Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ലോകത്തെ ആശ്്രശമമാക്കിയ പൗളിൻ ജാരിക്കോട്ട്
ഫ്രാൻസിലെ ലിയോൺസ് നഗരത്തിൽവച്ച് ഇന്ന് ‘വാഴ്ത്തപ്പെട്ടവൾ’ എന്നു നാമകരണം ചെയ്യപ്പെടുന്ന അല്മായ വനിതയാണ് പൗളിൻ ജാരിക്കോട്ട് (1799-1862). കത്തോലിക്കാ സഭാ ചരിത്രത്തിൽ അവർ അവശേഷിപ്പിച്ച പാദമുദ്രകൾ ഇന്നും പ്രചോദനാത്മകവും അനുകരണാർഹവുമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഫ്രാൻസിൽ ജീവിച്ച അവരെ ഇന്നു സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്പോൾ ആഗോളസഭയിൽ അല്മായർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്കുള്ള സ്ഥാനവും പദവിയും ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്. സ്വീഡനിലെ ബ്രിജിത്ത (1303-1373), സീയന്നയിലെ കാതറൈൻ (1347-1380), ലിസ്യുവിലെ കൊച്ചുത്രേസ്യ (1873-1897) മുതലായ വിശുദ്ധ വനിതകളുടെ നിരയിലാണ് ജാരിക്കോട്ടിന്റെ സ്ഥാനം. അല്മായർക്ക് സഭയിൽ എന്തുചെയ്യാൻ സാധിക്കുമെന്നു പ്രവർത്തിച്ചു കാണിച്ചുകൊടുത്ത മഹതിയാണ് അവർ. ആഗോളസഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്കു ദിശാബോധം നല്കിയ അതുല്യ വ്യക്തിത്വം.
വി. ജോൺ മരിയ വിയാനിയുടെ ആത്മീയ ശിക്ഷണത്തിലാണ് ജാരിക്കോട്ട് വളർന്നത്. ആർസിലേക്കു വികാരിയായി പോകുംവരെ അദ്ദേഹം പ്രവർത്തിച്ച ദാർദില്ലി ഇടവകയിലെ അംഗമായിരുന്നു അവർ. അദ്ദേഹം മരിച്ച വർഷം (1859) വിയാനി ജാരിക്കോട്ടിന് ഒരു കുരിശുരൂപം നൽകിക്കൊണ്ടു പറഞ്ഞു: ‘ദൈവം മാത്രമാകണം സാക്ഷി, ഈശോ മാത്രമാകണം മാതൃക, മറിയം മാത്രമാകണം തുണ. പിന്നെ സ്നേഹവും ത്യാഗവുമല്ലാതെ മറ്റൊന്നും വേണ്ട.’ ഈ കുരിശുരൂപം ലിയോൺസിലെ ‘ലൊറേറ്റോ ഭവന’ത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്; ഈ മ്യൂസിയത്തിൽ കാൽകുത്തുന്ന സന്ദർശകരെ സ്നേഹത്തിനും ത്യാഗത്തിനും ആഹ്വാനംചെയ്തുകൊണ്ട് ജാരിക്കോട്ടിന്റെ ആത്മീയ ജീവിതത്തിന്റെ അടയാളമായി.
ഫ്രഞ്ചുവിപ്ലവത്തിന്റെ അവസാന ദിനങ്ങളിലാണ് ജാരിക്കോട്ടിന്റെ ജനനം. വിപ്ലവത്തെ ചെറുത്തുനിന്ന ചെറുപട്ടണമായിരുന്നു ലിയോൺസ്. ഫാക്ടറി ഉടമയായിരുന്നു അച്ഛൻ. താരതമ്യേന നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബം. പതിനേഴാം വയസിൽ പള്ളിയിൽവച്ചുകേട്ട ഒരു സുവിശേഷ പ്രസംഗമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ജാരിക്കോട്ട് എഴുതിയിട്ടുണ്ട്. അതുവരെ മിഥ്യാഭിമാനിയായ ‘നഗരത്തിലെ യുവതി’യായിരുന്നു അവൾ. അക്കൊല്ലത്തെ ക്രിസ്മസ് ദിനത്തിൽ അവൾ കന്യകാത്വം പാലിച്ചുകൊണ്ടു ജീവിക്കുമെന്നു പ്രതിജ്ഞ ചെയ്തു. താമസിയാതെ അവൾ സാധാരണ ജോലിക്കാരുടെ വേഷം ധരിച്ചുകൊണ്ട് ദരിദ്രരോടു പക്ഷംചേർന്നു ജീവിക്കാൻ തുടങ്ങുകയും ചെയ്തു. നേതൃത്വശേഷികൊണ്ട് അനുഗൃഹീതയായിരുന്ന ജാരിക്കോട്ട് സിൽക്ക് ഫാക്ടറികളിൽ ജോലിചെയ്യുന്നവരുടെ ഒരു സംഘടന സ്ഥാപിച്ചു. പ്രേഷിതപ്രവർത്തനത്തിന്റെ സാമൂഹ്യമാനം ആദ്യം മനസിലാക്കിയവരിൽ ഒരാളാണ് അവർ.
