബദ്ധമായ ആദർശങ്ങളിലാണ് അടിയുറപ്പിക്കപ്പെട്ടിട്ടുള്ളത്. വിവിധ മത സമൂഹങ്ങൾക്കു സ്ത്രീ-പുരുഷ സമത്വത്തെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടാവാം. മത നിയമങ്ങളുടെ വ്യാഖ്യാനത്തിൽ നമ്മൾ ഇന്ത്യക്കാർ പൊതുവേ പാശ്ചാത്യരുടെ അത്രയും തുറന്ന സമീപനമല്ല പുലർത്തുന്നത്. ലിബറൽ എന്നു വിശേഷിപ്പിക്കാവുന്ന കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്ന വ്യക്തികളും സമൂഹങ്ങളും ഇല്ലെന്നല്ല. സമൂഹത്തിന്റെ മുഖ്യധാര മതനിഷ്ഠമായ പാരമ്പര്യങ്ങളിലൂടെയും രീതികളിലൂടെയുമാണ് ചരിക്കുന്നത്.
മാറുന്ന സമൂഹവും മാറ്റമില്ലാത്ത മതശാസനകളും
സമൂഹം നിരന്തരം മാറിക്കൊണ്ടാണിരിക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ എന്ന ബോധം എല്ലാവർക്കും ഉണ്ടാവണം. ലോകം എത്തിനിൽക്കുന്ന ശാസ്ത്രീയവും സാങ്കേതികവും സാംസ്കാരികവുമായ പുരോഗതിക്കൊത്തു കാലഘട്ടത്തിനു വെളിച്ചം പകർന്നു മുന്നേറാൻ പരാജയപ്പെടുന്ന മതങ്ങൾ കലഹരണപ്പെട്ടു പോകും എന്നതിൽ സംശയമില്ല. കാരണം, പുരോഗതിയിൽനിന്നു പുരോഗതിയിലേക്കുള്ള മനുഷ്യ വംശത്തിന്റെ പ്രയാണത്തിൽ മനുഷ്യനു വെളിച്ചം പകരുകയാണ് മതങ്ങളുടെ ദൗത്യം. ഓരോ കാലഘട്ടത്തിലെയും മനുഷ്യരുടെ ചിന്തയെയും ആദർശങ്ങളെയും പ്രതീക്ഷകളെയും പ്രത്യാശാഭരിതമാക്കാൻ മതങ്ങൾക്കു കഴിയണം.
ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന നിയമങ്ങളിൽ ഉറഞ്ഞുപോയ മത ദർശനങ്ങൾക്കു പുതിയ കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന മനുഷ്യവംശത്തിനു പ്രത്യാശ പകരുക എളുപ്പമല്ല. നിയമങ്ങൾ അനുസരിക്കുന്നവർക്കു സമ്മാനവും ധിക്കരിക്കുന്നവർക്കു ശിക്ഷയുമാണ് മതങ്ങളിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ക്രിസ്തു ഒരുപടി മുന്നോട്ടു പോകുന്നുണ്ട്. ക്രിസ്തു നിയമത്തെ നീതിയും വീണ്ടെടുപ്പും ഉറപ്പാക്കുന്ന ദൈവകൃപയിൽ അഥവാ ദൈവകാരുണ്യത്തിൽ പ്രതിഷ്ഠിച്ചു. അതുകൊണ്ട് നിയമത്തെ സ്നേഹത്തിന്റെ അരൂപിയിൽ വ്യാഖ്യാനിക്കാൻ മതം നിർബന്ധിതമാകുന്നു. കുറ്റവും ശിക്ഷയും എന്ന വിഷമവൃത്തത്തിൽനിന്നു രക്ഷയും വീണ്ടെടുപ്പും എന്ന സാധ്യതയിലേക്ക് അതു മനുഷ്യനു വാതിൽ തുറന്നുകൊടുക്കുന്നു. സമസ്ത സൃഷ്ടികളുടെയും വീണ്ടെടുപ്പ് അഥവാ ദിവ്യത പ്രാപിക്കൽ (ദൈവവത്കരണം) എന്ന ആദർശമാണ് അതു മുന്നോട്ടുവയ്ക്കുന്നത്.
