Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ വിവരാവകാശ നിയമത്തിന്റെ മരണമണി
Thursday, November 24, 2022 2:05 AM IST
ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി 2022 നവംബർ 18ന് പ്രസിദ്ധപ്പെടുത്തിയ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ 2005ലെ വിവരാവകാശ നിയമത്തിന്റെ മരണമണിയായി മാറുമെന്നതിനു സംശയമില്ല. അറിയാനുള്ള അവകാശത്തിന്റെ മഗ്നാകാർട്ട എന്ന പേരിലറിയപ്പെടുന്ന വിവരാവകാശ നിയമം ജനങ്ങളെ എല്ലാ അർഥത്തിലും ശക്തീകരിക്കുന്ന നിയമമാണ്. “ജനാധിപത്യത്തിന്റെ താക്കോലിതാ രാജ്യത്തെ ജനകോടികളുടെ കരങ്ങളിലേൽപ്പിക്കുന്നുവെന്നാണ്”വിവരാവകാശ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ കേന്ദ്രമന്ത്രി സുരേഷ് പച്ചോരി പറഞ്ഞിട്ടുണ്ടായിരുന്നത്.
എന്തുകൊണ്ടും വിവരാവകാശ നിയമത്തിന്റെ പിതൃത്വം അവകാശപ്പെടാൻ അർഹതയുള്ള ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള അന്നത്തെ യുപിഎ സർക്കാർപോലും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥ പ്രമുഖരുടെ സമ്മർദത്തിനു വഴങ്ങി ചില വകുപ്പുകൾ ഭേദഗതി ചെയ്യാനൊരുങ്ങിയപ്പോൾ ഭേദഗതിക്കെതിരേ ഉയർന്നുവന്ന ശക്തമായ ജനാഭിപ്രായം മാനിച്ച് ആ നീക്കം ഉപേക്ഷിക്കുകയാണുണ്ടായത്. മോദി സർക്കാരും സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിന് അപ്രമാദിത്വം ലഭിക്കുന്ന ചില ഭേദഗതികൾ നിയമത്തിൽ കൊണ്ടുവന്നെങ്കിലും വിവരാവകാശ നിയമത്തെ ദുർബലമാക്കാൻ കഴിഞ്ഞിരുന്നില്ലെന്നുവേണം കരുതാൻ.
വിവരാവകാശ നിയമത്തിനു സമാനമായി അമേരിക്കയിൽ പ്രാബല്യത്തിലുള്ള ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിൽ പ്രസിഡന്റ് ജോർജ് ബുഷിന്റെ കാലത്തു കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് അതതു കാലത്തെ പ്രസിഡന്റിന്റെ ഓഫീസിലെ വിവരങ്ങൾ പൗരനു ലഭിക്കാൻ പ്രസിഡന്റ് പദവിയൊഴിഞ്ഞാലും ബന്ധപ്പെട്ട പ്രസിഡന്റിന്റെ അനുമതിയില്ലാതെ സാധിക്കില്ലെന്ന നിയമഭേദഗതി ഫലത്തിൽ അറിയാനുള്ള അവകാശനിയമത്തെ ദുർബലപ്പെടുത്തിയെന്നു പരക്കെ ആക്ഷേപമുണ്ടായിരുന്നു.
മോദിസർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന നിർദിഷ്ട ഭേദഗതി വിവരാവകാശ നിയമം 8 (ജെ) ഉപവകുപ്പനുസരിച്ചുള്ള വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ടതാണെങ്കിലും ഫലത്തിൽ നിയമത്തിന്റെ അന്തസത്തയെത്തന്നെ ഇല്ലാതാക്കുന്നതാണ്. നിലവിലുള്ള 8(1)(ജെ) വകുപ്പനുസരിച്ച് ആവശ്യപ്പെട്ട വിവരം വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ടിരിക്കുന്നിടത്തും അതിന്റെ വെളിപ്പെടുത്തൽ പൊതുതാത്പര്യവുമായോ അല്ലെങ്കിൽ പൊതുപ്രവർത്തനവുമായോ യാതൊരു ബന്ധവുമില്ലാത്തിടത്തും അല്ലെങ്കിൽ വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുമെന്നുള്ളപ്പോഴും അത്തരത്തിലുള്ള വിവരത്തിന്റെ വെളിപ്പെടുത്തൽ പൊതുതാത്പര്യം ന്യായീകരിക്കുന്നുവെന്ന് ബോധ്യപ്പെടുന്നുവെങ്കിൽ നല്കാവുന്നതാണെന്നതാണ് വ്യവസ്ഥ. എന്നിരുന്നാലും 8 (2) ഉപവകുപ്പനുസരിച്ചും 1923 ലെ ഔദ്യോഗിക രഹസ്യനിയമമനുസരിച്ചും വിവരാവകാശ നിയമത്തിൽതന്നെ 8 (1) ഉപവകുപ്പനുസരിച്ച് അനുവദനീയമായ ഏതെങ്കിലും ഒഴിവാക്കലുകളിലും എന്തുതന്നെ ആയാലും സംരക്ഷിത താത്പര്യങ്ങൾക്കുള്ള ദോഷത്തേക്കാളുപരിയാണ് വെളിപ്പെടുത്തലിന്റെ പൊതുതാത്പര്യമെങ്കിൽ വിവരം അനുവദിക്കുന്നതാണെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച് വെളിപ്പെടുത്താൻ പാടില്ലാത്ത വിവരംപോലും പൊതുതാത്പര്യമനുസരിച്ച് വെളിപ്പെടുത്തേണ്ടതാണെങ്കിൽ ആവശ്യപ്പെട്ടാൽ പൗരന് പ്രാപ്യമാക്കണമെന്ന നിലവിലുള്ള വ്യവസ്ഥ നിയമത്തിന്റെ സുതാര്യതയാണ് ഉയർത്തിക്കാട്ടുന്നത്. മാത്രമല്ല പാർലമെന്റിനോ നിയമസഭയ്ക്കോ നിഷേധിക്കാൻ പറ്റാത്ത യാതൊരു വിവരവും പൗരനാവശ്യപ്പെട്ടാൽ പൊതു അധികാര സ്ഥാനത്തിനു നിഷേധിക്കാൻ പാടില്ലായെന്നതാണ് നിലവിലെ എട്ടാം ഉപവകുപ്പ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി പാർലമെന്റിലെയും നിയമസഭകളുടെയും ചോദ്യോത്തരവേള ഫലത്തിൽ തികച്ചും നിഷ്ക്രിയമായെന്ന് അന്നത്തെ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അഭിപ്രായപ്പെടുകയുണ്ടായി.
അപകടം പതിയിരിക്കുന്ന നിർദിഷ്ട ഭേദഗതി
ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ എന്ന പേരിൽ കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട ഭേദഗതിയനുസരിച്ച് പൊതു അധികാരസ്ഥാനത്തുള്ള വ്യക്തിഗത വിവരങ്ങൾ പൊതുതാത്പര്യം എന്തുതന്നെയുണ്ടായാലും സംരക്ഷിത താത്പര്യത്തിന്റെ പേരിൽ പൗരന് പ്രാപ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ബാധ്യസ്ഥരല്ലെന്ന അപകടകരമായ വ്യവസ്ഥയാണുള്ളത്.
ഫലത്തിലിത് വിവരാവകാശ നിയമത്തിന്റെ മൂർച്ചയുള്ള പല്ലുകൾ നീക്കി നിയമത്തെ നിർവീര്യമാക്കുന്നതിനു സമാനമാണ്. കാരണം, വിവരാവകാശ നിയമമനുസരിച്ച് പൊതുസ്ഥാനീയത്തിലുള്ള ഭരണതലത്തിലെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്നത് ദുഷിച്ച ഭരണ വ്യവസ്ഥയ്ക്കെതിരേ ശബ്ദിക്കുവാൻ ജനങ്ങൾക്കു ലഭിക്കുന്ന ശക്തമായ ആയുധമാണ്. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച രാജ്യത്ത് പൗരന്മാരുടെ വ്യക്തിഗത സ്വകാര്യത സംരക്ഷിക്കുന്നുവെന്ന പേരിലാണ് വിവരാവകാശനിയമത്തിന്റെ മൂർച്ചയേറിയ പല്ലുകൾ നിർദിഷ്ടഭേദഗതിയോടെ പിഴുതെടുത്ത് നിയമം നിർവീര്യമാക്കപ്പെടുന്നത്.
