കാപ്പിയെ ക്യാപ്സൂളിലാക്കി നാ​ലു പെൺകുട്ടികൾ!
യാ​ത്ര​ക​ള്‍​ക്കി​ട​യി​ലും കാ​പ്പി ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ലേ, വി​ഷ​മി​ക്കേ​ണ്ട. ഒ​രു ഗു​ളി​ക കൈ​യി​ൽ ക​രു​തി​യാ​ൽ മ​തി. ഫ്ളാ​സ്കി​ൽ ക​രു​തി​യ ചൂ​ടു​വെ​ള്ള​ത്തി​ലോ പാ​ലി​ലോ ഗു​ളി​ക ഇ​ട്ടാ​ൽ ഫി​ൽ​ട്ട​ർ കാ​പ്പി റെ​ഡി. "വി​ത്തൗ​ട്ടു'​കാ​ര്‍​ക്കു പ്ര​ത്യേ​കം ഗു​ളി​ക ഉ​ണ്ടാ​കും.

എ​റ​ണാ​കു​ളം ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ നാ​ലു വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. കാ​പ്പി​ഫൈ​ല്‍ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​തി​ന് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ടൈ ​ഗ്ലോ​ബ​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ജ​ന​പ്രീ​തി​ക്കു​ള്ള പോ​പ്പു​ല​ര്‍ ചോ​യ്സ് അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ടൈ ​ഗ്ലോ​ബ​ല്‍ കേ​ര​ള ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച മ​ത്‌​സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും നേ​ടി.

തൃ​പ്പൂ​ണി​ത്തു​റ ശ്രീ​അ​ന്ന​പൂ​ര്‍​ണ​യി​ല്‍ വെ​ങ്കി​ടേ​ശ്-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ വി. ​സൗ​ന്ദ​ര്യ ല​ക്ഷ്മി (കൊ​മേ​ഴ്‌​സ്), ഇ​ട​ക്കൊ​ച്ചി കു​ടു​വ​ശേ​രി പി​ന്‍റോ ക​ടു​ത്തൂ​സ്-​ഷെ​ല്‍​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ എ​ലീ​ഷ അ​നോ​റി ക​ടു​ത്തൂ​സ് (ഹ്യു​മാ​നി​റ്റീ​സ്), ക​ലൂ​ര്‍ റെ​സി​ഡ​ന്‍​സി കോ​ര്‍​ട്ടി​ല്‍ ര​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി വി​ക്രം​സിം​ഗ്-​സം​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ വി. ​ഡിം​പ​ല്‍ (ഹ്യു​മാ​നി​റ്റീ​സ്), മു​ള​വു​കാ​ട് കാ​ട്ടു​പ​റ​മ്പി​ല്‍ കെ.​ആ​ര്‍. വി​നീ​ഷ്-​അ​മ്പി​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ ശി​വ​ന​ന്ദ​ന (സ​യ​ന്‍​സ്) എ​ന്നി​വ​രാ​ണ് കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലു​ള്ള ഫി​ൽ​ട്ട​ർ കാ​പ്പി​യു​ടെ പി​ന്നി​ൽ.

പേ​റ്റ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന ഇ​വ​ർ പ്ല​സ്ടു​വി​നു​ശേ​ഷം പു​തി​യ ഉ​ത്പ​ന്ന​ത്തി​ന്‍റെ ലോ​ഞ്ചിം​ഗ് ല​ക്ഷ്യ​മി​ടു​ന്നു. ചു​ക്കു​കാ​പ്പി, ചോ​ക്ലേ​റ്റ് കാ​പ്പി, വാ​നി​ല കാ​പ്പി, മോ​ക്കാ കാ​പ്പി എ​ന്നി​വ​യും വി​പ​ണി​യി​ല്‍ ഇ​റ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123