സ്ത്രീ-പുരുഷ സമത്വം ക്രിസ്തീയ വീക്ഷണത്തിൽ
ഇവിടെ, സ്ത്രീ പ്രാമാണികമായി പുരുഷനെക്കാൾ മേന്മ കുറഞ്ഞവളായി കണക്കാക്കപ്പെടുക സാധ്യമല്ല. കാരണം സൃഷ്ടിയിലേ അവർ തുല്യ മഹത്വവും ശ്രേഷ്ഠതയും അന്തിമ ലക്ഷ്യവും ഒരുപോലെ പങ്കുവയ്ക്കുന്നവരാണ്. അവരുടെ വ്യത്യസ്തത പാരസ്പര്യത്തിനും സഖിത്വത്തിനും സന്താനോത്പാദനത്തിനും കുടുംബ ജീവിതത്തിനും വേണ്ടിയുള്ളതാണ്. ക്രിസ്തുവും സഭയും തമ്മിലുള്ള ആന്തരിക (ആത്മീയ) ഐക്യത്തോടാണ് പുരുഷനും സ്ത്രീയും ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ താദാത്മ്യപ്പെടേണ്ടത് എന്ന് സെന്റ് പോൾ പറയുന്നതാണ് ഇക്കാര്യത്തിൽ ക്രൈസ്തവരെ സംബന്ധിച്ച് പ്രാമാണികമായിട്ടുള്ളത്.
ഇത്തരം ആദർശങ്ങൾ ഓരോ മതത്തിലുമുണ്ട്. അതിനെ കാലാനുസൃതമായി വ്യാഖ്യാനിക്കുകയും ആവിഷ്കരിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വം ഓരോ മതത്തിലെയും ദൈവശാസ്ത്രജ്ഞർക്കും മതാധികാരികൾക്കുമുണ്ട്. ആന്തരികമായ സ്വയം വിമർശനത്തിലൂടെയും നവീകരണ സംരംഭങ്ങളിലൂടെയും മതത്തെ നിരന്തരം നവീകരിക്കുന്നില്ലെങ്കിൽ മതങ്ങൾ അതു രൂപംകൊണ്ട കാലഘട്ടത്തിൽ ഘനീഭ വിച്ചുനിൽക്കും. മനുഷ്യ വർഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ കാലഘട്ടത്തെ പ്രകാശിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്ന വിളക്കുമരങ്ങളകാൻ അവയ്ക്കു കഴിവില്ലാതാവുകയും ചെയ്യും.
നവീകരണവും പുനരുജ്ജീവനവും ഒന്നല്ല
മതങ്ങളിൽ മിക്കപ്പോഴും സംഭവിക്കുന്നത് നവീകരണമല്ല, പുനരുജ്ജീവനമാണ്. ആദിമ ചൈതന്യത്തെ തിരിച്ചുപിടിക്കുന്നതിനു പകരം ആദിമ രൂപത്തെ പുനരാവിഷ്കരിക്കാനുള്ള ത്വരയിൽനിന്നാണ് ഇതുണ്ടാകുന്നത്. ഇതു സമുദായത്തെ തിരിച്ചുനടക്കാൻ നിർബന്ധിക്കുന്നു. ആറാം നൂറ്റാണ്ടിലേക്കോ ഒന്നാം നൂറ്റാണ്ടിലേക്കോ ബി.സി. പതിനഞ്ചാം നൂറ്റാണ്ടിലേക്കോ മാതാനുയായികളെ തിരിച്ചുനടത്താൻ ശ്രമിക്കുന്നത്, അതിനെ എത്രമാത്രം ആദർശവത്കരിച്ചാലും ആത്മഹത്യാപരം തന്നെയാണ്.
ഇസ്ലാം മതത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിലും ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചു നടന്ന ഇസ്ലാമിക പുനരുജ്ജീവന ശ്രമങ്ങൾ ഉയർത്തിവിട്ട നവീന സലഫി-വഹാബി ആശയധാരയുടെ സ്വാധീനം ലോകമെങ്ങുമുള്ള ഇസ്ലാമിക സമൂഹങ്ങളിൽ ശക്തമാണ്. ഏഴാം നൂറ്റാണ്ടിലെ ഖലീഫമാരുടെ ആദർശലോകത്തേക്കു തിരിച്ചുപോകാൻ ഓരോ മുസ്ലിമിനെയും ബാധ്യസ്ഥനാക്കുന്ന ഈ ചിന്താധാരയുടെ സ്വാധീനം കേരളത്തിലും അതിശക്തമാണ്.
