ആ​ർ​ക്കും വേ​ണ്ടാ​ത്ത വി​മാ​നം; പാ​ർ​ക്കിം​ഗ് ഫീ​സാ​യി ന​ൽ​കാ​നു​ള്ള​ത് 1.25 കോ​ടി രൂ​പ
Monday, March 15, 2021 6:56 PM IST
റാ​യ്പൂ​രി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് ഫീ​സ് മ​ണി​ക്കൂ​റി​ന് 320 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച​ര വ​ർ​ഷ​മാ​യി ഒ​രു വി​മാ​നം അ​വി​ടെ കി​ട​പ്പു​ണ്ട്. ബം​ഗ്ലാ​ദേ​ശ് വി​മാ​ന​ക​മ്പ​നി​യാ​യ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ യാ​ത്രാ വി​മാ​ന​മാ​ണ് അ​വി​ടെ അ​നാ​ഥ​പ്രേ​തം പോ​ലെ കി​ട​ക്കു​ന്ന​ത്.

ഇ​തു​വ​രെ ന​യ​പൈ​സ പാ​ർ​ക്കിം​ഗ് ഫീ​സാ​യി ന​ൽ​കി​യി​ട്ടി​ല്ല. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​എ​എ​ഐ) ഈ ​വി​മാ​നം മാ​റ്റാ​ന്‍ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പാ​ര്‍​ക്കിം​ഗ് ഫീ​സാ​യി 1.25 കോ​ടി രൂ​പ​യാ​ണ് യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സ് റാ​യ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള​ത്.

2015 ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​ത്രി ഏ​ഴോടെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് വി​മാ​ന​ക​മ്പ​നി​യാ​യ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ യാ​ത്രാ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. ധാ​ക്ക​യി​ല്‍ നി​ന്നും മ​സ്‌​ക്ക​റ്റി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ​ൻ​ജി​ന്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു വി​മാ​നം റാ​യ്പൂ​രി​ല്‍ ഇ​റ​ക്കി​യ​ത്.

വിമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ 50ഓ​ളം ക​ത്തു​ക​ളും ഇ​മെ​യി​ലു​ക​ളും റാ​യ്പൂ​രി​ലെ എ​എ​ഐ അ​ധി​കൃ​ത​ര്‍ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന് അ​യ​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​മാ​സ​വും കൃ​ത്യ​മാ​യി മ​റു​പ​ടി​യും ല​ഭി​ക്കും - ബം​ഗ്ലാ​ദേ​ശ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഒ​ടു​വി​ൽ വി​മാ​നം വി​റ്റ് പാ​ർ​ക്കിം​ഗ് ഫീ​സ് മേ​ടി​ക്കാ​നു​ള്ള നി​യ​മ​വ​ഴി തേ​ടി​യി​രി​ക്കു​ക​യാ​ണ് റാ​യ്പൂ​ർ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.