രാഹുലിനെ പിന്തിരിപ്പിക്കാന്‍ പ്രിയങ്ക!
ഇന്ദിരാ ഗാന്ധിയുടെ സമയത്തും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും ബിജെപിയുടെ കെണിയില്‍ വീഴരുതെന്നുമുള്ള നേതാക്കളുടെ വാക്കുകള്‍ നിരസിച്ച രാഹുല്‍, രാജിയെന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷയോടെ നോക്കുന്നത് പ്രിയങ്കയിലേക്കാണ്. സഹോദരനെ പിന്‍തിരിപ്പിക്കാന്‍ പ്രിയങ്കയ്ക്കു സാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളും.