പ്രായം വെറും സംഖ്യയെന്ന് തെളിയിച്ച് ചാരുലത മുത്തശ്ശി; അനുഗ്രഹം തേടി കോഹ്ലിയും രോഹിതും
Wednesday, July 3, 2019 1:02 PM IST
പ്രായം തളർത്താത്ത മനസുമായി ലോകകപ്പ് ഗാലറിയിൽ ഇന്ത്യയ്ക്കു വേണ്ടി കൈയടിച്ച് ഒരു അതിഥിയുണ്ടായിരുന്നു. 87 വയസുകാരിയായ ചാരുലത പട്ടേൽ. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ കാണികളുടെയും കളിക്കാരുടെയും കാമറാമാന്റെയും കണ്ണുടക്കിയതും ഇവരിൽ തന്നെ.
കളിക്കിടെ ബിഗ് സ്ക്രീനിൽ കാണിച്ച ഇവരുടെ മുഖം ആരാധകർക്ക് പകർന്ന് നൽകിയ ആവേശം ചെറുതായിരുന്നില്ല. കൈയടിച്ചും വിസിൽ വിളിച്ചും ആകാംക്ഷയോടെയിരുന്ന് കളികണ്ട ആരാധകർക്കിടയിൽ ചാരുലത മുത്തശി സൂപ്പർസ്റ്റാറായി.
പ്രായം വെറും സംഖ്യമാത്രമാണെന്ന് തെളിയിച്ച ഈ മുത്തശിയെ കാണാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമയും നേരിട്ടെത്തിയിരുന്നു. ഇരുവരെയും മനസ് നിറഞ്ഞ് അനുഗ്രഹിച്ചതിനു ശേഷമാണ് ഈ മുത്തശി മടക്കിയത്. സോഷ്യൽമീഡിയയിൽ സൂപ്പർസ്റ്റാർ പരിവേഷമാണ് ഈ മുത്തശിക്ക് ലഭിച്ചിരിക്കുന്നത്.