യാത്രാവേളയിൽ സഹപൈലറ്റ് ട്രെയ്നി ആണെന്നു തിരിച്ചറിഞ്ഞ ക്യാപ്റ്റൻ വിമാനം തിരിച്ചിറക്കി. കഴിഞ്ഞ തിങ്കളാഴ്ച ലണ്ടനിലെ ഹീത്രൂ വിമാന താവളത്തിൽ നിന്നും വിനോദ സഞ്ചാരികളുമായി പുറപ്പെട്ട വെർജിൻ അറ്റ്ലാൻറിക് എ330 എയർ ബസാണ് പൈലറ്റ് തിരിച്ചിറക്കിയത്.

അറ്റ്ലാന്‍റിക് സമുദ്രത്തിനു കുറുകെ നാൽപതോളം മിനിറ്റ് സഞ്ചരിച്ചതിനുശേഷമാണ് ഫസ്റ്റ് ഓഫീസർ കൂടിയായ സഹപൈലറ്റ് പൂർണ യോഗ്യത നേടിയിട്ടില്ല എന്ന വിവരം പൈലറ്റ് മനസിലാക്കിയത്. തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.


യാത്രക്കാർ ക്ഷുഭിതരായതിനെത്തുടർന്ന് വിമാന കന്പനി അധികൃതർ യാത്രക്കാരോട് മാപ്പ് പറയുകയും പരിചയ സന്പന്നരായ ജീവനക്കാരുമായി യാത്ര പുനഃരാരംഭിക്കുകയും ചെയ്തു.