ഏഷ്യയിൽ പ്രേഷിത പ്രവർത്തനം നടത്തിയിരുന്ന പാരീസ് ഫോറിൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സാന്പത്തിക പ്രയാസം അനുഭവിക്കുന്നതായി ജാരിക്കോട്ടും സ്നേഹിതരും മനസിലാക്കി. 1663-ൽ സ്ഥാപിതമായ ഈ പ്രേഷിത വൈദികസംഘം ഏഷ്യയിലും ആഫ്രിക്കയിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണു നടത്തിയിരുന്നത്. അവരെ സഹായിക്കാൻവേണ്ടി ജാരിക്കോട്ടിന്റെ നേതൃത്വത്തിൽ ഒരു സംഘം ലിയോൺസിന്റെ തെരുവുകളിൽ ഇറങ്ങി. അവർ സമാഹരിച്ച തുക വിദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പ്രേഷിത പ്രവർത്തകർക്കു വലിയ സഹായമായി. ജാരിക്കോട്ടിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനമാണ് ‘സൊസൈറ്റി ഓഫ് ദി പ്രൊപ്പഗേഷൻ ഓഫ് ഫെയ്ത്ത്’ എന്ന പ്രസ്ഥാനത്തിന്റെ തുടക്കം. പ്രേഷിതപ്രവർത്തനത്തിനു ചൈനയിലേക്കു പോകാൻ ഒരുങ്ങിയ ജാരിക്കോട്ടിനെ സഹോദരൻ തടഞ്ഞു കൊണ്ടു പറഞ്ഞു: ""നീയൊരു പെൺകുട്ടിയാണ്. '' പെൺകുട്ടികൾക്ക് എന്തു ചെയ്യാനാവുമെന്ന് അവൾ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തു.
ഇന്നു മാർപാപ്പയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആഗോളവ്യാപകമായ പ്രേഷിത സംഘടനകളുടെ തുടക്കക്കാരി എന്ന നിലയിൽ ജാരിക്കോട്ടിന്റെ സ്ഥാനം അദ്വിതീയമാണ്. പ്രവൃത്തികൊണ്ടു മാത്രം തൃപ്തയാകരുതെന്ന് വിശുദ്ധ വിയാനി ജാരിക്കോട്ടിനെ ഉപദേശിച്ചു. തീക്ഷ്ണവും വ്യക്തിഗതവുമായ പ്രാർഥനക്കായി അവർ കൂടുതൽ സമയം മാറ്റിവച്ചു. പ്രത്യേകിച്ചും വിശുദ്ധ കുർബാനയുടെ ആരാധന ജാരിക്കോട്ടിന്റെ ആത്മീയജീവിതത്തിന്റെ ശക്തികേന്ദ്രമായി മാറി. ‘വിശുദ്ധ കുർബാനയിലെ അനന്ത സ്നേഹം’എന്ന അവരുടെ പുസ്തകം ദിവ്യകാരുണ്യ ഭക്തിയുടെ ക്ലാസിക് ആയിട്ടാണു പരിഗണിക്കപ്പെടുന്നത്.
1825ലെ ജൂബിലിവത്സരത്തിൽ ലെയോ പന്ത്രണ്ടാമൻ മാർപാപ്പ പ്രാർഥനയിൽ കൂടുതൽ തല്പരരാകുവാൻ സഭാംഗങ്ങളെ ആഹ്വാനംചെയ്തു. ജപമാല പ്രാർഥനയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതെതുടർന്ന് ജാരിക്കോട്ട് സ്ഥാപിച്ച ‘ജപമാലസഖ്യം’ എന്ന ആത്മീയ സംഘടന ഫ്രാൻസിലും അയൽരാജ്യങ്ങളിലും വളരെ വ്യാപകമായി പ്രചരിച്ചു. ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. അല്മായ വനിതകളുടെ ഒരു കൂട്ടായ്മ സ്ഥാപിച്ച് അവർ ലിയോൺസിൽ ‘മറിയത്തിന്റെ പുത്രിമാർ’ എന്ന പ്രസ്ഥാനത്തിനും രൂപം നൽകി.
