മകള്‍ക്കു വേണ്ടി പാടുന്നതിനിടെ കുഴഞ്ഞുവീണ് അച്ഛന്‍ മരിച്ചു
മകളെ ഏറെ സ്‌നേഹിച്ച ആ അച്ഛന്‍ മകളുടെ വിവാഹത്തലേന്ന് അവള്‍ക്കുവേണ്ടി ഒരു പാട്ടു പാടി. അച്ഛന്‍-മകള്‍ ബന്ധത്തെ ഏറെ അന്വര്‍ഥമാക്കുന്ന രാക്കിളി പൊന്‍മകളെ.... നിന്‍ മൊഴി യാത്രാമൊഴിയാണോ എന്ന പാട്ടാണ് ആ അച്ഛന്‍ പാടിയത്. പക്ഷേ പാടിമുഴുമിക്കാനാവാതെ ആ അച്ഛന്‍ മകളോടും ഈ ലോകത്തോടും വിടപറഞ്ഞു. അച്ഛന്‍ പോയതറിയാതെ മകള്‍ സുമംഗലിയായി.