ഉഷ്ണതരംഗത്തില്‍ വെന്ത് ബിഹാര്‍, നേരിടാന്‍ നിരോധനാജ്ഞയും
ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളുകയാണ് ബിഹാര്‍. നിരോധനാജ്ഞ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ മരണസംഖ്യ കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാലു മണിവരെ വീടിനു പുറത്തിറങ്ങുന്നതു നിരോധിച്ചിരിക്കുകയാണ്.