കേരളത്തിലെ പരമ്പരാഗത മുസ്ലിം സമൂഹം ഇതിനെ പ്രതിരോധിക്കാൻ പ്രയാസപ്പെടുന്ന കാഴ്ച നമ്മുടെ കണ്മുൻപിലുണ്ട്. തീവ്രവാദപരമായ ഇത്തരം ആശയഗതികളെയും അവ കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങളെയും പ്രതിരോധിക്കാൻ ശ്രമിക്കുന്ന പരമ്പരാഗത മുസ്ലിംകൾ കൂടുതൽ യാഥാസ്ഥിതികരാകുന്ന കാഴ്ചയും സോഷ്യൽ മീഡിയകളിൽ സുലഭമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില മുസ്ലിം മതപണ്ഡിതന്മാർ മേല്പറഞ്ഞ സംഭവത്തെ മുസ്ലിം പ്രമാണിക ഗ്രന്ഥങ്ങളുടെ വെളിച്ചത്തിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഇതിന് ഉദാഹരണമാണ്.
ഇസ്ലാമിൽ സ്ത്രീകളെ പുരുഷന്മാർ കാണാൻ പാടില്ല എന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവർ വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നും മറ്റുമുള്ള അനുശാസനങ്ങളെ എക്കാലത്തേക്കുമുള്ള ആദർശങ്ങളായി അവതരിപ്പിച്ചുകൊണ്ടാണ് സമസ്തയുടെ നേതാക്കളെയും ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രീയ നേതാവിന്റെ ഉൾപ്പെടെയുള്ളവരുടെ നിലപാടിനെയും ന്യായീകരിക്കാൻ ചില ഉസ്താദുമാർ ശ്രമിക്കുന്നത്. ഇതു തികച്ചും ദൗർഭാഗ്യകരമാണ് എന്നു പറയാതെ വയ്യ. കാരണം, ഈ രണ്ടു സമീപനങ്ങളും മുസ്ലിം സമുദായത്തെ ഒരുപോലെ പിന്നോട്ടടിക്കുന്നതും സാമൂഹ്യമായി അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതുമാണ്.
പാതിരാമണ്ണയിൽ എന്താണുണ്ടായത്?
പത്താം ക്ലാസുകാരിയായ ഒരു പെൺകുട്ടി മുസ്ലിം മതനിയമങ്ങൾ അനുശാസിക്കുന്ന വേഷവിധാനങ്ങളോടെയും ഒപ്പം മാസ്കും ധരിച്ച് തിരിച്ചറിയാൻപോലും കഴിയാത്തവിധം വസ്ത്രത്തിൽ മൂടി, തലയും താടിയും ഏതാണ്ട് പൂർണമായും നരച്ച മത പണ്ഡിതരും സമുദായ നേതാക്കളും നിരന്നുനിൽക്കുന്ന ഒരു സ്റ്റേജിലേക്ക്, അവളുടെ പേരുവിളിച്ചപ്പോൾ കടന്നു ചെല്ലുന്നു. മുഖ്യാതിഥിയിൽനിന്ന് അവൾ സമ്മാനം ഏറ്റുവാങ്ങുന്നു. അപ്പോൾ സ്റ്റേജിൽനിന്ന് അധികാരത്തോടുകൂടിയ ഒരു ശബ്ദം മുഴങ്ങുന്നു. ആരാണ് പത്താം ക്ളാസുകാരിയെ സ്റ്റേജിലേക്കു ക്ഷണിച്ചത്. ഇതൊന്നും ഇസ്ലാമിൽ അനുവദനീയമല്ല എന്നാണ് ആ ശാസനാസ്വരത്തിന്റെ സാരം.
