ചികില്‍സിച്ചതിനു രേഖയില്ല, പോലീസ് വിവാദച്ചുഴിയില്‍?
നെടുങ്കണ്ടത്ത് റിമാന്‍ഡ് തടവുകാരന്‍ രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. രാജ് കുമാറിന് മെഡിക്കല്‍ കോളേജിലെത്തിച്ചു ചികില്‍സ നല്‍കിയെന്നു പോലീസ് പറയുമ്പോള്‍ ആശുപത്രി രേഖകളിലൊന്നും രാജ്കുമാറിന്റെ പേരില്ല. നെഞ്ചുംകൂട് തകര്‍ന്നത് സിപിആര്‍ നല്‍കിയപ്പോഴാണെന്നു പറയുന്നതിലെ വൈരുദ്ധ്യവും വിരല്‍ചൂണ്ടുന്നത് പോലീസ് സ്‌റ്റേഷനില്‍ നടന്ന അതിക്രൂര മര്‍ദനമുറകളിലേക്കല്ലാതെ പിന്നെന്ത്?