അതെല്ലാം ഇത്തവണ സംഘാടനത്തിലെ അവ്യക്തതകളാല്‍ തണുത്തുപോയിരിക്കുന്നു. ഇനിയിപ്പോള്‍ സെപ്റ്റംബര്‍ 28നെന്ന് പറയുന്നതു നടന്നില്ലെങ്കില്‍ ദുരന്തബാധിതരോടുള്ള ആദരസൂചകമായി ഒക്ടോബറില്‍ സ്വന്തം നിലയില്‍ വള്ളംകളി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാറ്റിവച്ച തീരുമാനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാണു സംഘടനകളുടെ സംയുക്തസമിതിയുടെ ആവശ്യം. സ്നേക് ബോട്ട് ഓണേഴ്സ് അസോസിയേഷന്, കേരള ബോട്ട് ക്ലബ് അസോസിയേഷന്, കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന് എന്നിവരുടെ യോഗത്തിലാണു തീരുമാനം.
നഷ്ടപരിഹാരം വേണം2018, 2019 വര്‍ഷങ്ങളിലും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പതിനൊന്നാം മണിക്കൂറില്‍ വള്ളംകളി വേണ്ടെന്നു തീരുമാനിച്ചതിന്റെ തിക്തഫലങ്ങള്‍ ഇപ്പോഴും ക്ലബ്ബുകള്‍ അനുഭവിച്ചുതീര്ന്നിട്ടില്ലെന്ന പരിഭവമാണ് അസോസിയേഷന്‍കാര്‍ക്ക്. പ്രവചനാതീതമായ ഭവിഷ്യത്തുകള്‍ കണിക്കാക്കി ഓഗസ്റ്റ് മാസം നെഹ്റു ട്രോഫി നടത്തരുതെന്ന ആവശ്യവും ക്ലബ്ബുകള്ക്കുണ്ട്. മറ്റൊരു പ്രോഗ്രാം മാറ്റുന്നപോലെ നിസാരമല്ല വള്ളംകളി മാറ്റുന്നത്.
ഈ വര്‍ഷംതന്നെ ജൂണ്‍ പകുതിമുതല്‍ പരിശീലനം തുടങ്ങി ജൂലൈ ആദ്യവാരം മുതല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ച് ലക്ഷക്കണക്കിന് തുക ചെലവഴിക്കപ്പെട്ടതിന്റെ കണക്കുകളാണ് അവര്‍ നിരത്തുന്നത്. വള്ളംകളിയോട് കുട്ടനാട്ടുകാര്‍ക്കുള്ള വൈകാരിക ബന്ധത്തിന്റെ പേരില്‍ വലിയ മുതല്‍മുടക്കി നടത്തുന്ന തയാറെടുപ്പുകള്‍ വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു വേണ്ട നഷ്ടപരിഹാരവും ഇത്തരം മാറ്റിവയ്ക്കല്‍ പ്രഖ്യാപനത്തോടൊപ്പം നടത്തണമെന്നും സംഘടനകളുടെ സംയുക്ത സമിതി പറയുന്നു.
ആകെ 73 വള്ളങ്ങള്‍ ചുണ്ടന് വിഭാഗത്തില്‍ മാത്രം 19 വള്ളങ്ങള്‍. ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 കൂട്ടി 54 വള്ളങ്ങള്‍. ആകെ മാറ്റുരയ്ക്കുന്നത് 73 വള്ളങ്ങള്‍. ഇതില്‍ ഇനി നടക്കാനിരിക്കുന്ന മത്സരത്തില്‍നിന്നു സാമ്പത്തികബാധ്യതകളാല് പിന്മാറാനിടയുള്ള വള്ളങ്ങളുമുണ്ട്.