ഓൺലൈനിൽ എന്തുവാങ്ങിയാലും ഉരുളക്കിഴങ്ങ് ഫ്രീ! കൈയടി നേടി പുതിയ ഓഫർ
Friday, March 5, 2021 2:37 PM IST
ഓണ്‍ലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്പോൾ ഓഫറുകൾ സാധാരണമാണ്. എന്നാൽ പാരീസിലെ ബർഗർ കിംഗ് എന്ന പ്രമുഖ ഫുഡ് ചെയിൻ ബ്രാൻഡിന്റെ റസ്റ്ററന്റുകളിൽ നിന്നും എന്തു ഭക്ഷണം ഓർഡർ ചെയ്താലും ഒരു കിലോ ഉരുളക്കിഴങ്ങ് സൗജന്യമാണ്.
കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനാണ് ബർഗർ കിങിന്റെ ഈ പദ്ധതി. അധികമായി വാങ്ങിയ 200 ടണ്‍ ഉരുളക്കിഴങ്ങാണ് ഇങ്ങനെ സൗജന്യമായി നൽകുന്നത്.