കു​രി​ശു​യു​ദ്ധ​ത്തി​ന്‍റെ ശേ​ഷി​പ്പ്! ക​ട​ലി​ൽ നി​ന്ന് കി​ട്ടി​യ​ത് 900 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ൾ
കു​രി​ശു​യു​ദ്ധ പോ​രാ​ളി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന, 900 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ൾ ഇ​സ്ര​യേ​ലി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്തു ക​ണ്ടെ​ടു​ത്തു. ഷ്‌​ലോ​മി കാ​റ്റ്സി​ൻ എ​ന്ന മു​ങ്ങ​ൽ​വി​ദ​ഗ്ധ​നാ​ണു കാ​ർ​മ​ൽ തീ​ര​ത്തു​നി​ന്ന് ഇ​തു ക​ണ്ടെ​ത്തി​യ​ത്.

ഒ​രു മീ​റ്റ​ർ നീ​ള​മു​ള്ള വാ​ളി​ൽ ക​ക്കയും മ​റ്റു പൊ​തി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു നീ​ക്കം ചെ​യ്തു വി​ശ​ദമാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​മെ​ന്ന് ഇ​സ്രേ​ലി പു​രാ​വ​സ്തു അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ജ​റൂസ​ലെ​മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നാ​യി യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ 1095ൽ ​ആ​രം​ഭി​ച്ച കു​രി​ശു​യു​ദ്ധം നൂ​റ്റാ​ണ്ടു​ക​ളാണു നീ​ണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.