Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!
ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ്ങളും ഇന്നൊരു തുടർക്കഥയാണ്. ഏറെക്കാലമായി നടക്കുന്ന ഈ ക്രൂരതയുടെ പരന്പരയിൽ ഏറ്റവും ഒടുവിൽ നടന്നിരിക്കുന്നത് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് പന്തെക്കുസ്താനാളിൽ നൈജീരിയയിലെ ഓൻഡോയിൽ ഒരു ദൈവാലയത്തിൽ തിരുക്കർമങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ നേരേയുണ്ടായ ഭീകരാക്രമണമാണ്. വെടിവയ്പിൽ കുട്ടികളും സ്ത്രീകളുമടക്കം നൂറോളം പേർ കൊല്ലപ്പെട്ടു. രക്ഷപ്പെടാൻ ഓടിയവരെയും ഇസ്ലാമിക ഭീകരർ വെടിവച്ചുവീഴ്ത്തി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ബൊക്കോ ഹറാം, ഫുലാനി, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരഗ്രൂപ്പുകളാൽ പതിനായിരക്കണക്കിനു ക്രിസ്ത്യാനികളാണ് നൈജീരിയയിൽ വധിക്കപ്പെട്ടത്. 2021ൽ മാത്രം ആറായിരത്തോളം വിശ്വാസികൾ കൊല്ലപ്പെട്ടു. 2009 മുതലുള്ള ബൊക്കോ ഹറാം ആക്രമണങ്ങളിൽ നാൽപ്പതിനായിരത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. മതവിശ്വാസത്തിന്റെ പേരിൽ സഹപാഠികളെപ്പോലും കൊല്ലാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ മതവിദ്വേഷം വളർത്തുന്ന പരിശീലനം സ്കൂൾവിദ്യാർഥികൾക്കു നൽകുന്ന അവസ്ഥ ഭീകരമാണ്! നൈജീരിയയിൽ തീവ്രവാദം അത്രമാത്രം പ്രബലപ്പെട്ടിരിക്കുന്നു.
മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളിലും സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലും ആവർത്തിച്ചു നടക്കുന്ന ക്രൈസ്തവപീഡനങ്ങൾ ക്രൈസ്തവരുടെ ജീവിക്കാനുള്ള മൗലികാവകാശത്തെയാണ് വെല്ലുവിളിക്കുന്നത്. വർഗീയതയും മതതീവ്രവാദവും ലോകത്തിൽ വർധിച്ചുവരുന്നതായി വാർത്തകൾ വെളിപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ മത പീഡനങ്ങൾക്കിരയാകുന്നത് ക്രൈസ്തവരാണെന്നാണു കണക്കുകൾ പറയുന്നത്. ഭീകരഗ്രൂപ്പുകളുടെ ലക്ഷ്യം ക്രൈസ്തവ വംശഹത്യതന്നെയെന്നു പരസ്യമായി പറയുകയും ക്രൂരമായി കൊലചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്ത്യാനികളെ ഭയപ്പെടുത്തി നിർവീര്യരാക്കാനും വിശ്വാസപരമായ എല്ലാവിധ പ്രവർത്തനങ്ങളിൽനിന്നു പിന്തിരിപ്പിക്കാനുമാണ്.
ഇന്ത്യയിലും സ്ഥിതി ആശാവഹമല്ലെന്നുള്ളതാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം കൂടുതൽ ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും. കേരളവും മതതീവ്രവാദ പ്രവർത്തനങ്ങൾക്കു വേദിയാകുന്നതായി ആളുകൾ ഭയക്കുന്നു. കുട്ടികളുടെ നിഷ്കളങ്കമനസിലും മതവിദ്വേഷവും തീവ്രവാദവികാരങ്ങളും കുത്തിവയ്ക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല.
രാഷ്ട്രാധികാരികളും നിസഹായരോ?
