Letters
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനു വേണ്ടത്
Thursday, August 6, 2020 11:41 PM IST
ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ട​ത് എ​ന്ന ലേ​ഖ​നം വാ​യി​ച്ചു.​ മ​ത്സ​ര​പ്പ​രീ​ക്ഷ ജ​യി​ക്കു​ക എ​ന്ന​താ​ണ് സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​ശ്വ​സി​ച്ചുപോ​രു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ൽ ശ​രി​യാ​യ വി​ദ്യാ​ഭ്യാ​സ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന കു​റ​ച്ചു പേ​രെ​ങ്കി​ലു​മു​ണ്ടാ​കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ് .

വി​ദ്യാ​ഭ്യാ​സ​ത്തിന്‍റെ ല​ക്ഷ്യം ന​ല്ല സ​മൂ​ഹ​മാ​ണ്.​ ന​ല്ല സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ല്ല വ്യ​ക്തി​ക​ളാ​ണ്. ഒ​രാ​ളെ ന​ല്ല വ്യ​ക്തി​യാ​ക്കി മാ​റ്റി​ത്തീ​ർ​ക്കു​ന്ന പ്ര​ക്രി​യ​യി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​ധാ​ന പ​ങ്കു​ണ്ട് . സ്‌​കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കു​ക എ​ന്ന പ​രി​മി​ത​മാ​യ ല​ക്ഷ്യ​മ​ല്ല വേ​ണ്ട​ത്. ജീ​വി​ത​ത്തി​ലെ പ​രീ​ക്ഷ​ക​ളി​ൽ ജ​യി​ച്ചു ന​ല്ല ജീ​വി​തം ന​യി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ജ​ന​ത​യാ​ണ് രാ​ഷ്ട്ര​ത്തി​നാ​വ​ശ്യം.​ അ​തി​ന് സ​ഹാ​യ​ക​മാ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന പ്ര​ക്രി​യ​യി​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് അ​മി​ത പ്രാ​ധാ​ന്യ​മി​ല്ല.

വി​ദ്യാ​ർ​ഥി​യു​ടെ അ​റി​വും ക​ഴി​വും അ​ള​ക്കാ​നാ​ണ് പ​രീ​ക്ഷ​ക​ൾ. വ​ലി​യൊ​രു വി​ഭാ​ഗം വി​ദ്യാ​ർഥി​ക​ളും ഇ​ന്ന് പ​രീ​ക്ഷ​ക​ളെ ഭ​യ​പ്പെ​ടു​ന്നു. ക​ഠി​ന​മാ​യ മാ​ന​സി​ക സ​മ്മ​ർ​ദ​മി​ല്ലാ​ത്ത പ​ഠ​നാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഫ​ല​പ്ര​ദ​മാ​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ക.​ക്ലാസ് മു​റി​യി​ൽ ന​ട​ക്കു​ന്ന നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​മാ​ണ് കൂ​ടു​ത​ൽ ഗു​ണ​പ്ര​ദം.

കു​ട്ടി​യു​ടെ സ​മ​ഗ്ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ൽ ഊ​ന്നി​യു​ള്ള പ​ഠ​ന​ത്തെ ലേ​ഖ​ന​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ​ഒ​രു വി​ദ്യാ​ർ​ഥി ന​ല്ല പൗ​ര​നാ​കാ​ൻ പ​ല വി​ധ ഗു​ണ​ങ്ങ​ൾ അ​യാ​ളി​ൽ ഉ​ണ്ടാ​ക​ണം. എ​ന്നാ​ൽ മാ​ത്ര​മേ അ​യാ​ൾ ന​ല്ല വ്യ​ക്തി​വൈ​ശി​ഷ്ട്യ​മു​ള്ള​വ​നാ​യി​ത്തീ​രു​ക​യു​ള്ളു. അ​തി​ന് മൂ​ല്യവി​ദ്യാ​ഭ്യാ​സം കൂ​ടി വേ​ണം.​ ഗ​ണി​തം, ശാ​സ്ത്രം, ച​രി​ത്രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​റി​വു​ക​ൾകൊ​ണ്ട് മാ​ത്രം വി​ജ​യ​ക​ര​മാ​യ ജീ​വി​തം ഉ​ണ്ടാ​വി​ല്ല. സ​ത്യസ​ന്ധ​ത, നീ​തി​ബോ​ധം, ക​രു​ണ, ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധം തു​ട​ങ്ങി പ​ല മൂ​ല്യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ജീ​വി​ത വി​ജ​യ​ത്തി​നും ന​ല്ല സ​മൂ​ഹം രൂ​പ​പ്പെ​ടാ​നും മേ​ൽ​പ്പ​റ​ഞ്ഞ ധാ​ർ​മിക​മൂ​ല്യ​ങ്ങ​ൾകൂ​ടി കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക​ണം .

ശി​വ​ദാ​സ​ൻ തെ​ക്കി​നി​യേ​ട​ത്ത്