പടം കണ്ട് ഞെട്ടേണ്ട; ഏഴുവയസുകാരൻ പൈലറ്റായ കഥ കേൾക്കേണ്ടതു തന്നെയാണ്...
Wednesday, December 30, 2020 4:00 PM IST
ഒരു ഏഴു വയസുകാരൻ വിമാനം പറത്തി വൈറലായിരിക്കുകയാണ്! കേട്ടിട്ട് തമാശമെന്ന് തോന്നുന്നുണ്ടോ? എന്നാൽ അല്ല. ഉഗാണ്ടയിൽ നിന്നുള്ള ഗ്രഹാം ഷെമയാണ് വിമാനം പറത്തിയത്, അതും മൂന്നു തവണ.
മൂന്നാമത്തെ വയസിലാണ് ഗ്രഹാം ഷെമയ്ക്ക് വിമാനങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ഒരു ദിവസം വളരെ താഴ്ന്ന് പറന്ന ഒരു പോലീസ് ഹെലികോപ്റ്റർ ഗ്രഹാം ഷെമയുടെ മുത്തശിയുടെ വീടിന്റെ മേൽക്കൂരയിൽ ഇടിച്ചു. ഇതോടെയാണ് ഗ്രഹാം ഷെമയ്ക്ക് വിമാനം പറത്തണമെന്ന ആഗ്രഹം ഉണ്ടായത്.

കഴിഞ്ഞ വർഷമാണ് മാതാപിതാക്കൾ ഒരു പ്രാദേശിക ഏവിയേഷൻ അക്കാദമിയിൽ ചേർത്തത്. അഞ്ച് മാസത്തെ കോഴ്സിന് ശേഷം ഗ്രഹാം വിമാനം പറത്താൻ തുടങ്ങി. ജർമൻ അംബാസഡറും രാജ്യത്തെ ഗതാഗതമന്ത്രിയും ഗ്രഹാമിനെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.