ഈ ഭൂമി എല്ലാവർക്കുംവേണ്ടി ദൈവം നൽകിയതാണ്. ഓരോ രാജ്യത്തെയും ജനങ്ങൾക്ക് അവിടെ സ്വസ്ഥമായി ജീവിക്കാൻ അവകാശമുണ്ട്. ഏതെങ്കിലും ഒരു ജനവിഭാഗത്തിന് ഈ അവകാശം നിഷേധിക്കപ്പെടുന്നവിധം വർഗീയതയോ ഭീകരപ്രവർത്തനങ്ങളോ മറ്റേതെങ്കിലും വിരുദ്ധശക്തികളോ പിടിമുറുക്കാതിരിക്കാൻ, ആധിപത്യം പുലർത്താതിരിക്കാൻ രാഷ്ട്രാധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷ അവരുടെ ചുമതലയിൽപ്പെട്ട കാര്യമാണ്.
ദീർഘകാലമായി ക്രൈസ്തവർ നിരന്തരം പീഡിപ്പിക്കപ്പെടുകയും സ്വന്തം രാജ്യത്തു മതവിശ്വാസമനുസരിച്ച് ജീവിക്കാൻ സാധിക്കാതെ വരികയും മതവിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുകയും ചെയ്തിട്ടും അവയ്ക്കെതിരേ ഫലപ്രദമായ നടപടികളെടുക്കാനോ അവ നിയന്ത്രിക്കാനോ രാഷ്ട്രാധികാരികൾക്കോ നീതിനിർവഹണ സംവിധാനത്തിനോ കഴിയുന്നില്ല. പല രാജ്യങ്ങളിലും പീഡനംമൂലം ക്രൈസ്തവർ ഉന്മൂലനം ചെയ്യപ്പെടുകയോ നാമമാത്രമായി അവശേഷിക്കയോ ചെയ്തിട്ടും വലിയ അന്തർദേശീയ ശക്തികൾപോലും നിസഹായരെപ്പോലെ നിലകൊള്ളുന്നത് ക്രൈസ്തവരോടുള്ള തികഞ്ഞ അനീതിയാണ്. ജനസുരക്ഷ സാധ്യമല്ലെങ്കിൽ എന്തിനീ രാഷ്ട്രീയാധികാരം!
മാധ്യമങ്ങളുടെ നിശബ്ദത
ക്രൈസ്തവർ നിഷ്കരുണം കൊല്ലപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടും അവയൊന്നും അറിയാത്തമട്ടിൽ മൗനം പാലിക്കുന്ന ചില മാധ്യമങ്ങൾ എന്തു മാധ്യമധർമമാണു നിർവഹിക്കുന്നത്? എന്തുകൊണ്ട് ഈ മൗനം? ക്രൈസ്തവസഭയ്ക്കെതിരേയോ സഭാനേതാക്കൾക്കെതിരേയോ ഉണ്ടാകുന്ന ചില ആരോപണങ്ങൾ, അതിന് അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും, എത്രയോ ആവേശത്തോടെയാണ് ഈ മാധ്യമങ്ങൾ ചർച്ചാവിഷയമാക്കുന്നത്! മത്സരബുദ്ധിയോടെയാണ് പല ചാനലുകളും പൊടിപ്പും തൊങ്ങലുംവച്ച് അവ ആഘോഷിക്കുന്നത്. ‘പണത്തിനുമേൽ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് ഓർത്തുപോകുന്നു.
മാധ്യമധർമം വിസ്മരിച്ചും അവശ്യം പാലിക്കേണ്ട നീതിയും നിഷ്പക്ഷതയും കൈവെടിഞ്ഞും മാധ്യമങ്ങൾ തരംതാഴുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോ? അതോ ആരുടെയെങ്കിലും സമ്മർദങ്ങൾക്കോ ഭീഷണികൾക്കോ വിധേയപ്പെടുന്നതുകൊണ്ടാണോ? അല്ലെങ്കിൽ, എന്തെങ്കിലും നേട്ടങ്ങളോ മോഹനവാഗ്ദാനങ്ങളോ ലഭിക്കുന്നതുകൊണ്ടാണോ മാധ്യമങ്ങളുടെ ഈ നിശബ്ദത? എന്തായാലും അതു സംശയം ജനിപ്പിക്കുന്നു.
