Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വേണ്ടത് സൗഹാർദത്തിന്റെ രസതന്ത്രം
Tuesday, September 20, 2022 2:15 AM IST
ഡോ. അഡ്വ. പോളി മാത്യു മുരിക്കൻ
സംസ്ഥാന നിയമസഭ ഇക്കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കി ഗവർണർക്കു സമർപ്പിച്ചത് പതിനൊന്ന് ബില്ലുകളാണ്. ഇവയിൽ ഒന്ന് സർവകലാശാലാ ഭേദഗതി ബില്ലും മറ്റൊന്ന് ലോകായുക്താ ഭേദഗതി ബില്ലുമാണ്. ഇവയ്ക്ക് ഗവർണർ അംഗീകാരം നൽകുമോ എന്നുള്ളതാണ് എല്ലാവരും ആകാംക്ഷാഭരിതരായി ഉറ്റുനോക്കുന്നത്. അംഗീകാരം നൽകിയില്ലെങ്കിൽ ഭേദഗതി ബില്ലുകൾ ഇല്ലാതാകും. അത് ഭരണഘടനാ സ്ഥാപനങ്ങളായ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രത്യക്ഷമായ ഏറ്റുമുട്ടലിനും കൊമ്പുകോർക്കലിനും കാരണമാകും. ഫെഡറൽ തത്വങ്ങൾക്ക് അത് മങ്ങലേൽപ്പിക്കും.
മൂന്നു തരം വീറ്റോ അധികാരങ്ങൾ
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കപ്പെടുമ്പോൾ ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് ഗവർണറുടെ മുമ്പിൽ മൂന്നു വഴികളുണ്ട്. ഒന്നുകിൽ ബില്ലിന് അംഗീകാരം നൽകാം, അതല്ലെങ്കിൽ അംഗീകാരം നിഷേധിക്കാം. മൂന്നാമതായി മറ്റൊരു മാർഗമെന്ന നിലയിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കാം. ബില്ല് പ്രത്യേക നിർദേശം സഹിതമോ അല്ലാതെയോ പുനഃപരിശോധനയ്ക്കായി നിയമസഭയിലേക്കു തിരിച്ചയയ്ക്കാനും കഴിയും. ഇപ്രകാരം തിരിച്ചയയ്ക്കുന്ന ബില്ലുകൾ നിർദേശങ്ങൾ ഉൾക്കൊണ്ടോ അല്ലാതെയോ നിയമസഭ വീണ്ടും പാസാക്കുന്നപക്ഷം അത് അംഗീകരിക്കാൻ ഗവർണർ ഭരണഘടനാപരമായി ബാധ്യസ്ഥനാണ്. നിയമസഭ പാസാക്കുന്ന ബില്ല് പരിഗണിക്കുന്ന വേളയിൽ അത് നിയമസഭയുടെ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കണമെന്ന് ഗവർണർക്കു തോന്നുന്നപക്ഷം എത്രയും പെട്ടെന്ന് അതു ചെയ്യണമെന്ന് ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം വ്യക്തമാക്കുന്നു.
അംഗീകാരത്തിനായി സമർപ്പിക്കപ്പെടുന്ന ബില്ലുകളുടെ കാര്യത്തിൽ ഏതെല്ലാം സാഹചര്യത്തിലാണ് അംഗീകാരം നൽകേണ്ടത്, ഏതെല്ലാം സാഹചര്യങ്ങളിൽ അംഗീകാരം നിഷേധിക്കാം എന്നീ വിഷയങ്ങളിൽ ഭരണഘടന വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നില്ല. ഇത് ഗവർണറുടെ വിവേചനാധികാരം ആണെങ്കിലും സാധാരണ ഗതിയിൽ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഇതു വിനിയോഗിക്കപ്പെടേണ്ടത്. സുപ്രീംകോടതി 1974 ലെ ഷാംഷേർ സിംഗ് കേസിൽ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ എല്ലായ്പോഴും ഇതു തുടരണമെന്നില്ല. മന്ത്രിസഭയുടെ ശിപാർശ ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണെങ്കിൽ അതൊരു അസാധാരണ സാഹചര്യമായി കണ്ടുകൊണ്ട് ഭരണഘടനയും നിയമവും സംരക്ഷിക്കാമെന്നും ജനനന്മ ഉറപ്പാക്കി പ്രവർത്തിക്കാമെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ, ഗവർണർക്കു വേണമെങ്കിൽ ശിപാർശ നിരാകരിച്ചുകൊണ്ട് വ്യത്യസ്ത സമീപനം കൈക്കൊള്ളാം. ഇക്കാര്യങ്ങളിൽ വ്യക്തമായ ഭരണഘടനാ മാർഗനിർദേശങ്ങളുടെ അഭാവമുണ്ട്. ഇത് ജനാധിപത്യ തത്വങ്ങളെ ഇളക്കിമറിക്കുന്ന തെറ്റായ സമീപനങ്ങൾക്കും കാരണമാകുന്നു.