ജാരിക്കോട്ട് സ്ഥാപിച്ച സൊസൈറ്റിയെക്കുറിച്ച് ഇതിനകം കത്തോലിക്കാ ലോകമാകെ അറിഞ്ഞിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രേഷിത പ്രവർത്തകരെ സഹായിക്കാനുള്ള ദൗത്യം സൊസൈറ്റി ഏറ്റെടുത്തു. സുവിശേഷ പ്രഘോഷണമെന്നാൽ മനുഷ്യോചിതമായി ജീവിക്കാൻ ഏവർക്കും സാധ്യമാകുന്ന തരത്തിൽ ഉത്തമ മാനുഷിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുകയാണ്. പാവപ്പെട്ട രാജ്യങ്ങളിലെ ദരിദ്രലക്ഷങ്ങളാണ് ജാരിക്കോട്ടിന്റെ പ്രവർത്തനങ്ങളുടെ സദ്ഫലങ്ങൾ ഇന്നും അനുഭവിക്കുന്നത്. രണ്ടു നൂറ്റാണ്ടുകൊണ്ട് ഈ സൊസൈറ്റി ജാതിക്കും മതത്തിനും രാജ്യത്തിനും അപ്പുറമായി മനുഷ്യരാശിക്കു ചെയ്ത മഹത്തായ സേവനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.
ലിയോൺസിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ 1845ൽ അവർ ഒരു ഫാക്ടറി വിലയ്ക്കുവാങ്ങാൻ മുന്പിൽനിന്നു. സഹപ്രവർത്തകർ അവരെപ്പോലെ നേർബുദ്ധികൾ അല്ലാതിരുന്നതുകൊണ്ട് പദ്ധതി പരാജയപ്പെട്ടു. അതിന്റെ ബാധ്യതകൾ തീർക്കാൻ 1862ൽ മരിക്കുന്നതുവരെ ജാരിക്കോട്ടിനു ശ്രമിക്കേണ്ടിവന്നു. ദരിദ്രയും നിസ്വയുമായിട്ടായിരുന്നു അവരുടെ മരണം. മരണശേഷമാണ് ജാരിക്കോട്ടിന്റെ അഗാധമായ ആത്മീയ ജീവിതത്തെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്. “ലോകമാണ് എന്റെ ആശ്രമം” എന്ന പ്രസ്താവിച്ച അവർ സദാ പ്രവർത്തനനിരതയായിരുന്നപ്പോഴും ദൈവവുമായി ഗാഢബന്ധം പുലർത്തിയിരുന്നു. വിശുദ്ധ കുർബാനയോടും കുരിശിനോടുമുള്ള ഭക്തി, ദൈവഹിതത്തിനുള്ള കീഴ്്വഴങ്ങൾ, ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശ- ഇവയാണ് ജാരിക്കോട്ടിന്റെ ആധ്യാത്മികതയുടെ അടിസ്ഥാനശിലകൾ. സീയന്നായിലെ വിശുദ്ധ കാതറൈനോടാണ് ചില ജീവചരിത്രകാരന്മാർ ജാരിക്കോട്ടിനെ ഉപമിക്കുന്നത്. ജാരിക്കോട്ടിന്റെ മിസ്റ്റിക് രചനകളുടെ ആർജവത്തിനു സമാനമായി മറ്റൊന്നു ചൂണ്ടിക്കാണിക്കാനില്ല.
ഡോ. വർഗീസ് പുളിമരം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആരോഗ്യമേഖലയ്ക്കു താങ്ങാകുന്ന സാങ്കേതികവിദ്യ
റവ. ഡോ. ബിനു കുന്നത്ത്
ഗ്രാമ
അടിസ്ഥാന മേഖലയെ മറന്നാൽ വികസനം അസാധ്യം
ഡോ. കെ.എം. ഫ്രാൻസിസ്
വികസന സ്നേ
ജനകീയ ആരോഗ്യ പദ്ധതിയായി മെഡിസെപ്
കെ. എൻ. ബാലഗോപാൽ (സംസ്ഥാന ധനകാര്യ മന്
മൂന്നേകാൽ മണിക്കൂർ ‘സ്വപ്നസഭ’
തീയില്ലാത്തിടത്തു പുക കണ്ടെത്തിയെന്നു വരുത്തിത്തീർക്കാൻ ശ്രമം: മുഖ്യമന്ത്രി<
ഏലിച്ചേടത്തി നമ്മുടെ അമ്മയായിരുന്നു!