രാജ്യത്തിനും ജനത്തിനുംവേണ്ടി കഴിയുന്ന സേവനം ചെയ്തു സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരെ ഇപ്രകാരം പീഡിപ്പിക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല. നഗ്നമായ ഈ മനുഷ്യാവകാശലംഘനം അധികാരികളുടെയോ പൊതുസമൂഹത്തിന്റെയോ ശ്രദ്ധയിൽ കൊണ്ടുവരാൻപോലും തയാറാകാത്ത മാധ്യമങ്ങൾ ആർക്കുവേണ്ടി? എന്തിനുവേണ്ടി? എന്നു ചോദിക്കേണ്ടിവരുന്നതിൽ വേദനയുണ്ട്.
വന്യമൃഗസംരക്ഷണത്തിനും മറ്റും വലിയ പ്രാധാന്യം നൽകുന്പോൾ, നിഷ്ഠുരമായ മനുഷ്യക്കുരുതി നിത്യസംഭവമായിട്ടും അതൊന്നും അറിയാത്തതുപോലുള്ള മൗനം ആശങ്ക ജനിപ്പിക്കുന്നു. ഒരു കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്നതിനുപോലും വാർത്താപ്രാധാന്യം നൽകുന്ന മാധ്യമങ്ങൾക്ക് ക്രൈസ്തവരെ കൂട്ടക്കൊലചെയ്യുന്ന മനുഷ്യത്വമില്ലായ്മ ഒരു പ്രതികരണവും അർഹിക്കാത്ത അപ്രധാന സംഭവമാണെങ്കിൽ അതിന്റെ പിന്നിൽ എന്തൊക്കെയോ നിഗൂഢതകളുണ്ട്. ജീവിക്കാൻ അർഹതയില്ലാത്ത ശപിക്കപ്പെട്ടവരാണോ ക്രൈസ്തവർ! അത്രയ്ക്കു മരവിച്ചുപോയോ ലോകമനഃസാക്ഷി!
ആരംഭംമുതലേ അതിക്രൂരമായ മതപീഡനങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട് സഭയ്ക്ക്. അവയൊക്കെ അതിജീവിച്ച ചരിത്രമാണ് സഭയുടേത്. രക്തസാക്ഷികളുടെ നിണം സഭയെ തളർത്തുകയല്ല, വളർത്തുകയാണ് ചെയ്തിട്ടുള്ളത്. പീഡിപ്പിക്കപ്പെടുന്പോഴും പീഡിപ്പിക്കുന്നവരുടെ ആത്മരക്ഷയാണ് സഭ ആഗ്രഹിക്കുന്നത്. അവർക്കു മനഃപരിവർത്തനം ഉണ്ടാകാൻ സഭ പ്രാർത്ഥിക്കുന്നു. മാധ്യമങ്ങൾക്കുംവേണം നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഒരു മാനസാന്തരം!
ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുറന്നുവിടപ്പെട്ട ഭൂതം!
ഡോ. ജോസ് ജോൺ മല്ലികശ്ശേരി
സഹസ്രാബ്ദങ്ങളായി പ്രപഞ്ചം മണ്ണിനടിയി
വൈക്കം സത്യഗ്രഹത്തിലെ ക്രൈസ്തവ പങ്കാളിത്തം
മാത്യു ആന്റണി/സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 5
ഇന്ത്യൻ സ്
ഗാന്ധികുടുംബത്തിന് സംഘപരിവാറിന്റെ ‘പ്രസാദം’
ചരിത്രപ്രസിദ്ധമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘപരി
സംഘടിതരായി സ്ത്രീകളും
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ സ്ത്രീക
ബഷീറും പ്രദീപും വെങ്കിട്ടരാമനും
അടുത്തകാലത്ത് തലസ്ഥാന നഗരി
ഭജേഭാരതം മാത്തുണ്ണി
തിരുവിതാംകൂറിലെ
ജലരേഖയായ് ജനാധിപത്യം
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
""ഗവണ്മെന്റിന്റെ പല
ബഫർ സോണ്‍ മുതൽ പുനർഗേഹം വരെ
ഫാ. റൊമാൻസ് ആന്റണി
ചരിത്രവ
ഐ.സി. ചാക്കോ രാഷട്രീയഗുരു
മാത്യു ആന്റണി/ സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 2
തിരു
ജനകീയ ചരിത്രധാരണകൾ ശരിയോ?