ഗവർണറുടെ വീറ്റോ അധികാരം ഭരണഘടനയ്ക്കു കീഴ്പ്പെട്ടതാണ്, ഭരണഘടനയാൽ നിയന്ത്രിക്കപ്പെട്ടതും. ബില്ലിന് അംഗീകാരം നിഷേധിക്കാനുള്ള ഗവർണറുടെ അധികാരത്തെ അപ്സല്യൂട്ട് വീറ്റോ എന്നു വിളിക്കും. ബില്ല് പുനഃപരിശോധിക്കാൻ നിയമസഭയോട് ആവശ്യപ്പെടാനുള്ള അധികാരത്തെ സസ്പെൻഷൻ വീറ്റോ എന്നാണു പറയുന്നത്. ബില്ലിന് അധികാരം നിഷേധിക്കാതെയും പുനഃപരിശോധനയ്ക്ക് അയയ്ക്കാതെയും പരിഗണനയിൽ നിലനിർത്തുന്ന അവസ്ഥ പോക്കറ്റ് വീറ്റോ എന്ന പേരിൽ അറിയപ്പെടുന്നു.
അംഗീകാരത്തിനായി സമർപ്പിക്കപ്പെടുന്ന ബില്ലുകളിൽ എത്ര സമയത്തിനുള്ളിൽ ഗവർണർ തീരുമാനം കൈക്കൊള്ളണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നില്ല. പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയാണെങ്കിൽ തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നു മാത്രം ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അതിനാൽത്തന്നെ തീരുമാനം കൈക്കൊള്ളാതെ ബില്ലുകൾ ശീതീകരണിയിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്ന അവസ്ഥയാണ് ചിലപ്പോഴെങ്കിലും ഉണ്ടാവുന്നത്.
ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ബില്ലുകളിൽ തീരുമാനം കൈക്കൊള്ളുന്നതിന് ഒരു സമയപരിധി നിശ്ചയിക്കേണ്ടതല്ലേ? കോടതികൾ വിധി പറയാൻ വൈകിയാൽ അത് ചർച്ചയാക്കപ്പെടും. പക്ഷേ ഭരണകർത്താക്കൾ ഫയലുകളിൽ തീരുമാനമെടുക്കാൻ വൈകിയാൽ അത് ചർച്ചയാക്കപ്പെടാറില്ല. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ചർച്ചയാക്കപ്പെടുന്നു. പക്ഷേ ഭരണസിരാ കേന്ദ്രങ്ങളിൽ ഫയലുകൾ കെട്ടിക്കിടക്കപ്പെടുന്നത് ചർച്ചയാകാറില്ല.
