കേരളത്തിലെ മരണങ്ങളും കാരണങ്ങളും
Tuesday, July 26, 2022 10:11 PM IST
ആ​​​​ന്‍റ​​​​ണി ആ​​​​റി​​​​ൽ​​​​ചി​​​​റ, ച​​​​മ്പ​​​​ക്കു​​​​ളം

മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ പൊ​​​​തു​​​​വേ ആ​​​​യു​​​​ർ​​​​ദൈ​​​​ർ​​​​ഘ്യത്തി​​​​ൽ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലാ​​​​ണെ​​​​ന്നും ആ​​​​രോ​​​​ഗ്യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ശു​​​​ചി​​​​ത്വ​​​​ത്തി​​​​ലും മ​​​​റ്റ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ ബ​​​​ഹു​​​​ദൂ​​​​രം മു​​​​ന്നി​​​​ലാണെന്നും ഒ​​​​രു ധാ​​​​ര​​​​ണ വ​​​​ച്ചുപു​​​​ല​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, 2020ലെ ​​​​ജ​​​​ന​​​​ന- മ​​​​ര​​​​ണ ക​​​​ണ​​​​ക്കു​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​കവ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​വി​​​​ട്ട​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ജീ​​​​വി​​​​ത​​ശൈ​​​​ലീ രോ​​​​ഗ​​​​ങ്ങ​​​​ളും മ​​​​റ്റു ചി​​​​ല രോ​​​​ഗ​​​​ങ്ങ​​​​ളു​​മാ​​​​ണ് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​വും. 2020ൽ ​​​​കേ​​​​ര​​​​ള​​ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽനി​​​​ന്ന് 2.51 ല​​​​ക്ഷം പേ​​​​ർ മ​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ വേ​​​​ർ​​​​പി​​​​രി​​​​ഞ്ഞു. അ​​​​തി​​​​ൽ 55.12 ശ​​ത​​മാ​​നം പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രും 44.88 ശ​​ത​​മാ​​നം സ്ത്രീ​​​​ക​​​​ളും ആ​​​​യി​​​​രു​​​​ന്നു. മു​​​​ൻ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് 7.77 ൽ ​​​​നി​​​​ന്ന് 7.17 ആ​​​​യി കു​​​​റ​​​​യു​​​​ക​​​​യു​​​​ണ്ടാ​​​​യി. അ​​​​താ​​​​യ​​​​ത് 0.60ന്‍റെ ​​കു​​​​റ​​​​വ്. മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് കു​​​​റ​​​​ഞ്ഞു​​വെ​​ങ്കി​​​​ലും മ​​​​ര​​​​ണ​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന ചി​​​​ല പ്ര​​​​ത്യേ​​​​ക രോ​​​​ഗ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധിച്ചി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.

1. ഹൃ​​​​ദ​​​​യ സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ൾ

മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ 2020ൽ ​​​​ഏ​​​​റ്റ​​​​വു​​മ​​​​ധി​​​​കം കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത് ഹൃ​​​​ദ​​​​യസം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. 70 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മാ​​​​യ 32,042 പേ​​​​രാ​​​​ണ് ഇ​​​​ങ്ങ​​​​നെ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​ത്. 15 വ​​​​യ​​​​സി​​​​ന് താ​​​​ഴെ പ്രാ​​​​യ​​​​മു​​​​ള്ള 400 കു​​​​ട്ടി​​​​ക​​​​ളും മ​​​​രി​​​​ച്ചു. 25-34 പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള 586 പേ​​​​രും 35 - 44 പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള 1977 പേ​​​​രും 45-54 പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള 6337 പേ​​​​രും ഹൃ​​​​ദ​​​​യ​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖം മൂ​​​​ല​​​​മാ​​​​ണു മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ങ്ങ​​​​നെ മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ 2,213 പു​​​​രു​​​​ഷ​​​​ന്മാ​​​​രും 13 സ്ത്രീ​​​​ക​​​​ളും പു​​​​ക​​​​വ​​​​ലി മൂ​​​​ല​​​​മു​​​​ള്ള ഹൃ​​​​ദ​​​​യ​​​​രോ​​​​ഗി​​​​ക​​​​ൾ ആ​​​​യി​​​​രു​​​​ന്നു. 217 സ്ത്രീ​​​​ക​​​​ൾ പു​​​​ക​​​​യി​​​​ല ഉത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​യി​​​​രു​​​​ന്നു. പു​​​​ക​​​​യി​​​​ല​​​​യും പു​​​​ക​​​​വ​​​​ലി​​​​യും ഹൃ​​​​ദ​​​​യ​​​​രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​ര​​​​ള​​​​വു​​​​വ​​​​രെ ആ​​​​ക്കം കൂ​​​​ട്ടു​​​​ക​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

