ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ കൊ​ല​പാ​ത​ക വെ​ളി​പ്പെ​ടു​ത്തൽ; യു​വാ​വി​നെ സ്റ്റു​ഡി​യോ​യി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്തു പോ​ലീ​സ്
Wednesday, January 15, 2020 2:02 PM IST
ലൈ​വ് ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് കു​റ്റം സ​മ്മ​തി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 31 കാ​ര​നാ​യ ഇ​യാ​ളു​ടെ പേ​ര് മ​നീ​ന്ദ​ർ സിം​ഗ് എ​ന്നാ​ണ്. ചാ​ന​ൽ സ്റ്റു​ഡി​യോ​യി​ലെ​ത്തി​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 2010ൽ ​മ​റ്റൊ​രു യു​വ​തി​യെ കൊ​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യി ജാ​മ്യം ല​ഭി​ച്ച് പുറത്തിറങ്ങിയ ആളാണ് മ​നീ​ന്ദ​ർ.

27കാ​രി​യാ​യ ന​ഴ്സ് സ​ര​ബ്ജി​ത്ത് കൗ​ർ എ​ന്ന യു​വ​തി​യെ​യാ​ണ് മ​നീ​ന്ദ​ർ ന്യൂ​ഇ​യ​ർ രാ​ത്രി​യി​ൽ കൊ​ന്ന​ത്. സ​റ​ബ്ജി​ത്തി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി മ​നീ​ന്ദ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​തി​ന് സ​ര​ബ്ജി​ത്തി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു.

ര​ണ്ടു​പേ​രും വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​മാ​യി​രു​ന്ന​താ​ണ് കാ​ര​ണം. വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കാ​തി​രി​ക്കു​വാ​ൻ കാ​ര​ണ​മാ​യി ത​നി​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യി​ല്ലെ​ന്ന് സ​രബ്ജി​ത്തി​ന്‍റെ വീ​ട്ടു​കാ​ർ പ​റ​യു​മാ​യി​രു​ന്നു​വെ​ന്നും മ​നീ​ന്ദ​ർ പ​റ​ഞ്ഞു. കൂ​ടാ​തെ മ​റ്റൊ​രാ​ളു​മാ​യി സ​ര​ബ്ജി​ത്ത് അ​ടു​പ്പ​മാ​ണെ​ന്ന സം​ശ​യ​വും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വ​ഴി​വ​ച്ചു.

ന്യൂ​ഇ​യ​ർ ആ​ഘോ​ഷി​ക്കാ​ൻ മ​നീ​ന്ദ​റി​നൊ​പ്പം ഹോ​ട്ട​ൽ മു​റി​യി​ൽ സ​രബ്ജി​ത്ത് വ​ന്നി​രു​ന്നു. ഇ​വി​ടെ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ന​ട​ന്ന വാ​ക്ക് ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ന് വ​ഴി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​നീ​ന്ദ​ർ സ്റ്റു​ഡി​യോ​യി​ലു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ഉ​ട​ൻ ത​ന്നെ ഇ​വി​ടെ​യെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.