വ്യത്യസ്തമായ അധികാരം
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ അനുമതി നൽകുന്ന കാര്യത്തിൽ ഗവർണർ വിനിയോഗിക്കുന്ന അധികാരം വ്യത്യസ്തമാണ്. ഇത് ഭരണഘടനാ വ്യവസ്ഥകളിൽനിന്നുതന്നെ വ്യക്തമാണ്. ഗവർണറുടെ ഭരണനിർവഹണാധികാരവുമായി (എക്സിക്യൂട്ടീവ് പവർ) ബന്ധപ്പെട്ടതല്ല ഈ അധികാരം. ഭരണഘടനയുടെ 168-ാം അനുഛേദം അനുസരിച്ച് ഒരു സംസ്ഥാനത്തെ നിയമനിർമാണ സംവിധാനമെന്നത് കേവലം നിയമസഭ മാത്രമല്ല, ഗവർണറുംകൂടി ഉൾപ്പെട്ടതാണ്. നിയമസഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗവർണക്ക് വ്യത്യസ്ത അധികാരങ്ങളുണ്ട്. സഭ വിളിച്ചുചേർക്കാനും സമ്മേളനം മാറ്റിവയ്ക്കാനും സഭ പിരിച്ചുവിടാനുമുള്ള അധികാരം, സഭയെ അഭിസംബോധന ചെയ്യാനുള്ള അധികാരം, സഭയ്ക്ക് സന്ദേശങ്ങൾ കൈമാറാനുള്ള അധികാരം. മന്ത്രിസഭയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ അധികാരങ്ങളൊക്കെയും ഫലത്തിൽ വിനിയോഗിക്കപ്പെടുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം കൈക്കൊള്ളുമ്പോൾ ഗവർണർ സ്വീകരിക്കുന്നത് നിയമനിർമാണ നടപടിക്രമങ്ങളുടെ ഭാഗമായ അധികാരമാണ്.
ബില്ലുകളുടെ അനുമതിയുമായി ബന്ധപ്പെട്ട ഗവർണറുടെ അധികാരം നിയമനിർമാണ പ്രക്രിയയുടെ ഭാഗമായതിനാൽ അത്തരം നടപടികൾക്ക് ഭരണഘടനയുടെ 212-ാം അനുഛേദപ്രകാരമുള്ള പ്രത്യേക സംരക്ഷണത്തിനും അർഹതയുണ്ട്. നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സാധുത നടപടി ക്രമങ്ങളുടെ വൈകല്യങ്ങളുടെ പേരിൽ കോടതിയിൽ ചോദ്യംചെയ്യാൻ ആവില്ലെന്ന് വ്യക്തമാക്കുന്ന വകുപ്പാണിത്.
സുരക്ഷിതമായ വഴികൾ
ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കുന്ന ബില്ലുകളിൽ നിർബന്ധമായും രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടേണ്ടതായ ബില്ലുകളുടെ പട്ടിക തന്നെ ഭരണഘടനയിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്ന ബില്ലുകൾ, അന്തർസംസ്ഥാന വ്യാപാരവുമായി ബന്ധപ്പെട്ട ബില്ലുകൾ, രാഷ്ട്രപതിയുടെ മുൻകൂർ അനുമതി ആവശ്യമായുള്ളതും എന്നാൽ മുൻകൂർ അനുമതി തേടാതെയോ ലഭിക്കാതെയോ പാസാക്കിയ ബില്ലുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്. അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ട ഒരു ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള ഗവർണറുടെ അധികാരത്തെ കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി ഹോ ചെസ്റ്റ് ഫാർമസ്യൂട്ടിക്കൽ കേസിൽ 1983ൽ അഭിപ്രായപ്പെടുകയുണ്ടായി
1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ 75-ാം വകുപ്പിന്റെ ആവർത്തനമാണ് ബില്ലുകളുടെ അംഗീകാര കാര്യത്തിൽ ഗവർണറുടെ അധികാരം വ്യക്തമാക്കുന്ന ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം. അംഗീകാരം നൽകുന്നതിനോ നിഷേധിക്കുന്നതിനോ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടുന്നതിനോ സമയക്രമം പ്രതിപാദിക്കുന്നില്ല. തീരുമാനം എടുക്കുന്നതിൽ പ്രത്യേകം സമയക്രമം നിശ്ചയിക്കുവാനാവില്ലെന്നാണ് പുരുഷോത്തമൻ കേസിൽ സുപ്രീംകോടതി 1962ൽ അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിന് സ്വീകാര്യമല്ലാത്ത നടപടി സ്വീകരിച്ചാലും നിയമസഭയ്ക്ക് ഗവർണറെ നീക്കം ചെയ്യാനാവില്ല. ഗവർണറുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ രാഷ്ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാം എന്നുമാത്രം.