കെ.ആർ. പ്രമോദ്
ഒരു പഴങ്കഥ
ഏ
ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?
ഫാ. വർഗീസ് വള്ളിക്കാട്ട്
സംരക്ഷിത വ
വൈദ്യുതി ചാർജ് വർധനയല്ല പരിഹാരം
ജേക്കബ് മുതിരേന്തിക്കൽ
കെഎസ്ഇബി 6.6 ശത
അജ്ഞത പരമാനന്ദമാകുന്നിടത്ത് ജ്ഞാനിയാകുന്നതു വിഡ്ഢിത്തം
സിപിഎം നേതൃത്വം ജ്ഞാനികളും രാഷ്ട്രീയവകതിരിവുമുള്ളവരായി
ഒന്നിച്ചുപ്രവർത്തിക്കാൻ ബ്രിക്സ് രാജ്യങ്ങൾ
ലോകജനസംഖ്യയുടെ 41ശതമാനം, ലോ
തട്ടിപ്പുകാർ വാഴും കാലമോ?
അനന്തപുരി/ദ്വിജന്
പണ്ടൊക്കെ വലതുപക്ഷക്കാരുടെ കു
ദീപിക ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ കാണും
പരിസ്ഥിതിലോല മേഖലാ നിർണയം സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ
പണക്കരുത്തിന്റെ മഹാനാടകം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ചേരിമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും വിമതനീ
നാളികേര കർഷകർ ജീവിക്കേണ്ടേ?
പി. രാജേന്ദ്രപ്രസാദ്
കേരമഹിമയിൽ കേൾവികേ
ചുവപ്പുനാടകൾ അഴിയട്ടെ
ജോണ്സണ് വേങ്ങത്തടം
സർക്കാർ ഓഫീസ
മഹാപ്രതിസന്ധിയിൽ മഹാരാഷ്ട്ര
സെബി മാത്യു
കാൽ നൂറ്റാണ്ട് കാലത്തെ സഖ്യം
‘ഗ്യാസുപോയ’ അടുക്കളകൾ
സോനു തോമസ്
ഇന്ധന വിലവർധനയുടെ വാ
അത്രമേൽ ആകുലം അന്പൂരിയുടെ ആകാശം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ - 6/ സിജോ പൈനാടത്ത്
രാത്രിയിൽ ഇനി ഓട്ടോറിക
തൊഴിലില്ലായ്മയും പ്രതിഷേധാഗ്നിയും
ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്
ഇടുക്കി മിടുക്കിയായാൽ ആർക്കാണു കുഴപ്പം?
“ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസിൽദാര
സഞ്ചാരികള്‍ ഹാപ്പിയാണ് അവിടെ ജീവിക്കുന്നവരോ?
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു...
അവയിലൂ
കേരളത്തിന്റെ ‘സുവർണ’കാലം
വർത്തമാനകാലത്തായാലും ഭൂതകാലത്തായാലും സുവർണകാലം എപ്പോഴും
‘തള്ളാണോ, തള്ള് ’?
അനന്തപുരി/ദ്വിജന്
കള്ളക്കടത്തു കേസിലെ പ്രതിയായ സ
സർക്കാർ കണ്ണുതുറന്നു കാണട്ടെ
1970ൽ സർക്കാരിന്റെ വികസനപദ്ധതിക്കുവേണ്ടി കൃഷിഭൂമി വിട്ടുനൽകി
അച്ഛൻ എന്നും അച്ഛൻതന്നെ
ഇന്ന് ലോകപിതൃദിനം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമ
വയനാടിന്റെ വ്യാകുലങ്ങൾ
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ -2 / സിജോ പൈനാടത്ത്
‘താമരശേരി ചൊരം.
അഗ്നിപരീക്ഷയിൽ പുകഞ്ഞ്...
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
ഹ്രസ്വകാല സൈനിക നിയമന പദ്
കുടിയിറക്കത്തിനു കൂട്ടമണി?