ആദരവും പ്രോത്സാഹനവും പ്രതീക്ഷിച്ചാണ് ആ പെൺകുട്ടി ആ സദസിലേക്കു കടന്നുവന്നത്. പക്ഷേ അവിടെ കാണാൻ കഴിഞ്ഞത് ആ കുട്ടിയുടെ ആത്മവിശ്വാസവും ആത്മാഭിമാ നവും പാടെ തകർത്തുകളയുന്ന കാഴ്ചയായിരുന്നു. ഇനി ജീവിതകാലത്ത് ഒരിക്കലും അവൾ സ്വന്തം വീട്ടിൽപ്പോലും പുരുഷന്മാരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കും എന്നു കരുതാൻ വയ്യ. ആ കുട്ടിയുടെ കണ്ണിലൂടെ ആ സംഭവത്തെ കാണാൻ ശ്രമിക്കുമ്പോൾ, കണ്ണുനിറയുക മാത്രമല്ല, ഹൃദയം തകരുകയാണ്. പെണ്ണായി പിറന്നതിൽ അവൾ എത്രത്തോളം വേദനിച്ചിട്ടുണ്ടാവും! മതം എന്തുതരം വെളിച്ചമാണ് അവളുടെ ഹൃദയത്തിൽ പകർന്നിട്ടുണ്ടാവുക? എന്തു പ്രത്യാശയാണ് അവളുടെ ഭാവിയെപ്പറ്റി അവൾക്കു നൽകിയിട്ടുണ്ടാവുക?
മതങ്ങൾ മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കരുത്
ആ പെൺകുട്ടിക്ക് സംഭവിച്ചതുപോലെ, ഒരു മതവും ഇത്ര പ്രത്യക്ഷമായ വിവേചനവും അപമാനവും ഒരു സ്ത്രീയുടെമേൽ ചൊരിയരുത്. മതത്തിന്റെ പേരിൽ, നിയമവും ഭരണഘടനയും അനുശാസിക്കുന്ന അവകാശങ്ങളും അന്തസും സ്ത്രീക്കോ പുരുഷനോ നിഷേധിക്കാൻ ആർക്കും അവകാശമില്ല. ഒരു വ്യക്തിക്കു വേണമെങ്കിൽ അയാൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും അവകാശം വേണ്ടെന്നു വയ്ക്കാം. എന്നാൽ മനുഷ്യ വ്യക്തികൾ എന്ന നിലയിൽ പൗരന്മാർക്കു നല്കപ്പെട്ടിരിക്കുന്ന തുല്യ അന്തസും മഹത്വവും വേണ്ടെന്നുവയ്ക്കാനോ, മറ്റുള്ളവരാൽ കവർന്നെടുക്കപ്പെടുന്നതിന് അനുവദിച്ചു കൊടുക്കാനോ വ്യക്തിക്ക് അവകാശമില്ല. അതു സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യവംശത്തിന്റെ അന്തസ് സംരക്ഷിക്കപ്പെടുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ ബോധ്യത്തിലാണ് ‘മനുഷ്യാവകാശങ്ങൾ' എന്ന ആശയം കുടികൊള്ളുന്നത്.
ഇവിടെ ഒരു കാര്യംകൂടി സൂചിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കേരളം പലപ്പോഴും അവകാശപ്പെടുന്ന ‘പ്രബുദ്ധത' നിലകൊള്ളുന്നത് ഭരണഘടനയിലും നിയമങ്ങളിലും മാത്രമല്ല. ഓരോ സമുദായവും അതിനുള്ളിൽ നടത്തിയിട്ടുള്ള സ്വയം വിമർശനത്തിന്റെയും നവീകരണ ശ്രമങ്ങളുടെയും ഫലമായി സമുദായങ്ങൾ ആർജിച്ചെടുത്ത വിദ്യാഭ്യാസ ബൗദ്ധിക വളർച്ചയിലും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള മാനസിക വളർച്ചയിലുമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ഫലദായകത്വം മാറ്റത്തെ ഉൾക്കൊള്ളാനുള്ള കഴിവനുസരിച്ചാണ് ഓരോ സമുദായത്തിലും സംഭവിച്ചതും സംഭവിക്കുന്നതും. മുസ്ലിം സമൂഹം ഈ മാറ്റം എത്രകണ്ട് ഉൾക്കൊണ്ടിട്ടുണ്ട് എന്ന് ആത്മപരിശോധന ചെയ്യുന്നതു നല്ലതാണ്.
മതത്തെ ഉള്ളിൽനിന്നു സ്വയം വിമർശനം നടത്തുന്നതിനും കാലഘട്ടവും മനുഷ്യ വംശവും ആവശ്യപ്പെടുന്ന മാറ്റങ്ങൾ ഉള്ളിൽനിന്ന് വളർത്തിക്കൊണ്ടുവരുന്നതിനും കഴിയുന്ന സമുദായ നേതൃത്വവും ആത്മീയ-പണ്ഡിത സമൂഹവുമാണ് എല്ലാ മതങ്ങളിലും ഉണ്ടാകേണ്ടത്. കാലഘട്ടം അതാവശ്യപ്പെടുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് പെരിന്തൽമണ്ണയ്ക്കടുത്ത രാമ പുരം പാതിരാമണ്ണയിൽ നമ്മൾ കണ്ടത്.