ഉദാഹരണമായി അഴിമതിക്കാരായ മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആസ്തികളുടെയും മറ്റു സന്പാദ്യങ്ങളുടെയും വിവരങ്ങൾ എന്നിവ വ്യക്തിഗത വിവരങ്ങളാണെങ്കിലും വരവിൽ കവിഞ്ഞ സന്പാദ്യമാണെങ്കിൽ സ്രോതസ് നിലവിലുള്ള നിയമമനുസരിച്ച് പൗരന് ലഭ്യമാക്കുവാൻ അവകാശമുണ്ട്. പക്ഷേ, നിർദിഷ്ട ഭേദഗതി നിയമമാവുന്നതോടുകൂടി ഇവ പൗരന് ലഭിക്കുകയില്ല. അതോടെ അഴിമതി രഹസ്യമായി നടത്താവുന്ന സ്ഥിതിവിശേഷം വരും.
അതേപോലെ പൊതു അധികാരസ്ഥാനത്തുള്ള വിവരങ്ങളിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ആരോഗ്യ ഡാറ്റാ നിലവിലുള്ള നിയമമനുസരിച്ച് പൗരന്മാർക്ക് ലഭ്യമാക്കാൻ സാധിക്കില്ലെങ്കിലും പൊതുതാത്പര്യമുണ്ടെങ്കിൽ അവ ആവശ്യപ്പെട്ടാൽ പ്രാപ്യമാക്കുവാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ബാധ്യസ്ഥരാണ്. ഉദാഹരണമായി ഉന്നത സ്ഥാനത്തിരിക്കുന്നതും അല്ലാത്തതുമായ പൊതുസേവകർക്ക് കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധി പിടിപെട്ടിട്ടുണ്ടെങ്കിൽ പൊതുതാത്പര്യം മുൻനിർത്തി പൗരന് അത്തരം ആരോഗ്യ ഡാറ്റാ അറിയാൻ നിലവിലുള്ള നിയമമനുസരിച്ച് അവകാശമുണ്ട്. പക്ഷേ നിർദിഷ്ട ഭേദഗതിയോടുകൂടി അത്തരം വിവരങ്ങൾ ലഭിക്കില്ലെന്നത് വലിയ പ്രത്യാഘാതങ്ങൾക്ക്ഇടയാക്കുമെന്നതുറപ്പാണ്.
അഴിമതിക്കാരും സുരക്ഷിതർ
അഴിമതിക്കാരും കാര്യപ്രാപ്തിയില്ലാത്തവരുമായ ഉദ്യോഗസ്ഥരുടെ സർവീസ് രഹസ്യങ്ങളും ഫയൽ കുറിപ്പുകളും നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് വ്യക്തിഗത വിവരങ്ങളാണെങ്കിലും ലഭ്യമാക്കുവാൻ പൊതുതാത്പര്യം മുൻനിർത്തി പൗരന് അവകാശമുണ്ട്. പക്ഷേ നിർദിഷ്ട ഭേദഗതിയോടെ അതും നിഷേധിക്കപ്പെടുകയും ഈ ജനപ്രിയനിയമത്തെ എല്ലാ അർഥത്തിലും ദുർബലമാക്കുകയും ചെയ്യും.
അഴിമതിക്കാരായ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥന്മാരും പൊതു ഖജനാവിലെ പണവും തങ്ങൾ വഹിക്കുന്ന പദവികളും ദുരുപയോഗപ്പെടുത്തി നടത്തുന്ന എല്ലാത്തരം അഴിമതിയും ധനദുർവിനിയോഗവും സ്വജനപക്ഷപാതവും കൊള്ളരുതായ്മയും ചൂഷണവും വ്യക്തിഗത വിവരമെന്ന മറവിൽ മറച്ചുവയ്ക്കാൻ നിർദിഷ്ട ഭേദഗതി കളമൊരുക്കുമെന്നതാണ് ഏറ്റവും അപകടകരമായ പ്രത്യാഘാതം. വിവരാവകാശ നിയമം നടപ്പിലായതുതൊട്ട് ഉദ്യോഗതലത്തിലെ അസ്വസ്ഥരായ സംഘടിത വിഭാഗം ഏറെനാൾ പ്രതീക്ഷിച്ച നിയമഭേദഗതിയാണ് മോദിസർക്കാർ വളരെയെളുപ്പത്തിൽ സ്വകാര്യതയെന്ന മറവിൽ സാധ്യമാക്കിക്കൊടുക്കുന്നത്. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെങ്കിലും ഒരു പൊതു അധികാരസ്ഥാനത്തിരുന്നുകൊണ്ട് ഉദ്യോഗസ്ഥർക്കും മറ്റു പൊതുസേവകരുടെ നിർവചനത്തിൽപ്പെടുന്ന ലക്ഷോപലക്ഷം പൊതുസ്ഥാനീയർക്കും പൊതുതാത്പര്യത്തിനപ്പുറമൊരു മൗലികാവകാശമായി സ്വകാര്യത അവകാശപ്പെടാൻ അർഹതയില്ലെന്ന തിരിച്ചറിവ് കേന്ദ്രത്തിലെ മോദിസർക്കാരിനെ ബോധ്യപ്പെടുത്തുമാറ് അപകടകരമായ ഈ നിയമഭേദഗതിക്കെതിരേ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നുവരേണ്ടതായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വെറുപ്പിനെ കീഴടക്കിയ ചരിത്രയാത്ര