മാത്യു ആന്റണി / സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 1
ഇന്ത്യൻ സ്വാത
ബിജെപിയുടെ പരീക്ഷണം പാഴായില്ല
രാഹുൽ ഗോപിനാഥ്
തെരഞ്ഞെടുപ്പു രാഷ്ട്രീയ
തായ്വാനുമേൽ സംഘർഷത്തിന്റെ കാർമേഘങ്ങൾ
ഡോ. സന്തോഷ് വേരനാനി
അമേരിക്കൻ പ്ര
ടയർ ലോബി ചീർക്കുന്നു, കർഷകർ തളരുന്നു
കെ.ജി. സലി
രാജ്യത്തിന്റെ സാന്പത്തിക പുരോഗതിക്ക് വലിയ പങ്ക്
ബഫർ സോൺ: മറികടക്കാൻ അധികാരമുണ്ട്
ജെയിംസ് വടക്കൻ
കേരളത്തിലെ വന്യജീവി സങ്കേത
ഇതു കർമമാണ്, കർമമല്ലാതെ മറ്റൊന്നല്ല
ബഹുജനങ്ങളുടെ, എത്രയെന്നിനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത പ
ഇട്ടൂപ്പിന്റെ കടയിലില്ലേ? പിന്നെ നോക്കേണ്ട!
ഇട്ടൂപ്പിന്റെ കട ഒരു അദ്ഭുത ലോകമായിരുന്നു. എത്ര കണ്ടാലും മതിവരാ
പുകവലി അത്ര കൂൾ അല്ല! ഇന്ന് ലോക ശ്വാസകോശ കാൻസർ ദിനം
“പുകവലി ആരോഗ്യത്തിന് ഹാനികരം!”സിനിമയുടെ ടൈറ്റിൽ മുതൽ സിഗര
മനുഷ്യത്വം നിഷേധിക്കപ്പെടുന്ന ഗർഭസ്ഥശിശുക്കൾ
മധ്യയുഗത്തിലെ കൊളോണിയൽ കാലഘട്ടത്തിൽ സ്പാനിഷ്-അമേരിക്കയി
ഭരണം ഏറെ അകലെയാണ്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്നി
കാനഡയിൽ മാർപാപ്പ മാപ്പു പറഞ്ഞതെന്തിന്
ഡോ. വർഗീസ് പുളിമരം
കാനഡയിലെ ആദിവാ
മരണക്കളിയാകുന്ന ഓണ്‍ലൈൻ റമ്മി
ജോണ്സണ് വേങ്ങത്തടം
ഓണ്‍ലൈൻ റമ്മികളിയ
നഴ്സിംഗ് പ്രാക്ടീഷണർ; ഇന്ത്യൻ നഴ്സിംഗ് മേഖലയ്ക്ക് മുതൽക്കൂട്ടാകും
കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തെത്തുടർന്നാണ് ആരോഗ്യ
ഇഎസ്എ നിർണയത്തിലെ പൊരുത്തക്കേടുകൾ
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റിക്കു
സഹനപാതയിലെ പുഞ്ചിരിവെട്ടം
സിസ്റ്റർ ലിറ്റി എഫ്സിസി (സുപ്പീരിയർ ജനറ
വികസനത്തിന്റെ പേരിലെ ദ്രോഹം
തോട്ടപ്പള്ളി മുതൽ നീണ്ടകര വരെയുള്ള
അവഗണനയുടെ ആഴക്കടലിൽ
അവഗണനയുടെ നടുക്കടലി
കേരളത്തിലെ മരണങ്ങളും കാരണങ്ങളും
ആന്റണി ആറിൽചിറ, ചമ്പക്കുളം
മലയാളി
പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം ; ക്രൈസ്തവ അവഗണന അവസാനിക്കുമോ?
ഫാ. ജയിംസ് കൊക്കാവയലിൽ
കാർഗിൽ വിജയദിനം ആഘോഷിക്കുമ്പോൾ
ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ
1999
ഒരു സ്വപ്നസാക്ഷാത്കാരവും പ്രതിപക്ഷത്തെ വിഷാദവും
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഏറ്റവും
കർഷകരെന്നും ഡെത്ത് സോണിലാണോ?