ഫാ. വർഗീസ് വള്ളിക്കാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?
ഫാ. വർഗീസ് വള്ളിക്കാട്ട്
സംരക്ഷിത വ
വൈദ്യുതി ചാർജ് വർധനയല്ല പരിഹാരം
ജേക്കബ് മുതിരേന്തിക്കൽ
കെഎസ്ഇബി 6.6 ശത
അജ്ഞത പരമാനന്ദമാകുന്നിടത്ത് ജ്ഞാനിയാകുന്നതു വിഡ്ഢിത്തം
സിപിഎം നേതൃത്വം ജ്ഞാനികളും രാഷ്ട്രീയവകതിരിവുമുള്ളവരായി
ഒന്നിച്ചുപ്രവർത്തിക്കാൻ ബ്രിക്സ് രാജ്യങ്ങൾ
ലോകജനസംഖ്യയുടെ 41ശതമാനം, ലോ
തട്ടിപ്പുകാർ വാഴും കാലമോ?
അനന്തപുരി/ദ്വിജന്
പണ്ടൊക്കെ വലതുപക്ഷക്കാരുടെ കു
ദീപിക ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ കാണും
പരിസ്ഥിതിലോല മേഖലാ നിർണയം സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ
പണക്കരുത്തിന്റെ മഹാനാടകം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ചേരിമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും വിമതനീ
നാളികേര കർഷകർ ജീവിക്കേണ്ടേ?
പി. രാജേന്ദ്രപ്രസാദ്
കേരമഹിമയിൽ കേൾവികേ
ചുവപ്പുനാടകൾ അഴിയട്ടെ
ജോണ്സണ് വേങ്ങത്തടം
സർക്കാർ ഓഫീസ
മഹാപ്രതിസന്ധിയിൽ മഹാരാഷ്ട്ര
സെബി മാത്യു
കാൽ നൂറ്റാണ്ട് കാലത്തെ സഖ്യം
‘ഗ്യാസുപോയ’ അടുക്കളകൾ
സോനു തോമസ്
ഇന്ധന വിലവർധനയുടെ വാ
അത്രമേൽ ആകുലം അന്പൂരിയുടെ ആകാശം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ - 6/ സിജോ പൈനാടത്ത്
രാത്രിയിൽ ഇനി ഓട്ടോറിക
തൊഴിലില്ലായ്മയും പ്രതിഷേധാഗ്നിയും
ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്
ഇടുക്കി മിടുക്കിയായാൽ ആർക്കാണു കുഴപ്പം?
“ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസിൽദാര
സഞ്ചാരികള്‍ ഹാപ്പിയാണ് അവിടെ ജീവിക്കുന്നവരോ?
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു...
അവയിലൂ
കേരളത്തിന്റെ ‘സുവർണ’കാലം
വർത്തമാനകാലത്തായാലും ഭൂതകാലത്തായാലും സുവർണകാലം എപ്പോഴും
‘തള്ളാണോ, തള്ള് ’?
അനന്തപുരി/ദ്വിജന്
കള്ളക്കടത്തു കേസിലെ പ്രതിയായ സ
സർക്കാർ കണ്ണുതുറന്നു കാണട്ടെ
1970ൽ സർക്കാരിന്റെ വികസനപദ്ധതിക്കുവേണ്ടി കൃഷിഭൂമി വിട്ടുനൽകി
അച്ഛൻ എന്നും അച്ഛൻതന്നെ
ഇന്ന് ലോകപിതൃദിനം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമ
വയനാടിന്റെ വ്യാകുലങ്ങൾ
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ -2 / സിജോ പൈനാടത്ത്
‘താമരശേരി ചൊരം.
അഗ്നിപരീക്ഷയിൽ പുകഞ്ഞ്...
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
ഹ്രസ്വകാല സൈനിക നിയമന പദ്
കുടിയിറക്കത്തിനു കൂട്ടമണി?
