പരീക്ഷാ പേപ്പര്‍ വീട്ടില്‍ സൂക്ഷിച്ചത് വെറുതേ കളയണ്ടല്ലോ എന്നു കരുതി: ശിവരഞ്ജിത്ത്
കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ മണ്ടന്മാരാക്കി സര്‍വകലാശാല പരീക്ഷയെഴുതുന്ന എസ്എഫ്‌ഐ നേതാക്കളുടെ കഥ പുറത്തായതോടെ കടുത്ത പ്രതിഷേധമാണുയരുന്നത്. അധ്യാപകന്റെ കാലുപിടിച്ചാണ് പരീക്ഷയില്‍ ഒരു എക്‌സ്ട്രാഷീറ്റ് വാങ്ങുന്നത്. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ക്കാവട്ടെ ഇതൊന്നും ഒരു വിഷയമേയല്ല.

വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിയന്‍ ഓഫീസിലും ബണ്ടില്‍ കണക്കിന് പരീക്ഷാ പേപ്പറുകളാണ് കണ്ടെത്തിയത്. ഇതിനെപ്പറ്റി പോലീസ് ചോദിച്ചപ്പോള്‍ ശിവ രജ്ഞിത്ത് പറഞ്ഞത്. താന്‍ പരീക്ഷ പേപ്പര്‍ മോഷ്ടിച്ചിട്ടില്ല. അലക്ഷ്യമായി കോളേജിലെ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ ഇട്ടപ്പോള്‍ വെറുതേ കളയേണ്ടല്ലോ എന്നു കരുതി സൂക്ഷിച്ചതാണന്ന്. തനിക്കിതില്‍ യാതൊരു പങ്കുമില്ലെന്നാണ് ശിവരഞ്ജിത്തിന്റ വാദം.