2. ആസ്ത്‌മ

2020ലെ ​​​​മ​​​​ര​​​​ണ​​​​ക്ക​​​​ണ​​​​ക്കി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത് നി​​​​ല്ക്കു​​​​ന്ന​​​​തു ആ​​​​സ്ത‌്മ​​​​യും അ​​​​നു​​​​ബ​​​​ന്ധ രോ​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണ്. മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ 75 ശ​​ത​​മാ​​ന​​വും 70 ​​വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു. ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ആ​​​​സ്ത്‌മ രോ​​​​ഗി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് പു​​​​രു​​​​ഷ​​​​ന്മാ​​​​രേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സ്ത്രീ​​​​ക​​​​ളാ​​​​ണ് ആ​​​​സ്ത്‌മ ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച​​​​ത്. 15 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള 102 കു​​​​ട്ടി​​​​ക​​​​ളും ആ​​​​സ്മ ബാ​​​​ധി​​​​ച്ച് മ​​​​രി​​​​ച്ചു. ആ​​​​സ്ത്‌മ ബാ​​​​ധി​​​​ച്ച് മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ പു​​​​ക​​​​വ​​​​ലി​​​​ക്കു​​​​ന്ന 867 സ്ത്രീ​​​​ക​​​​ളും, 766 പു​​​​രു​​​​ഷ​​​​ന്മാ​​​​രും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തും പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ വ​​​​യ്ക്കേ​​​​ണ്ടു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ്.

3. അ​​​​ർ​​​​ബു​​​​ദം

മ​​​​ര​​​​ണ​​കാ​​​​ര​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് അ​​​​ർ​​​​ബു​​​​ദം ആ​​​​യി​​​​രു​​​​ന്നു. ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളേ​​​​ക്കാ​​​​ൾ ര​​​​ണ്ട​​​​ര ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം ആ​​​​യി​​​​രു​​​​ന്നു ഗ്രാ​​​​മീ​​ണ​​​​രാ​​​​യ അ​​​​ർ​​​​ബു​​​​ദ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം. 55-70 വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള 1233 പു​​​​രു​​​​ഷ​​​​ന്മാ​​​​രാ​​​​ണ് പു​​​​ക​​​​വ​​​​ലി മൂ​​​​ലം അ​​​​ർ​​​​ബു​​​​ദ രോ​​​​ഗി​​​​ക​​​​ളാ​​​​യി മ​​​​രി​​​​ച്ച​​​​ത്. പു​​​​ക​​​​യി​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന 232 പേ​​​​രും മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു. 55ന് ​​​​മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ് പു​​​​ക​​​​വ​​​​ലി മൂ​​​​ലം അ​​​​ർ​​​​ബു​​​​ദബാ​​​​ധി​​​​ത​​​​രാ​​​​യി 2020ൽ ​​​​മ​​​​രി​​​​ച്ച​​​​ത്. ചി​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ർ​​​​ബു​​​​ദരോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ടു​​​​ന്ന​​​​താ​​​​യും കാ​​​​ണു​​​​ന്നു.

4. പ​​​​ക്ഷാ​​​​ഘാ​​​​തം

പ​​​​ക്ഷാ​​​​ഘാ​​​​തം മൂ​​​​ലം 2020ൽ 5642 ​​​​പേ​​​​രാണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ മ​​​​രണപ്പെട്ടത്. ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ത്താ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ മ​​​​ര​​​​ണമു​​​​ണ്ടാ​​​​യ​​​​ത്.​​ യ​​​​ഥാ​​​​സ​​​​മ​​​​യം പ​​​​ക്ഷാ​​​​ഘാ​​​​തം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​വാ​​​​തെ പോ​​​​കു​​​​ന്ന​​​​തും ചി​​​​കി​​​​ത്സ കി​​​​ട്ടാ​​​​തെ വ​​​​രു​​​​ന്ന​​​​തു​​​​മാ​​​​ണ് മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് കൂ​​​​ട്ടു​​​​ന്ന​​​​ത്. ​​ആ​​​​കെ​​​​യു​​​​ള്ള മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭാ​​​​ഗ​​​​വും 70 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​രി​​​​ലാ​​​​ണ് സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.15 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള ഏഴ് കു​​​​ട്ടി​​​​ക​​​​ളും പ​​​​ക്ഷാ​​​​ഘാ​​​​ത​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് 2020ൽ ​​​​മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു.


5. ആ​​​​ത്മ​​​​ഹ​​​​ത്യ

സ്വ​​​​യം ജീ​​​​വ​​​​ൻ ഒ​​​​ടു​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പു​​​​രു​​​​ഷ​​​​ന്മാ​​​​ർ സ്ത്രീ​​​​ക​​​​ളേക്കാൾ നാ​​​​ലി​​​​ര​​​​ട്ടി മു​​​​ന്നി​​​​ലാ​​​​ണ്. ഇക്കൂട്ടരിൽ കൂ​​​​ടു​​​​ത​​​​ലും 45-65 പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു. 70 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള 468 പു​​​​രു​​​​ഷ​​​​ന്മാരും 186 സ്ത്രീ​​​​ക​​​​ളു​​​​മാ​​​​ണ് 2020ൽ സ്വ​​​​യം ജീ​​​​വ​​​​ൻ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.15 വ​​​​യ​​​​സി​​​​ന് താ​​​​ഴെ​​​​യു​​​​ള്ള 64 കു​​​​ട്ടി​​​​ക​​​​ളും ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ൽ ജീ​​വ​​നൊ​​ടു​​ക്കി എ​​​​ന്ന​​​​ത് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​ന്‍റെ ക​​​​ണ്ണ് തു​​​​റ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

6. ക​​​​ര​​​​ൾ​​​​ രോ​​​​ഗം

ക​​​​ര​​​​ൾ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ 3888 പേ​​​​രാ​​​​ണ് മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​ത്.​​​​ സ്ത്രീ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​ട്ടി​​​​യാ​​​​ണ് ഇതുമൂലം മ​​​​രി​​​​ച്ച പു​​​​രു​​​​ഷ​​​​ന്മാരു​​​​ടെ എ​​​​ണ്ണം.​​

7. റോ​​​​ഡ​​​​പ​​​​ക​​​​ടം

2020ൽ ​​​​റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ 18,45 പേ​​​​ർ ആ​​​​യി​​​​രു​​​​ന്നു. 15 - 24 വ​​​​രെ പ്രാ​​​​യപരിധിൽപ്പെട്ട 295 പേ​​​​രും, 25 - 34ൽ 306 ​​​​പേ​​​​രും 35 - 44 ൽ 259 ​​​​പേ​​​​രും 45 - 54 ൽ 313 ​​​​പേ​​​​രും 55 - 64 ൽ 298 ​​​​പേ​​​​രും ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു.

8. പ്ര​​​​മേ​​​​ഹം, ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം

​​ന​​​​ഗ​​​​ര​​​​ത്തി​​​​ലും ഗ്രാ​​​​മ​​​​ത്തി​​​​ലും പ്ര​​​​മേ​​​​ഹ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യി മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ സ്ത്രീ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​മാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ. പ്ര​​​​മേ​​​​ഹ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യി മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും 65 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ ആ​​​​യി​​​​രു​​​​ന്നു. ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം മൂ​​​​ലം മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​തി​​​​ൽ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രേ​​​​ക്കാ​​​​ൾ എ​​​​ണ്ണ​​​​ത്തി​​​​ൽ സ്ത്രീ​​​​ക​​​​ളാ​​​​ണ് മു​​​​ന്നി​​​​ൽ. 15 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള 10 കു​​​​ട്ടി​​​​ക​​​​ളും ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം മൂ​​​​ലം മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞു.

