നിൽക്കവിടെ..! തടവു ചാടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്- വീഡിയോ
Saturday, January 30, 2021 10:31 AM IST
തടവു ചാടിയ ജയിൽപുള്ളികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ഘടിപ്പിച്ച ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
തടവുചാടിയ രണ്ടു കുറ്റവാളികൾ തരിശ് പാടത്തിലൂടെ ഓടുന്നതും ഇവരെ പോലീസ് പിന്തുടർന്ന് പിടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലൈംഗിക അതിക്രമ കേസിലെ പ്രതിയും തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയുമാണ് രക്ഷപ്പെടാൻ ശ്രമിച്ചെതന്ന് പോലീസ് പറഞ്ഞു.