കർഷകരും കാർഷികമേഖലയും സമ്പന്നമാക്കിയ നമ്മുടെ നാട്ടി
കത്തെഴുതി... തൂക്കിക്കൊല്ലുമോ?
അതാണു ധൈര്യം! കേരളത്തിലെ ഒരു മാധ്യമത്തെ ഇല്ലാതാക്കാൻ കേരളത്തിലെ ഒരു മന്ത്രി ഒര
മറഞ്ഞിരിക്കുന്ന ജ്ഞാനം
ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കു
കർഷകരോട് ആർക്കു താത്പര്യം?
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിലാണ് കർഷകർക്കായി പെൻഷൻ പദ്ധതി
ദ്രൗപദിയുടെ യാത്ര റായ്രംഗ്പുരിൽനിന്ന് റെയ്സീന വരെ
രാഹുൽ ഗോപിനാഥ്
ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയ
ഭിന്നത മറന്ന രാഷ്ട്രീയം
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടു
വ്യവസായികള്‍ കീഴടക്കുന്ന റബര്‍ കൃഷി
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കര്‍ഷ
തൊടുന്നതെല്ലാം തിരിച്ചടി
തൊടുന്നതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ
കാലത്തിനു മുന്‍പേ സഞ്ചരിച്ച ഗ്രിഗർ മെൻഡൽ
ജനിതകശാസ്ത്രത്തിന്റെ പിതാവ് ജോൺ ഗ്രിഗർ മെ
റബര്‍ മീറ്റ് കർഷകനുവേണ്ടിയോ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
റബ
അഴകോടെ എത്തുന്ന പായ്ക്കറ്റ് പൊടികൾ
തീൻമേശയിൽ നിറയെ വിഭവങ്ങളാണ്! പൊരിച്ചതും വറുത്ത
ആരോഗ്യം നേടാം, കര്‍ക്കടകത്തില്‍
ഡോ. മാണി ജോസ് ബിഎഎംഎസ്, എംഡി (കായ ചികിത്സ)
യൂണിയനുകൾക്കു കീഴടങ്ങുന്പോൾ
ഫയലുകൾ മാനുഷികമായി പരിഗണിക്കണമെന്ന പിണറായി വിജയന്റെ ഉ
പാൽ ചുരത്തുന്ന കന്പനികൾ
വിപണിയിൽ കിട്ടുന്ന 68 ശതമാനം പാലും ഗുണ
പിണറായി കീഴടങ്ങിയോ?
അനന്തപുരി/ദ്വിജന്
പിണറായിക്ക് എത്ര ചങ്കുണ്ടെന്നോ ഇല്ലെന്നോ ആരൊക്കെ പറ
പച്ചക്കറിയിലും മാംസത്തിലും മായം
മികച്ച രീതിയിൽ മാംസഭക്ഷണം കഴിക്കുന്ന
ആരവങ്ങളൊഴിഞ്ഞു; യാത്രാമൊഴി ബാക്കി
സന്ദീപ് സലിം
എൺപതുകളിൽ കൗമാരവും യൗ
അറിഞ്ഞുകൊണ്ടു കഴിക്കുന്ന വിഷം
വിഷം തിന്നുന്ന മലയാളി - 1
പത്താം ക്ലാസ് പരീക്ഷ ക
Latest News
വിസി നിയമനം; നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്.ബിന്ദു
എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികൾ: ഇ.പി
ഉടന്‍ വധിക്കുമെന്നു ഭീഷണി; യോഗി ആദിത്യനാഥിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
ഇടമലയാർ ഡാം തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിർദേശം
ഇടമലയാർ ഡാം രാവിലെ തുറക്കും; ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
Latest News
വിസി നിയമനം; നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്.ബിന്ദു
എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികൾ: ഇ.പി
ഉടന്‍ വധിക്കുമെന്നു ഭീഷണി; യോഗി ആദിത്യനാഥിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
ഇടമലയാർ ഡാം തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിർദേശം
ഇടമലയാർ ഡാം രാവിലെ തുറക്കും; ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top