ഭരണഘടനാ യന്ത്രത്തിന്റെ അഭിവാജ്യഘടകമാണ് ഗവർണർപദവി. ബഹുമുഖ കർത്തവ്യങ്ങൾ നിർവഹിക്കേണ്ടതായ ആദരണീയമായ ഭരണഘടനാ സ്ഥാപനമാണത്. ഭരണകൂടത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതും അതുതന്നെ. ഗവർണറുടെ അധികാരങ്ങളും വിവേചനാധികാരവും പഠനവിധേയമാക്കിയ സർക്കാരിയ കമ്മീഷൻ അഭിപ്രായപ്പെട്ടത് ഭരണഘടനയുടെ 200, 201 അനുഛേദങ്ങൾക്ക് മാറ്റങ്ങൾ ആവശ്യമില്ലെന്നാണ്. നിയമസഭ പാസാക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സാധാരണ ഗതിയിൽ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് തീർപ്പു കൽപ്പിക്കണമെന്നും ശിപാർശ ചെയ്യുകയുണ്ടായി. അസാധാരണ സാഹചര്യങ്ങളെയും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. ബില്ലിലെ വ്യവസ്ഥകൾ പ്രഥമദൃഷ്ടിയാൽ ഭരണഘടനാവിരുദ്ധമാണെങ്കിലോ നിയമസഭയുടെ അധികാരപരിധിക്കു പുറത്താണെങ്കിലോ രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും തടസപ്പെടുത്തുന്നതാണെങ്കിലോ മൗലികാവകാശങ്ങളെയോ മറ്റു ഭരണഘടനാ നിയന്ത്രണങ്ങളെയോ ലംഘിക്കുന്നതാണെങ്കിലോ വ്യത്യസ്ത സമീപനങ്ങളാവാം. ഭരണഘടനാ ലക്ഷ്യങ്ങൾ കൈവരിക്കാനോ ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായോ മാത്രമേ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് റഫർ ചെയ്യാവൂ എന്നും വ്യക്തമാക്കുന്നു.
ആശ്രയിക്കേണ്ടത് ഭരണഘടനയെ
ഭരണഘടനാ സ്ഥാപനമായ ഗവർണർ ആശ്രയിക്കേണ്ടത് ഭരണഘടനാ വ്യവസ്ഥകളെയാണ്. തീരുമാനങ്ങളിൽ പ്രതിഫലിക്കേണ്ടത് ജനനന്മയും ദേശതാത്പര്യങ്ങളും. ഭരണഘടനാ സ്ഥാപനങ്ങൾ കൊമ്പുകോർക്കുന്നത് ജനാധിപത്യത്തിനും ഫെഡറൽ തത്വങ്ങൾക്കും ഹാനികരമാണ്. ഗവർണർ സ്ഥാനം രാഷ്ട്രപതി പദവിയിൽനിന്നു പല കാരണങ്ങൾക്കൊണ്ടും വ്യത്യസ്തമാണ്. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെങ്കിൽ ഗവർണർ കേന്ദ്രസർക്കാരിന്റെ ശിപാർശ പ്രകാരം രാഷ്ട്രപതി നിയമിക്കുന്നയാളാണ്. രാഷ്ട്രപതിയെ നീക്കംചെയ്യാൻ പാർലമെന്റിനു കഴിയുമെങ്കിൽ ഗവർണറെ നീക്കം ചെയ്യാൻ നിയമസഭയ്ക്കു കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയാണ് നടപടി സ്വീകരിക്കേണ്ടത്.
ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്നും ഭരണഘടന സംരക്ഷിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുമെന്നും അവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുമെന്നും വാഗ്ദാനം ചെയ്തു ചുമതലയേൽക്കുന്ന ഭരണഘടനാ സ്ഥാപനമാണ് ഗവർണർപദവി. ഭരണകൂടത്തിന്റെ സമീപനത്തിലും ഗവർണറുടെ നടപടികളിലും എല്ലായ്പോഴും പ്രതിഫലിക്കേണ്ടത് ഭരണഘടനയും ജനക്ഷേമവും സംരക്ഷിക്കുന്ന സമീപനമാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഒരു സ്ഥാപനവും ഭരണഘടനയ്ക്ക് അതീതമല്ല. സ്വേച്ഛാധിപത്യ പ്രവണത ഭരണഘടന അംഗീകരിക്കുന്നില്ല. രാജാവും രാജഭരണവും ഭരണഘടനാ വീക്ഷണങ്ങളല്ല. ജനങ്ങളാണ് ജനാധിപത്യത്തിലെ രാജാക്കന്മാർ. ഭരണഘടനാ സ്ഥാപനങ്ങൾ ജനസേവകരാണ്.