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ
പ്രതിരോധത്തിലൂടെ കാൻസറിനെ നേരിടാം
കാൻസർ രോഗം വർധിച്ചുവരുന്ന കാലഘട്ട
പേരുദോഷം മാറിയില്ല, കൈയടി നീണ്ടുനിന്നില്ല
റ്റി.സി. മാത്യു
ഇടത്തരക്കാരെ പരിഗണിക്കുന്നില്ല എന്ന പേരുദോഷം മാറ്റാ
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
ഫാ. ജയിംസ് കൊക്കാവയലിൽ
സംസ്ഥാന ന്യൂന
തണ്ണീർത്തടത്തിനായി കൈകോർക്കാം
പ്രഫ. ഡോ. സാബു ജോസഫ്
ഭൂമിയിൽ മനുഷ്യ
ഇടത്തരക്കാർക്കു പ്രതീക്ഷ വേണോ?
റ്റി.സി. മാത്യു
ഓപ്പറേഷൻ താമരയാണു രാഷ്ട്രീയത്
ഒരുമിച്ചു നടന്നു നേടിയ സ്നേഹം
പ്രഫ. റോണി കെ. ബേബി
കഴിഞ്ഞ സെപ്റ്റംബർ ഏ
മഹാസ്മരണ; മറയ്ക്കാനാകുമോ ഈ ധ്രുവനക്ഷത്രത്തെ?
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓ
ഗാന്ധിവധം പശ്ചാത്തലം ഫലങ്ങള്
ഗാന്ധിജിയുടെ വധത്തിനു കാരണമായി അദ്ദേ
ആ ശബ്ദം നിലച്ചിട്ട് 75 വർഷങ്ങൾ
ഇന്ത്യൻ മതേതരത്വത്തിന്റെയും ദേ
കാരുണ്യത്തിന്റെ മഹാപ്രമാണി
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത
ബിജെപി ചിരിക്കുന്നു?
അനന്തപുരി /ദ്വിജന്
2002ൽ നടന്ന ഗുജറാത്ത് കല
മൃഗ-മനുഷ്യ സമത്വമാണോ ലക്ഷ്യം?
ജോസ് ജോൺ മല്ലികശേരി
നമ്മളൊക്കെ കേട്ടു പരിചയി
കൂട് വിട്ടോടുന്ന പലായനം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായ
അനുകരിക്കാം, മാതൃകയാക്കാം
അപകടം മാലിന്യം - 4 / റിച്ചാർഡ് ജോസഫ്
ഇ-പരിസര
ഇന്ത്യയിലെ അദ്യ സർ
നീണാൾ വാഴട്ടെ റിപ്പബ്ലിക്
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്
സൂക്ഷ്മമായി കൈകാര്യം ചെയ്യണം
അപകടം മാലിന്യം - 3 / റിച്ചാർഡ് ജോസഫ്
തിരുവനന്തപുരത്ത് പൂ
പ്രതീക്ഷയോടെ ടൂറിസം
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാ
കേരളത്തിലെ ഇ-മാലിന്യം
അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സം
കുമിഞ്ഞുകൂടുന്ന ഇ-മാലിന്യം
അപകടം മാലിന്യം -1 / റിച്ചാർഡ് ജോസഫ്
കൊച്ചുകുട്ടികൾക്കു ക
എഫ്പിസികളുടെ പ്രതിസന്ധി പരിഹരിക്കണം
ഡോ. ജോസഫ് ഏബ്രാഹാം
പുതുതായി ആരംഭിക്കുന്ന ഒരു കർഷക ഉത്പാദക
വിഡ്ഢികളുടെ വന്യജീവി നിയമം
രാജ്യത്തെല്ലായിടത്തും വന്യജീവി ആക്രമണം വലിയെ
നിരാശരാക്കുന്ന രാഷ്ട്രീയക്കാർ
ജനാധിപത്യ ഭരണക്രമത്തിൽ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട
ബിജെപി കളി തുടങ്ങുന്നു!