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമ
മതങ്ങൾ വിമർശിക്കപ്പെടുന്പോൾ
ചിന്തിക്കുന്ന മനുഷ്യരുള്ള സമൂഹങ്ങളിൽ മ
ജീവധര്മശാസ്ത്രം രണ്ടാം ശീതയുദ്ധത്തില്‍
മനുഷ്യജീവിതവുമായി വള
ലോക കേരളസഭ വീണ്ടും സമ്മേളിക്കുമ്പോള്‍
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് ത
സന്യസ്തരെ ആർക്കാണു പേടി?
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ
മുഖ്യമന്ത്രിക്കു ഭയപ്പെടാനുണ്ടോ?
സാബു ജോണ്‍
ആരുടെയും വഴി തടയുന്ന പ്ര
പലായനമല്ല പോംവഴി
ഡോ. ഹിമ സുബിൻ മാത്യു , ജോസഫ് മാത്യു കൂനംതടത്തി
ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!
ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ
മതാന്ധതയുടെ തിരിച്ചടി സൂക്ഷിക്കുക
ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടു മുതിർന്ന വക്താക്കളു
ദൈവകൃപയുടെ നൂറു വർഷം
മോൺ. ജൻസൻ പുത്തൻവീട്ടിൽ
(വികാരി ജ
"സുൽത്താൻ’ ഭരണം
അനന്തപുരി /ദ്വിജന്
സ്വർണകള്ളക്കടത്ത് കേ
ഈ കളി തീക്കളി
സോനു തോമസ്
ഓൺലൈൻ ഗെയിം പബ്ജി കളിക്കാ
പരിസ്ഥിതിലോല മേഖല : സംസ്ഥാന താത്പര്യം സംരക്ഷിക്കും
എ.കെ. ശശീന്ദ്രന് (വനംമന്ത്രി)
സംസ്ഥാനത്തെ വന്യജീവി സങ്കേ
സഖ്യബലത്തിന്റെ കരുത്തിൽ ബിജെപി
ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വലിയ എതിർപ്പാണു ശിവസേന, തൃണമൂൽ കോണ്‍ഗ്രസ്,
പൊട്ടലും ചീറ്റലുമായി ബിജെപി
മതനിന്ദയ്ക്കെതിരേ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത
തലകറക്കം അവഗണിക്കരുത്, പേടിക്കരുത്
ആരോഗ്യമുള്ള ഒരാള്‍ക്കു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശരീരത്തെ എങ്ങനെ സന്തുലിത
കാർഷികോത്പന്ന സംഭരണം കാര്യക്ഷമമാക്കണം
സർക്കാർ തലത്തിൽ കാർഷികോത്പന്ന സംഭരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനം കർഷ
ഇന്ത്യയും ലോക വ്യാപാരസംഘടനയും
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ലോക
കെടുതികൾ അടങ്ങാതെ നോട്ടുനിരോധനം
അഡ്വ. ജി. സുഗുണൻ
2016 നവംബർ 8ന് അപ്ര
അഗ്നിച്ചിറകുകളിൽ കുടുംബങ്ങളിലേക്കിറങ്ങിയ വിശുദ്ധ മറിയം ത്രേസ്യ
സിസ്റ്റർ മരിയ ആന്റണി സിഎച്ച്എഫ്
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ ഉണരാത്ത ലോകമനഃസാക്ഷി
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യ
തോമസുകുട്ടി ഒരു റബർ മുതലാളിയാണ്!
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല ഉറ
അഭിമാനം, ഈ വനിതാരത്നങ്ങൾ
“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ
ബഫർ സോൺ എന്ന മരണമണി
ഗോദവർമൻ തി
കേരള സഭാനവീകരണം 2022-2025
കേരള കത്തോലിക്കാസഭ ഒരു നവീകര
മണ്ണിൽ ജീവിക്കുന്നവൻ മണ്ണിനെ മറക്കരുത്
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
പരുമലയുടെ
തോറ്റത് ജോ അല്ല, ക്യാപ്റ്റൻ
അനന്തപുരി/ ദ്വിജന്
സെഞ്ചുറി അടിക്കുവാൻ ക്യാപ്റ്റൻതന്നെ കളത്തിലിറങ്ങി
Latest News
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച തുടങ്ങി
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിങ്
കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു
Latest News
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച തുടങ്ങി
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിങ്
കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top