പാര്‍ട്ടി പറയുന്നത് കേട്ടില്ലെങ്കില്‍! രാജ്കുമാറിന്റെ കുടുംബത്തിനു നേരെ ഭീഷണി
പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ മ​രി​ച്ച റി​മാ​ൻ​ഡ് പ്ര​തി രാ​ജ്കു​മാ​റി​ന്‍റെ കു​ടും​ബം കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​തി​രി​ക്കാ​ൻ സി​പി​എം ഇ​ട​പെ​ട​ൽ. സി​പി​എ​മ്മി​ന്‍റെ വാ​ഗ​മ​ണ്‍ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​മാ​ണ് രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ​യെ​യും മ​റ്റും ക​ണ്ട​ത്. പാ​ർ​ട്ടി പ​റ​യു​ന്ന​തു പോ​ലെ കേ​ട്ടി​ല്ലെങ്കി​ൽ രാ​ജ്കു​മാ​ർ തൂ​ക്കു​പാ​ല​ത്ത് ന​ട​ത്തി​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പി​ന് കു​ടും​ബം സ​മാ​ധാ​നം പ​റ​യേ​ണ്ടി വ​രും എ​ന്ന രീ​തി​യി​ലു​ള്ള ഭീ​ഷ​ണി​​യാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ ഭാ​ര്യ​യെ​യും മാ​താ​വി​നെ​യും സി​പി​എ​മ്മി​നൊ​പ്പം നി​ൽ​ക്കാ​ൻ ഇ​വ​ർ ക​ണ്ടെ​ത്തി​യ വ​ഴിയെന്ന് ബന്ധു ക്കൾ പറഞ്ഞു.