അങ്ങ് ദൂരെ അബുദാബിയിലും...ടോളുണ്ട്
Friday, August 16, 2019 12:42 PM IST
പാലിയേക്കരയിലും, ഇടപ്പള്ളിയിലും ടോൾ നൽകി നെടുന്പാശേരിയിൽ നിന്ന് വിമാനം കയറി അബുദാബിയിലെത്തിയാൽ അവിടെയും ടോൾ പിരിവ്. അബുദാബിയിലെ ആദ്യ ടോൾ ഗേറ്റ് മഖ്ത പാലത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്നു. ഒക്ടോബർ 15 മുതൽ ടോൾ ഈടാക്കും.
നഗരവുമായി ബന്ധിപ്പിക്കുന്ന ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, മുസഫ പാലം, അൽമഖ്ത പാലം എന്നീ സ്ഥലങ്ങളിലും ടോൾ ഗേറ്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
തിരക്കുള്ള സമയങ്ങളിൽ ടോൾ ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനത്തിന് നാല് ദിർഹമും തിരക്കില്ലാത്ത സമയങ്ങളിലും വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും രണ്ട് ദിർഹമും ഈടാക്കും. ഒരു ദിവസം പരമാവധി 16 ദിർഹം ഈടാക്കും.