9. ന്യു​​​​മോ​​​​ണി​​​​യ, മ​​​​ഞ്ഞ​​​​പ്പി​​​​ത്തം, ക്ഷ​​​​യം

ന്യു​​​​മോ​​​​ണി​​​​യ കൂ​​​​ടു​​​​ത​​​​ലും ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ മ​​​​ഞ്ഞ​​​​പ്പി​​​​ത്തം ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടു​​​​ത​​​​ൽ മ​​​​ര​​​​ണം വ​​​​രു​​​​ത്തി​​​​യ​​​​ത്.​​ ന്യു​​മോ​​​​ണി​​​​യ​​​​യും മ​​​​ഞ്ഞ​​​​പ്പി​​​​ത്ത​​​​വും 70 വ​​യ​​സ് ക​​​​ഴി​​​​ഞ്ഞവരെയാണ് കൂ​​​​ടു​​​​ത​​​​ൽ ബാ​​​​ധി​​​​ച്ച​​​​ത്. ഇ​​​​വ ര​​​​ണ്ടും സ്ത്രീ​​​​ക​​​​ളേ​​​​ക്കാ​​​​ൾ അ​​​​ധി​​​​കം പു​​​​രു​​​​ഷ​​​​ന്മാരേ​​​യാ​​​​ണ് ബാ​​​​ധി​​​​ച്ച​​​​ത്.​​ അ​​​​ൾ​​​​സ​​​​ർ ബാ​​​​ധി​​​​ച്ച് മ​​​​രി​​​​ച്ച 250 പേ​​​​രി​​​​ൽ 159 പേ​​​​രും പു​​​​രു​​​​ഷ​​​​ന്മാ​​​​രാ​​​​യി​​​​രു​​​​ന്നു. പു​​​​ക​​​​വ​​​​ലി​​​​യും പു​​​​ക​​​​യി​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു ക്ഷ​​​​യ​​​​രോ​​​​ഗ മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം.

ഹൃ​​​​ദ​​​​യ​​​​രോ​​​​ഗ​​​​ങ്ങ​​​​ൾ, അ​​​​ർ​​​​ബു​​​​ദം, ആ​​​​സ്‌ത്‌മ, പ​​​​ക്ഷാ​​​​ഘാ​​​​തം തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ചെ​​​​റു​​​​ത​​​​ല്ലാ​​​​ത്ത ഒ​​​​രു പ​​​​ങ്ക് പു​​​​ക​​​​വ​​​​ലി​​​​ക്കും പു​​​​ക​​​​യി​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​ടെ ഉ​പ​യോ​ഗം, മ​ദ്യ​പാ​നം എ​ന്നി​വ​യ്ക്കു​ണ്ടെ​ന്ന് ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2022ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച 2020ലെ ​​​​ജ​​​​ന​​​​ന- മ​​​​ര​​​​ണ ര​​​​ജി​​​​ഷ്‌‌ട്രേ​​​​ഷ​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ൽ വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്ക് പ്ര​​​​കാ​​​​രം 2020ൽ ​​​​ന​​​​ട​​​​ന്ന മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​വ​​​​യു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണി​​​​ത്. മ​​​​റ്റു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ളും കൂ​​​​ടി​​​​ച്ചേ​​​​രു​​​​മ്പോ​​​​ൾ ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് 85,797 പേ​​​​രും ന​​​​ഗ​​​​ര​​​​ത്തി​​​​ൽ 1,65,186 പേ​​​​രും മ​​​​രി​​​​ച്ചു.​​​​ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​കെ മ​​​​ര​​​​ണം 2020ൽ 2,50,983 ​​​​ആ​​​​യി​​​​രു​​​​ന്നു. മ​​​​ര​​​​ണം ഒ​​​​രു യാ​​​​ഥാ​​​​ർ​​​​ഥ്യമാ​​​ണെ​​​​ന്ന് അം​​​​ഗീ​​ക​​​​രി​​​​ക്കു​​​​മ്പോ​​​​ഴും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​കളുടെയും ഹൃ​​​​ദ്‌​​രോ​​​​ഗമ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണം പേ​​​​ടി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു​​​​മ​​​​ല്ലേ എ​​​​ന്ന് നാം ​​​​ചി​​​​ന്തി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.