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമ
മതങ്ങൾ വിമർശിക്കപ്പെടുന്പോൾ
ചിന്തിക്കുന്ന മനുഷ്യരുള്ള സമൂഹങ്ങളിൽ മ
ജീവധര്മശാസ്ത്രം രണ്ടാം ശീതയുദ്ധത്തില്‍
മനുഷ്യജീവിതവുമായി വള
ലോക കേരളസഭ വീണ്ടും സമ്മേളിക്കുമ്പോള്‍
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് ത
സന്യസ്തരെ ആർക്കാണു പേടി?
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ
മുഖ്യമന്ത്രിക്കു ഭയപ്പെടാനുണ്ടോ?
സാബു ജോണ്‍
ആരുടെയും വഴി തടയുന്ന പ്ര
പലായനമല്ല പോംവഴി
ഡോ. ഹിമ സുബിൻ മാത്യു , ജോസഫ് മാത്യു കൂനംതടത്തി
ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!
ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ
മതാന്ധതയുടെ തിരിച്ചടി സൂക്ഷിക്കുക
ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടു മുതിർന്ന വക്താക്കളു
ദൈവകൃപയുടെ നൂറു വർഷം
മോൺ. ജൻസൻ പുത്തൻവീട്ടിൽ
(വികാരി ജ
"സുൽത്താൻ’ ഭരണം
അനന്തപുരി /ദ്വിജന്
സ്വർണകള്ളക്കടത്ത് കേ
ഈ കളി തീക്കളി
സോനു തോമസ്
ഓൺലൈൻ ഗെയിം പബ്ജി കളിക്കാ
പരിസ്ഥിതിലോല മേഖല : സംസ്ഥാന താത്പര്യം സംരക്ഷിക്കും
എ.കെ. ശശീന്ദ്രന് (വനംമന്ത്രി)
സംസ്ഥാനത്തെ വന്യജീവി സങ്കേ
സഖ്യബലത്തിന്റെ കരുത്തിൽ ബിജെപി
ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വലിയ എതിർപ്പാണു ശിവസേന, തൃണമൂൽ കോണ്‍ഗ്രസ്,
പൊട്ടലും ചീറ്റലുമായി ബിജെപി
മതനിന്ദയ്ക്കെതിരേ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത
തലകറക്കം അവഗണിക്കരുത്, പേടിക്കരുത്
ആരോഗ്യമുള്ള ഒരാള്‍ക്കു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശരീരത്തെ എങ്ങനെ സന്തുലിത
കാർഷികോത്പന്ന സംഭരണം കാര്യക്ഷമമാക്കണം
സർക്കാർ തലത്തിൽ കാർഷികോത്പന്ന സംഭരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനം കർഷ
ഇന്ത്യയും ലോക വ്യാപാരസംഘടനയും
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ലോക
കെടുതികൾ അടങ്ങാതെ നോട്ടുനിരോധനം
അഡ്വ. ജി. സുഗുണൻ
2016 നവംബർ 8ന് അപ്ര
അഗ്നിച്ചിറകുകളിൽ കുടുംബങ്ങളിലേക്കിറങ്ങിയ വിശുദ്ധ മറിയം ത്രേസ്യ
സിസ്റ്റർ മരിയ ആന്റണി സിഎച്ച്എഫ്
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ ഉണരാത്ത ലോകമനഃസാക്ഷി
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യ
തോമസുകുട്ടി ഒരു റബർ മുതലാളിയാണ്!
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല ഉറ
Latest News
രാഹുൽ ഗാന്ധി ഇന്ന് രാവിലെ വയനാട്ടിലെത്തും
ലഹരിവിരുദ്ധ കിക്ക് ഔട്ട് ബോധവത്കരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ
അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി പെൺകുട്ടിയും ഡ്രൈവറും ജീവനൊടുക്കി
ക്രിപ്റ്റോകറൻസികൾ അപകടംതന്നെ: ശക്തി കാന്ത ദാസ്
Latest News
രാഹുൽ ഗാന്ധി ഇന്ന് രാവിലെ വയനാട്ടിലെത്തും
ലഹരിവിരുദ്ധ കിക്ക് ഔട്ട് ബോധവത്കരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ
അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി പെൺകുട്ടിയും ഡ്രൈവറും ജീവനൊടുക്കി
ക്രിപ്റ്റോകറൻസികൾ അപകടംതന്നെ: ശക്തി കാന്ത ദാസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top