സർക്കസ് കൂടാരത്തിനുള്ളിൽ പരിശീലകനെ ആക്രമിച്ച് കരടി; പരിഭ്രാന്തരായി കാണികൾ
Friday, October 25, 2019 12:03 PM IST
സർക്കസ് പരിപാടിക്കിടെ പരിശീലകനെ കരടി ആക്രമിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലെ കരേലിയ പ്രവശ്യയിൽ നിന്നുമാണ് ഏറെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. നിരവധി കാണികളുടെ സാന്നിധ്യത്തിൽ പരിശീലകർ കരടിയുമായുള്ള പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് കരടി അക്രമാസക്തമാകുകയായിരുന്നു.
പരിശീലകനെ തള്ളി നിലത്തിട്ട കരടി അയാളുടെ ശരീരത്ത് കയറിയിരുന്ന് ആക്രമിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന മറ്റൊരു പരിശീലകൻ കരടിയെ ചവിട്ടി മാറ്റുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തരായ കാണികൾ പേടിച്ച് ഇവിടെനിന്നും പോകുവാൻ തിരക്കുകൂട്ടുകയും ചെയ്തു.
പരിശീലകന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.