കുടിവെള്ളം തേടി അമ്മ പോയി; ഇന്ത്യന്‍ ബാലികയ്ക്ക് ദാരുണാന്ത്യം
അ​മ്മ വെ​ള്ളം തെ​ര​ഞ്ഞു​പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​യ്ക്കാ​യ ഇ​ന്ത്യ​ൻ ബാ​ലി​ക അ​മേ​രി​ക്ക​യി​ലെ മ​രു​ഭൂ​മി​യി​ലെ കൊ​ടും​ചൂ​ടി​ൽ ത​ള​ർ​ന്നു​വീ​ണു മ​രി​ച്ചു. ഏ​ഴു വ​യ​സു​കാ​രി ഗു​രു​പ്രീ​ത് കൗ​റാ​ണു മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലേ​ക്കു അ​ഭ​യാ​ർ​ഥി​യാ​യി കു​ടി​യേ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. അ​രി​സോ​ണ​യി​ലെ ലൂ​ക്വി​ല്ലി​ന​ടു​ത്ത യു​എ​സ് ബോ​ർ​ഡ​ർ പ​ട്രോ​ളി​ലാ​യി​രു​ന്നു സം​ഭ​വം. മ​റ്റ് അ​ഭ​ർ​യാ​ഥി​ക​ളു​ടെ കൈ​യി​ൽ കു​ട്ടി​യെ ഏ​ൽ​പ്പി​ച്ചാ​ണ് അ​മ്മ വെ​ള്ളം തെ​ര​ഞ്ഞു പോ​യ​ത്. സം​ഭ​വ​ദി​വ​സം 108 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ് (42 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ആ​യി​രു​ന്നു പ്ര​ദേ​ശ​ത്തെ താ​പ​നി​ല​യെ​ന്ന് യു​എ​സ് ബോ​ർ​ഡ​ർ പ​ട്രോ​ളും പി​മ കൗ​ണ്ടി ഓ​ഫീ​സ് മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റും അ​റി​യി​ച്ചു.