Letters
പൊ​​​തു​​​ജ​​​ന​​​ത്തി​​​നു കൗ​​​ണ്‍സ​​​ലിം​​ഗ് വേ​​ണം
Sunday, September 23, 2018 10:58 PM IST
നാ​​​ട്ടി​​​ലെ ആ​​​നു​​​കാ​​​ലി​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ കു​​​ട്ടി​​​ക​​​ളു​​ടെ​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​ടെ​​യും വൃ​​​ദ്ധ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​രെ മാ​​​ന​​​സി​​​ക​​​നി​​​ല​​​യെ വ​​​ള​​​രെ ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ശു​​​ദ്ധ​​​മ​​​ന​​​സ്ക​​​രാ​​​യ ചി​​​ല​​​ർ​​​ക്കെ​​​ങ്കി​​​ലും ശാ​​​രീ​​​രി​​​ക അ​​​സു​​​ഖ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പോ​​​ലും ക​​​ണ്ടു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ​നാം ​​എ​​​ങ്ങോ​​ട്ട്, ​​ഇ​​​നി എ​​​ങ്ങോ​​​ട്ട്, ഇ​​​തെ​​​വി​​​ടെ വ​​​രെ പോ​​​കും എ​​ന്നൊ​​ക്കെ പ​​​റ​​​ഞ്ഞും ചി​​​ന്തി​​​ച്ചും അ​​​വ​​​ർ ആ​​​കു​​​ല​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.

നാ​​​ട്ടി​​​ലെ ശു​​​ദ്ധ​​​ഗ​​​തി​​​ക്കാ​​​രാ​​​യ നാ​​​നാ​​​ജാ​​​തി മ​​​നു​​​ഷ്യ​​​രും ഇ​​​ങ്ങ​​​നെ ആ​​​കു​​​ല​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. അ​​​വ​​​ർ​​​ക്കു കൗ​​​ണ്‍സ​​ലിം​​ഗ് സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ണ്ട്. സാ​​​മൂ​​​ഹ്യ മാ​​​ന​​​സി​​​ക ​മ​​​ത​​​ചി​​​ന്ത​​​ക​​​രും സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഉ​​​ട​​​ൻ ഈ ​​​വി​​​ഷ​​​യം ഏ​​​റ്റെ​​​ടു​​​ക്ക​​​ണം.

ഫി​​​ലി​​​പ്പ് പ​​​ഴേ​​​ന്പ​​​ള്ളി, പെ​​​രു​​​വ