അപകടത്തിലാകുന്ന സ്ത്രീസുരക്ഷ 2016-20 കാലഘട്ടത്തിൽ കേരളത്തില്‍ 34,079 സ്ത്രീകളെ കാണാതായെന്ന് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. പലരെയും കണ്ടുകിട്ടിയിട്ടുണ്ടാവാം എങ്കിലും കേരളത്തിലെ ഭീതിദമായ സാഹചര്യങ്ങളുടെ വ്യക്തമായ ദൃഷ്ടാന്തമാണ് എരുമേലിയിൽനിന്നു കാണാതായ ജസ്ന ജയിംസ് എന്ന പെൺകുട്ടി. കാണാതാകുന്ന സ്ത്രീകൾക്കു പുറമേയാണ് കേരളത്തിൽ കൊലചെയ്യപ്പെടുകയും ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം. വടക്കേ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾക്ക് നിരന്തരം വാർത്തകൾ നൽകുന്ന മലയാള മാധ്യമങ്ങൾ സ്വന്തം നാട്ടിൽ നടക്കുന്ന വളരെ ഗൗരവമേറിയ ഈ വിഷയങ്ങളെക്കുറിച്ച് കാര്യമായ വാർത്തകൾ നൽകുകയോ ചർച്ചകൾ നടത്തുകയോ ചെയ്യാത്തത് എന്തുകൊണ്ട്?
ബോധവത്കരണത്തിന്റെ ആവശ്യകതകേരളം വിദ്യാഭാസത്തിലും സ്ത്രീ സ്വാതന്ത്ര്യത്തിലും ഒരുപാട് മുന്നേറിയ സംസ്ഥാനം തന്നെയാണ്. ഇവിടത്തെ സ്ത്രീകൾ എല്ലാവരുംതന്നെ വിദ്യാഭ്യാസം നേടിയവരും പലരും സ്വന്തമായി വരുമാനം ഉള്ളവരുമാണ്. അതുകൊണ്ടുതന്നെ ഗാർഹികപീഡനങ്ങളും ബലാത്സംഗങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെക്കുറവാണ്. പകരം കേരളത്തിലെ സ്ത്രീകൾ കൂടുതലായി നേരിടുന്നത് പ്രണയക്കെണികളും ശാരീരിക സാമ്പത്തിക ചൂഷണങ്ങളുമാണ്.
കേരളത്തിൽ ഫയൽ ചെയ്യപ്പെടുന്ന സ്ത്രീപീഡന കേസുകളിൽ വലിയൊരു പങ്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, മൊബൈൽ ചാറ്റിംഗിലെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു എന്നിങ്ങനെയുള്ളവയാണ്. കൂടാതെ പ്രണയതീവ്രവാദവും കേരളത്തിൽ വളരെ ശക്തമാണ്. ഇതിലൂടെ കെണിയിൽപ്പെടുത്തപ്പെടുന്ന സ്ത്രീകൾ മിക്കവരും നേരേ സിറിയയിലേക്കും ഇറാഖിലേക്കുമല്ല പോകുന്നത്. പലരും മയക്കുമരുന്ന് കാരിയേഴ്സായും മറ്റു നിയമവിരുദ്ധ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കപ്പെടുന്നു. പിടിയിലാകുന്ന പല മയക്കുമരുന്നു സംഘത്തിലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട പുരുഷൻമാരോടൊപ്പം ഒരു ഹിന്ദു, ക്രിസ്ത്യൻ സ്ത്രീയെങ്കിലും ഉണ്ടാവും എന്നത് നമുക്ക് പത്രവാർത്തകളിൽനിന്ന് മനസിലാകും. പല സ്ത്രീകളും അനാശാസ്യ പ്രവർത്തനങ്ങൾക്കും രാജ്യത്തിനകത്തുള്ള തീവ്രവാദ പ്രവർത്തനത്തിനും ഉപയോഗിക്കപ്പെടുന്നു.
തടിയന്റവിട നസീർ എന്ന തീവ്രവാദിക്ക് ജയിലിൽ സിം കാർഡ് എത്തിച്ചു കൊടുത്തതിന്റെ പേരിൽ 2012 മുതൽ ജയിലിൽ കഴിയുന്ന ദീപ ചെറിയാൻ എന്ന ഷാഹിന ഇതിന് ഒര ഉദാഹരണമാണ്. മൊബൈൽ ചാറ്റിഗിലൂടെ തുടങ്ങുന്ന ബന്ധം, ബ്ലാക് മെയിലിംഗ്, ശാരീരിക സാമ്പത്തിക ചൂഷണം എന്നിവ വഴി പല പെൺകുട്ടികളും കുടുംബിനികളും തീവ്രവാദികളുടെ കയ്യിൽ എത്തിപ്പെടാൻ കാരണമാകുന്നു.
സ്വകാര്യഫോട്ടോകൾ തീവ്രവാദികളുടെ പക്കൽ സൂക്ഷിക്കപ്പെടുന്നതിനാൽ പല പെൺകുട്ടികൾക്കും ഒന്നുകിൽ അവർ ആജ്ഞാപിക്കുന്ന മയക്കുമരുന്നു കടത്തുപോലെയുള്ള കാര്യങ്ങൾ അനുസരിക്കുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക എന്ന നിലയുണ്ടാകുന്നു. രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന പോക്സോ കേസുകളും പ്രണയതീവ്രവാദത്തിൽ ധാരാളമാണ്. ഇത്തരം ആസൂത്രിത കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമായ വകുപ്പുകൾ രാജ്യത്തിന്റെ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് അങ്ങേയറ്റം ദുഃഖകരമാണ്.
ഇങ്ങനെ വിവിധ രീതിയിൽ, സ്ത്രീസുരക്ഷയും അന്തസും അപകടത്തിലായിരിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ ബോധവത്കരണത്തിനുള്ള എല്ലാ മാർഗങ്ങളും കൃത്യമായി ഉപയോഗിക്കപ്പെടണം. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും മതാധികാരികൾക്കും മാധ്യമങ്ങൾക്കും സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർക്കും സർക്കാരിനും എല്ലാം ഗൗരവമായ ഉത്തരവാദിത്വമുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീ സുരക്ഷയും പ്രധാനപ്പെട്ടതാണെന്ന് ഓർത്തിരിക്കാം. ഒപ്പം മുൻകാലങ്ങളെക്കാൾ കൂടുതലായി കേരളത്തിൽ സ്ത്രീവിരുദ്ധത വർദ്ധിക്കുകയും സ്ത്രീസുരക്ഷ അപകടത്തിലാവുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന് വ്യക്തമായി വിലയിരുത്തപ്പെടേണ്ടതുമുണ്ട്.
ഫാ. ജയിംസ് കൊക്കാവയലിൽ