നിർഭാഗ്യവാനായ "ഭാഗ്യവാൻ'; രണ്ടക്കത്തിന് നഷ്ടപ്പെട്ടത് 1,592 കോടി രൂപ!
Tuesday, February 23, 2021 11:07 PM IST
ലോട്ടറിയടിക്കണമെങ്കിൽ ഒരു കാര്യം മാത്രം മതി- ഭാഗ്യം. അല്ലെങ്കിൽ ഐദാൻ മുറെയുടെ ജീവിതം എന്താകുമായിരുന്നു? സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോ സ്വദേശിയാണ് ഐദാൻ. ഐദാൻ എടുത്ത ജാക്ക്പോട്ടിന്റെ നറുക്കെടുപ്പായിരുന്നു കഴിഞ്ഞ ദിവസം. വെറും ഒറ്റനന്പരിനാണ് ഐദാന്റെ ജാക്ക്പോട്ട് പ്രൈസ് നഷ്ടപ്പെട്ടത്. 30 എന്ന നന്പറിന് പകരം ഐദാൻ എടുത്ത ടിക്കറ്റിൽ 15 ആണ് ഉണ്ടായിരുന്നത്.
അഞ്ച് സെറ്റ് അക്കത്തിൽ ഒരു സെറ്റാണ് മാറിപ്പോയത്. ഒരു സെറ്റ് മാറിപ്പോയെങ്കിലും ഐദാന് സമാശ്വാസമായി 68,000 രൂപയോളം കിട്ടി. ഇനി ഒരു സെറ്റ് അക്കം മാറിപ്പോയതിന്റെ പേരിൽ ഐദാന് നഷ്ടപ്പെട്ടത് എത്ര രൂപയാണെന്ന് അറിയാമോ? 1,592 കോടി രൂപ! ഇനി പറ, ലോട്ടറിയടിക്കണമെങ്കിൽ ഭാഗ്യം മാത്രം പോരേ?