ഗവർണർ കേന്ദ്രത്തിന്റെ വെറും പ്രതിനിധിയല്ല. ഉത്തരവാദപ്പെട്ട ഭരണഘടനാ ചുമതലകൾ നിർവഹിക്കേണ്ടതായ പദവിയാണ്. ഗവർണറെ ശ്രവിക്കുവാൻ സർക്കാർ തയാറാവണം. ഭരണഘടനാ ചുമതലാ നിർവഹണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഉൾകൊള്ളണം. അതേസമയം, ഗവർണർ സാധാരണഗതിയിൽ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. അതാണ് കിഴ്വഴക്കവും. ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം അംഗീകരിക്കുകയും വേണം.
അസാധാരണ സാഹചര്യവും ഭരണാഘടനാ ലംഘനവുമുണ്ടെങ്കിൽ അതു വിശദികരിക്കേണ്ടതും അദ്ദേഹമാണ്. ഭരണാഘടനാ സ്ഥാപനങ്ങൾ ചേരിതിരിഞ്ഞ് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിനും ജനനന്മയ്ക്കും ഭൂഷണമല്ല. ഭരണഘടന മുറുകെപ്പിടിക്കുന്നതും ജനാധിപത്യതത്വങ്ങൾ സംരക്ഷിക്കുന്നതുമായ സൗഹാർദപരമായ സമീപനങ്ങളാണ് ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പുതിയ പാർലമെന്റ് മന്ദിരം: പ്രതീക്ഷകളും ആശങ്കകളും
മേയ് 28ന് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെന്റ് മന്ദി
പ്ലാസ്റ്റിക് ദുരന്തത്തിനെതിരേ ജാഗ്രത!
പരിസ്ഥിതിയെക്കുറിച്ച് ലോകമെമ്പാടും അവബോധ
ആര്യാടനുണ്ടാക്കിയ ഊരാക്കുടുക്കോ?
അനന്തപുരി /ദ്വിജന്
2014ൽ 865 മെഗാവാട്ട് വൈദ്യുതി വാങ്ങു
ആക്രമണത്തിന് മൗനാനുമതി
മണിപ്പുർ എങ്ങോട്ട് ? -3 / ആന്റോ അക്കര
മണിപ്പുർ കലാപത്തിന്റെ ആദ്യ
ക്രൈസ്തവർക്കെതിരേയുള്ള നീക്കങ്ങൾ തുടർക്കഥ
റവ. ഡോ. മൈക്കിൾ പുളിക്കൽ
(സെക്രട്ടറി, കെസിബ
നീതിയില്ലാതായ ഗുസ്തി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“ഒരിക്കൽ നിങ്ങൾ ഗു
അജൻഡകൾ നിശ്ചയിച്ച് വനിതകൾ
മണിപ്പൂർ എങ്ങോട്ട്? -2 / ആന്റോ അക്കര
മെയ്തേയ്, കുക്കി വി
ക്രാന്തദർശിയായ കർമയോഗി - ധന്യൻ മാർ തോമസ് കുര്യാളശേരി
ഡോ. സിസ്റ്റർ മരീന മുണ്ടാടൻ, എസ്എബിഎ
മണിപ്പുർ എങ്ങോട്ട് ?
ആന്റോ അക്കര
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഒരു
കലാലയ പ്രവേശനം ശ്രദ്ധയോടെ
ഡോ. ബിനോയ് തോമസ് നെരേപ്പറമ്പിൽ
സാധാര
ഹായ് ജൂൺ... ഹാജർ പുസ്തകം തയാർ!
