ബിനോയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ്‌
ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രേ മും​ബൈ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ബി​നോ​യി രാ​ജ്യം​വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.
ബി​നോ​യി കോ​ടി​യേ​രി സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി വ്യാ​ഴാ​ഴ്ച മും​ബൈ​യി​ലെ ദി​ൻ​ഡോ​ഷി സെ​ഷ​ൻ​സ് കോ​ട​തി ‌പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. നേ​ര​ത്തേ, ബി​നോ​യി​യു​ടെ അ​റ​സ്റ്റ് ഉ​ട​ൻ വേ​ണ്ടെ​ന്നും മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ച്ച​തി​നു​ശേ​ഷം മാ​ത്രം മ​തി​യെ​ന്നു​മു​ള്ള തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു മും​ബൈ പോ​ലീ​സ്.