വധുവിന്റെ സാരിക്ക് ഗുണമേന്മ പോര; വിവാഹത്തില്‍ നിന്നും പിന്മാറി വരനും മാതാപിതാക്കളും
Saturday, February 8, 2020 1:26 PM IST
വധുവിന്റെ വിവാഹസാരി വിലകുറഞ്ഞതാണെന്ന കാരണത്താല്‍ വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസന് എന്ന സ്ഥലത്താണ് കാരണം. വധു ധരിച്ച സാരി ഗുണമേന്മയില്ലാത്തതാണെന്നും വിലകുറഞ്ഞതാണെന്നും തോന്നിയ വരന്റെ അമ്മ ചടങ്ങുകള്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല സാരി മാറ്റണമെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ ഇത് പറ്റില്ലെന്ന് വധു അറിയിച്ചതോടെ വരനും കുടുംബാഗംങ്ങളും വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹം ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചതാണ്. സംഭവത്തില്‍ വരനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.