ഈ മാസം 16-17 തിയതികളിൽ ഡൽഹി
അവഗണനയുടെ മൂന്നു പതിറ്റാണ്ട്
താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടി
നീതിപീഠത്തിന്റെ സങ്കടഹർജികൾ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാ
സ്പെഷൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയണം
ഡോ. മൈക്കിൾ പുളിക്കൽ (സെക്രട്ടറി, കെസിബിസി ജാ
മതേതരമഹത്വത്തിന് മരണമണി മുഴക്കുന്നതാര് ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്
‘മാനിഷാദ’മന്ത്ര
പിന്തിരിപ്പന് നയത്തിലെ വീണ്ടുവിചാരം
കെ. സുധാകരൻ എംപി
ഇക്കഴിഞ്ഞ ഇടതുമുന്നണ
അഭിമാനമായി സംരംഭക കേരളം
പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപ
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
ഒരുമയുടെ പാഠം പഠിച്ച് കർഷകർ
ഫാ. ജേക്കബ് മാവുങ്കൽ
ബഫർ സോൺ വിഷയത്തിൽ കേര
കാടിറങ്ങുന്ന കടുവ
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക
വിലയില്ലാതായ കാർഷിക സംസ്കാരം
ഡോ. കെ.എം. ഫ്രാൻസീസ്
കേരള സർക്കാരും കൃഷി
വേണം, പുതിയ ഭൂപരിഷ്കരണ നിയമം
കെ.ജെ. ദേവസ്യ
ഭൂപരിഷ്കരണ നിയമത്തിൽ സമഗ്രമായ പഠനം
വിദേശ സർവകലാശാലകൾക്കു പരവതാനി തയാർ
ഡോ. റൂബിൾ രാജ്
2020ലെ ദേശീയ വിദ്യാഭ്യാസന
തരൂർ: ഒറ്റയാനിൽനിന്ന് ജനകീയനേതാവിലേക്ക്
ഏതാനും മാസങ്ങൾക്കിടെ ശശി തരൂർ കേരളത്തിലെ ഒ
അഭിമാനമായി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവ
ആലുവ മംഗലപ്പുഴ, കാര്മല്ഗിരി പൊന്തിഫിക്കൽ സെമിനാരി
മരണശേഷവും മാർഗദീപമായി ഫെലിക്സ് അച്ചൻ
സി.വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
ഫെല
ലക്ഷ്മണരേഖകൾ പാലിക്കണം
അനന്തപുരി/ദ്വിജന്
ജനാധിപത്യത്തിന്റെ നെടുതൂ
മണ്ണിലും മനസിലും വേണം, ഒരു കർഷകലോല മേഖല
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“ഇന്ത്യയിലെ കർഷകരുടെ വരുമാനം 2022ഓടെ ഇ
എഫ്പിസികളെ തകർക്കരുതേ...!
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിലെ കൃ
ഗവർണർമാർ പിന്നിൽ നിന്നു ഭരിക്കേണ്ടവർ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പശ്ചിമബംഗാളിൽ ഗവർ
കർണാടകത്തിൽ ആരു വാഴും?
മണികർണിക ശ്രീരാമരാജു
കർണാട
മണ്ണിനടിയിലാകുന്ന ഹിമാലയന് പട്ടണം
അരുണ് ടോം
വിശേഷണങ്ങളേറെയുള്ള ജോഷിമഠ് വാര
കേരളത്തെ വിവർത്തനം ചെയ്ത ആഷർ
ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർ
ചോര കിനിയുന്ന രാഷ്ട്രീയ പോർക്കളങ്ങൾ
ലിൻജോ എ. ജോസഫ്
രാഷ്ട്രീയ
Latest News
പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബജറ്റ്: എം.വി. ഗോവിന്ദൻ
ബജറ്റ് കര്ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
Latest News
പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബജറ്റ്: എം.വി. ഗോവിന്ദൻ
ബജറ്റ് കര്ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top