"മണൽ പോലെ എന്തോ എന്റെ കാറിന്റെ ചില്ലിൽ പതിച്ചു, പിന്നെ ആകെ മിസ്റ്റിംഗ്..' തമിഴ്നാട്ടിലൂടെയുള്ള രാത്രിസഞ്ചാരികൾക്ക് മുന്നറിയിപ്പുമായി യുവതിയുടെ കുറിപ്പ്
Monday, November 11, 2019 1:09 PM IST
തമിഴ്നാട്ടിലൂടെ രാത്രി യാത്ര നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യുവതിയുടെ കുറിപ്പ്. വേളാങ്കണ്ണിയിലേക്കുള്ള രാത്രിയിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആനി ജോണ്സണ് എന്ന യുവതിയാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഇന്ത്യ മുഴുവൻ സ്വയം വാഹനമോടിച്ചിട്ടുള്ള തനിക്ക് ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം വേളാങ്കണ്ണി യാത്രയിൽ ഉണ്ടായി എന്ന് ആനി പറയുന്നു.
ചായ കുടിച്ചതിന് ശേഷം തഞ്ചാവൂരിൽ നിന്നുമുള്ള യാത്രയിൽ മുൻപിൽ ഉണ്ടായിരുന്ന ചെറിയ വാനിൽ നിന്നും മണൽ പോലെ എന്തോ പറന്ന് എന്റെ കാറിന്റെ ചില്ലിൽ പതിച്ചുവെന്ന് പറയുന്ന ആനി, വേളാങ്കണ്ണിമാതാവിന്റെ അനുഗ്രഹം കൊണ്ടാണ് കുഴപ്പമൊന്നുമില്ലാതെ താൻ രക്ഷപെട്ടതെന്ന് വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്