ഷിനു ആനത്താരയ്ക്കൽ
ഹാജർപുസ്തകവുമായി മറ്റൊ
സംരക്ഷിക്കപ്പെടേണ്ട വയോജനങ്ങൾ
ജോബി ബേബി
അറുപതിനു മുകളിൽ പ്രായമുള്ള എട്ടുകോ
ഇന്ത്യൻ ബഹിരാകാശമേഖല പുതിയ ചക്രവാളങ്ങളിലേക്ക്
1960-70 കാലഘട്ടത്തിൽ ബഹിരാകാശ മേഖലയിൽ വളർന്നുവ
അറിവ് നേടാം, ആപ്പിലൂടെ
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ- 2 / ഡോ.
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ
ഡോ. ജൂബി മാത്യു
വിദ്യാഭ്യാസ പ്രക്രിയയില് ചടുലവും ക്രിയാ
വേറിട്ട കേരള സ്റ്റോറി
ഡോ. ചാക്കോ കാളംപറമ്പിൽ
ഭീതിപ്പെടുത്തു
കേരള സർക്കാരേ, ദയവായി ഭരിക്കൂ
സാധാരണ, ഒരു സർക്കാർ അതിന്റെ പ്രധാന ഉത്തരവാദിത്വം അ
ജനനം കുറയുന്നു, പെൺകുട്ടികളും
2021-ലെ കേരളത്തിലെ ജനസംഖ്യാധിഷ്ഠിത കണക്കുകൾ സംസ്ഥാന
രക്തസാക്ഷികൾ ഉണ്ടാകുന്നത്
അനന്തപുരി /ദ്വിജന്
ക്രൈസ്തവരക്തസാക്ഷികൾ ഉണ്ടാകുന്നത് രാഷ്ട്രീയക്കാര
പിഴുതെറിയപ്പെട്ട കന്യകാത്വ പരിശോധന
ഡോ. പോളി മാത്യു മുരിക്കൻ
സ്ത്രീകളിൽ കന്യ
നാളെയുടെ പാർലമെന്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
ലോകത്തിലെ ഏറ്റവും വ
കർഷകരക്ഷയ്ക്ക് പാക്കേജുകൾ പരിഷ്കരിക്കണം
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിന്റെ സാന്പത്തികരംഗം പലതലങ്ങളിൽ, പല ത
പ്രതീക്ഷകളുയർത്തി ജെ.ബി. കോശി കമ്മീഷൻ
ഫാ. നൗജിൻ വിതയത്തിൽ
കേരള ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ
സമാധാനം കാംക്ഷിക്കുന്ന മണിപ്പുർ ജനത
ഇംഫാൽ ആർച്ച്ബിഷപ് ഡോ.വൈ. ഡൊമിനിക് ലുമോൺ ദീപികയ്ക്കുവേണ്ടി റൂബൻ കിക്കോണുമാ
മൃഗാധിപത്യമല്ല, ജനാധിപത്യം
നാട്ടിൽ വേണ്ട കാട്ടുനീതി - 5 / റെജി ജോസഫ്
ആദിവാസികളെ വന്യമൃഗങ്ങ
ഡൽഹിയിലെ പുതിയ നീക്കം
അഡ്വ. ജി. സുഗുണൻ
രാജ്യത്ത് രണ്ടു വിധത്തിലുള്ള ഘടകങ്ങളാണു സംസ്ഥാന
കാട്ടിലെ വിവിഐപിമാർ
നാട്ടിൽ വേണ്ട കാട്ടു നീതി -4 / റെജി ജോസഫ്
കാട്ടാന കൊന്നാ
ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ; കരുണാർദ്രസ്നേഹത്തിന്റെ പ്രവാചകൻ
ഡോ. സിസ്റ്റർ എത്സാ ടോം എസ്എച്ച്
തി
കോൺഗ്രസ് മാതൃക കാണിക്കട്ടെ
പി.സി. സിറിയക്
കർണാടകത്തിൽ കോൺഗ്രസ് വൻവിജ
മൃഗത്തെ കൊല്ലാന് നിയമമുണ്ട്
നാട്ടിൽ വേണ്ട കാട്ടു നീതി -3 / റെജി ജോസഫ്
“കൃഷി നശിപ്പിക്കു
പ്രശംസനീയമായ അനുനയവും സമ്മർദവും
പ്രതിപക്ഷ ഐക്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴ
കണ്ണീരോടെ കുടിയിറക്കം
ജീവിതം കരുപ്പിടിപ്പിക്കാനുള്ള അനിവാര്യതയി
കാടിറങ്ങി അരുംകൊല
നാട്ടിൽ വേണ്ട കാട്ടു നീതി -1 / റജി ജോസഫ്
കാട്ടാനയ്ക്കും കടുവയ്ക്കു
കർണാടകത്തിലെ നല്ല മാതൃക
അനന്തപുരി /ദ്വിജന്
കർണാടകത്തിലെ മുഖ്
കൈകൾ കോർത്ത് കരുത്തോടെ
പിണറായി വിജയൻ (മുഖ്യമന്ത്രി)
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ
സര്ക്കാരല്ലിത്, കൊള്ളക്കാര്
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)
അഴിമതിയ
മണിപ്പുരിലെ മുറിവും കന്നഡ വിധിയും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മതവും വർഗീയതയും കുത്തി
ക്രൂരത ഒരു ലഹരി!
