മരണകാരണങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം 72,644 പേർ മരിച്ചപ്പോൾ അതിൽ 43,948 പേർ പുരുഷന്മാരും 28,696 പേർ സ്ത്രീകളും ആയിരുന്നു. ആസ്ത്മ മൂലം 25,399 പേർ മരിച്ചു. കരൾരോഗബാധിതരായി 4,194 പേർ മരിച്ചപ്പോൾ രക്തസമ്മർദം 3,451 പേരുടെ മരണത്തിന് കാരണമായി. വൃക്കരോഗം ബാധിച്ച് 6526 പേരും അർബുദം ബാധിച്ച് 21,990 പേരും മരിക്കുകയുണ്ടായി. പൊള്ളലേറ്റ് 279 പേർ മരിച്ചപ്പോൾ മൃഗങ്ങളുടെ കടിയേറ്റ് മരിച്ചവർ 88 ആയിരുന്നു. വെള്ളത്തിൽ വീണ് 1755 പേരും റോഡ് അപകടത്തിൽപ്പെട്ട് 2,370 പേരും മരിക്കുകയുണ്ടായി. 6350 പേർ ആത്മഹത്യ ചെയ്തതിൽ 5,075 പേരും പുരുഷന്മാരായിരുന്നു. 218 പേർ കൊല ചെയ്യപ്പെടുകയുണ്ടായി.
ഏറ്റവും കൂടുതൽ ആത്മഹത്യ 15 മുതൽ 65 വരെ പ്രായപരിധിയിലാണ്. 5നും 14നും ഇടയിൽ പ്രായമുള്ള 80 കുട്ടികളും ആത്മഹത്യ ചെയ്തവരിൽ ഉൾപ്പെടുന്നു. 70 വയസിനു മുകളിൽ പ്രായമുള്ള 662 പേരും ആത്മഹത്യ ചെയ്തവരിൽ വരുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധ വയ്ക്കേണ്ടുന്ന ഒന്നാണ്.
ആന്റണി ആറിൽച്ചിറ ചമ്പക്കുളം