പ്ലൂട്ടോയിലെ ഗര്‍ത്തത്തിന് ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ പേര്
Monday, August 26, 2019 12:29 PM IST
സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയിലെ ഒരു ഗര്‍ത്തത്തിന് ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് ബിഷുന്‍ ഖാരുടെ പേര് നൽകി. പ്ലൂട്ടോയുടെ 14 സവിശേഷതകള്‍ക്കായി നാസയുടെ ന്യൂ ഹൊറൈസണ്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പേരുകൾ നിർദേശിച്ചിരുന്നു. ഈമാസമാദ്യം ഇന്റർഷണല് ആസ്ട്രോണമിക്കല്‍ യൂണിയന് (ഐഎയു) ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.
1933 ജൂണ്‍ 27ന് വാരാണസിയിലാണ് ഖാരെ ജനിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ(ബിഎച്ച്യു) നിന്ന് ഊര്‍ജതന്ത്രം, രസതതന്ത്രം, കണക്ക് എന്നിവയിൽ ബിരുദവും സിറക്യൂസ് സര്‍വകലാശാലയില്‍ നിന്നും ഊര്ജതന്ത്രത്തില് ഡോക്ടറേറ്റ് നേടി. 1996-ല്‍ നാസ ഏംസ് റിസര്‍ച്ച് സെന്ററിൽ സീനിയര്‍ നാഷണല്‍ റിസര്‍ച്ച് ഫെലോയായി.
1998ല്‍ എസ്ഇടിഐ ഇൻസ്റ്റിറ്റ്യൂട്ടീവിൽ ചേര്‍ന്നു. 2013ഓഗസ്റ്റില്‍ അദ്ദേഹം മരണടമഞ്ഞു.