മയക്കുമരുന്ന് മരണം അരികിലുണ്ട് - 4 / ജോൺസൺ പൂവന്തുരുത്ത്
2021 ഡിസംബർ 11ന് ആ രംഗം
സിദ്ധയ്ക്കു രണ്ടാമൂഴം
ബിജോ മാത്യു
കാൽ നൂറ്റാണ്ടിലേറെ
ട്രബിൾ ഷൂട്ടർ ഉപനായകൻ
കോണ്ഗ്രസിന്റെ ട്രബിൾ ഷൂട്ടർ ഇനി കർണാട
കോൺഗ്രസിന്റെ ഉയിർപ്പ് ബിജെപിക്കേറ്റ പ്രഹരം
മണികർണിക ശ്രീരാമരാജു
കർണാ
കലിയടങ്ങില്ല, കാക്കിക്കു മുന്നിലും!
മയക്കുമരുന്ന് മരണം അരികിലുണ്ട്-3 / ജോൺസൺ പൂവന്തുരുത്ത്
2022 ഒക്ടോബറിൽ കോ
കുടിയേറുന്ന വിദ്യാർഥികൾ
ഡോ. കെ.വി. ജോസഫ്
കാലാകാലങ്ങളിൽ പല മാതൃ
മനുഷ്യൻ മൃഗമാകുന്ന കഥ!
മയക്കുമരുന്ന് മരണം അരികിലുണ്ട് -2 /ജോൺസൺ പൂവന്തുരുത്ത്
എനിക്കു പേടിയായിരു
ഭ്രാന്ത് പിടിക്കുന്ന തലച്ചോറുകൾ!
മയക്കുമരുന്ന് മരണം -1 / ജോൺസൺ പൂവന്തുരുത്ത്
"അച്ഛനെയും അമ്മയെയും കുറേന
വർക്കിച്ചൻ ഇപ്പോൾ ഹാപ്പിയാണ്!
കെ. പ്രമോദ്
യുവസാഹിത്യകാരനായ വർക്കിച്ചന് ക
ഉച്ചകോടികള് സൃഷ്ടിക്കുന്ന ഭീഷണി
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്
രാജ്യാന്തര വ്യ
മാലിന്യ സംസ്കരണത്തിൽ വിട്ടുവീഴ്ചയരുത്
പ്രഫ. എം.ജി. സിറിയക്
പട്ടണങ്ങളിലു
Latest News
ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
ഇഡി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
സിപിഎമ്മിൽ വിഭാഗീയത; പി.പി. ചിത്തരഞ്ജൻ എംഎൽഎയ്ക്ക് നോട്ടീസ്
കെ ഫോൺ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
ഡോ. സുഷമ മലയാളം സര്വകലാശാല വിസി, സി.ടി. അരവിന്ദ്കുമാർ എംജി വിസി
Latest News
ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
ഇഡി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
സിപിഎമ്മിൽ വിഭാഗീയത; പി.പി. ചിത്തരഞ്ജൻ എംഎൽഎയ്ക്ക് നോട്ടീസ്
കെ ഫോൺ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
ഡോ. സുഷമ മലയാളം സര്വകലാശാല വിസി, സി.ടി. അരവിന്ദ്കുമാർ എംജി വിസി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top