പുരാതന ഫെലിസ്ത്യ പട്ടണമായ സിക്ലാഗ് കണ്ടെത്തി
Tuesday, July 9, 2019 9:38 AM IST
പുരാതന ഫെലിസ്ത്യ പട്ടണമായ സിക്ലാഗ് കണ്ടെത്തി. മധ്യ ഇസ്രയേലിലെ ഖിർബെത് ആറായിലാണ് പുരാതന പട്ടണം കണ്ടെത്തിയിരിക്കുന്നത്. വർഷങ്ങളായുള്ള ഖനനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഹീബ്രു സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷകർ ഈ നഗരം കണ്ടെത്തിയത്.
ബൈബിളിലെ 1 സാമുവൽ പുസ്തകത്തിലാണ് സിക്ലാഗിനെ കുറിച്ച് പറയുന്നത്. ബിസി പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ സിക്ലാഗ് എന്നറിയപ്പെട്ടിരുന്ന പ്രദേശത്തുനിന്ന് ഫെലിസ്ത്യ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. ചരിത്രാവശിഷ്ടങ്ങൾ, പുരാതന കാലത്തു ഫെലിസ്ത്യർ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ എന്നിവ ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2015ലാണ് പ്രൊഫ. യോസെഫ് ഗർഫികെലിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു വിഭാഗം സംഘം ഇവിടെ ഖനനം ആരംഭിക്കുന്നത്.