ബി​എം​ഡ​ബ്ല്യു കാ​റു​മാ​യി റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക്; ഇ​ടി​ച്ചുതെ​റി​പ്പിച്ച് ട്രെ​യി​ന്‍: ഞെട്ടിക്കുന്ന വീഡിയോ
Sunday, March 8, 2020 3:27 PM IST
അ​ശ്ര​ദ്ധ​മാ​യി റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ന്ന കാ​ര്‍ ട്രെ​യി​ന്‍ ഇ​ടി​ച്ചു ത​ക​ര്‍​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. സൗ​ത്ത് ലോ​സ് ആ​ഞ്ച​ല്‍​സി​ലാ​ണ് സം​ഭ​വം. ബി​എം​ഡ​ബ്ല്യു കാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

അ​ശ്ര​ദ്ധ​യോ​ടെ കാ​ര്‍ ഇ​ദ്ദേ​ഹം റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് ക​യ​റ്റി​യ​പ്പോ​ള്‍ നി​മി​ഷ​ങ്ങ​ള്‍​ക്ക​കം മെ​ട്രോ ട്രെ​യി​ന്‍ കാ​ര്‍ ഇ​ടി​ച്ച് ത​ക​ര്‍​ത്ത് പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​വെ​ങ്കി​ലും ഡ്രൈ​വ​ര്‍ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

ലോ​സ ആ​ഞ്ച​ല്‍​സ് പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ഏ​റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.